വിദൂര വിഭാഗം ഫൈനൽ ഇയർ / മൂന്നും നാലും സെമസ്റ്റർ എംഎ ഹിന്ദി (എസ്ഡിഇ - 2001 സിലബസ് - 2018 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദീകരിച്ചു. പുനർമൂല്യനിർണയത്തിന് 12 വരെ അപേക്ഷിക്കാം.
പരീക്ഷാ തീയതിയിൽ മാറ്റം
നവംബർ ഒന്പതിന് തുടങ്ങാനിരുന്ന ഒന്നാം സെമസ്റ്റർ എംസിഎ (2020 സ്കീം - 2022 പ്രവേശനം) സെപ്റ്റംബർ 2026 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ഡിസംബർ ഒന്പതിന് തുടങ്ങും. വിശദമായ സമയക്രമം പിന്നീട്.
പരീക്ഷക്ക് അപേക്ഷിക്കാം
ഒന്പതാം സെമസ്റ്റർ ബികോം എൽഎൽബി ഹോണേഴ്സ് (2021 പ്രവേശനം) ഏപ്രിൽ 2026 സെ പരീക്ഷകൾക്ക് (പ്രാക്ടിക്കൽ പേപ്പറുകളും ഇന്റേണൽ അസസ്മെന്റും ഒഴികെ) പിഴ കൂടാതെ നവംബർ 17 വരെയും 210 രൂപ പിഴയോടുകൂടി 20 വരെയും അപേക്ഷിക്കാം. ലിങ്ക് നവംബർ ഒന്പത് മുതൽ ലഭ്യമാകും.
മൂന്നാം സെമസ്റ്റർ എംആർക് (2019 സ്കീം - 2023, 2024, 2025 പ്രവേശനം) ജനുവരി 2027 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ നവംബർ 19 വരെയും 210 രൂപ പിഴയോടുകൂടി 23 വരെയും അപേക്ഷിക്കാം. ലിങ്ക് നവംബർ പത്ത് മുതൽ ലഭ്യമാകും.
പുനർമൂല്യനിർണയഫലം
നാലാം സെമസ്റ്റർ വിവിധ നാലു വർഷ ബിരുദ പ്രോഗ്രാമുകളുടെ (എഫ്വൈയുജിപി) ഏപ്രിൽ 2026 പരീക്ഷാ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
ഇലക്ട്രിസിറ്റി വർക്കർ നിയമനം
കാലിക്കട്ട് സർവകലാശാല എൻജിനിയറിംഗ് വകുപ്പിൽ കരാറടിസ്ഥാനത്തിലുള്ള ഇലക്ട്രിസിറ്റി വർക്കർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. യോഗ്യത: ഇംഗ്ലീഷും മലയാളവും വായിക്കാനും എഴുതാനും കഴിയണം. എട്ടാം ക്ലാസ്, വെയർമാൻ ലൈസൻസ് അഭികാമ്യം. ഉയർന്ന പ്രായപരിധി 40 വയസ് (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും). ഒബിസി, എൽസി / എഐ വിഭാഗങ്ങളിലായി ഓരോ എൻസിഎ ഒഴിവ് വീതമാണുള്ളത്. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions