29, മേയ് അഞ്ച്, ഏഴ് തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റര്‍ സിബിസിഎസ് പ്രൈവറ്റ് രജിസ്ട്രേഷന്‍ പരീക്ഷകള്‍ മാറ്റിവച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍

പരീക്ഷയ്ക്ക് അപേക്ഷിക്കാം

രണ്ടാം സെമസ്റ്റര്‍ സിബിസിഎസ്എസ് (2013 മുതല്‍ 2016 വരെ അഡ്മിഷന്‍ മേഴ്സി ചാന്‍സ്) രണ്ടാം സെമസ്റ്റര്‍ സിബിസിഎസ്എസ് ബിഎസ്‌സി സൈബര്‍ ഫോറന്‍സിക് (2018 അഡ്മിഷന്‍ റീഅപ്പിയറന്‍സ്, 2014 മുതല്‍ 2017 വരെ അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്) ഏപ്രില്‍ 2026 പരീക്ഷകള്‍ക്ക് മേയ് 20 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 21 വരെയും സൂപ്പര്‍ ഫൈനോടെ 25 വരെയും അപേക്ഷ സ്വീകരിക്കും.

 പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ (2025 അഡ്മിഷന്‍ റെഗുലര്‍, 2022 മുതല്‍ 2024 അഡ്മിഷനുകള്‍ സപ്ലിമെന്ററി 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്) നവംബര്‍ 2025 പരീക്ഷാഫലം പ്രിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും മേയ് ഒന്‍പത് വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

 പ്രാക്ടിക്കല്‍

ആറാം സെമസ്റ്റര്‍ സിബിസിഎസ് ബിഎസ്‌സി ഫാമിലി ആന്‍ഡ് കമ്മ്യൂണിറ്റി സയന്‍സ് (പുതിയ സ്‌കീം-2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) മാര്‍ച്ച് 2026 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 28 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

 നാലാം സെമസ്റ്റര്‍ ബിവോക് ആനിമേഷന്‍ ആന്‍ഡ് ഗ്രാഫിക് ഡിസൈന്‍ (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇമ്പ്രൂവ്‌മെന്റ് 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) മാര്‍ച്ച് 2026 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മേയ് നാല് മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

വൈവ വോസി

ആറാം സെമസ്റ്റര്‍ ബിഎ ഇംഗ്ലീഷ് കോര്‍ (സിബിസിഎസ്) (2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) മാര്‍്ച് 2026 ന്റെ പ്രൊജക്റ്റ് ആന്‍ഡ് വൈവ വോസി പരീക്ഷകള്‍ 28 മുതല്‍ നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഡ്രോണ്‍ പൈലറ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

എംജി സര്‍വകലാശാലയിലെ ഡോ.ആര്‍.സതീഷ് സെന്റര്‍ ഫോര്‍ റിമോട്ട് സെന്‍സിംഗ് ആന്റ് ജിഐഎസ് നടത്തുന്ന ഡിജിസിഎ അംഗീകൃത ഡ്രോണ്‍ പൈലറ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നു മാസം ദൈര്‍ഘ്യമുള്ള ഈ കോഴ്‌സില്‍ ഇന്‍ഡസ്ട്രി ഇന്റേണ്‍ഷിപ്പിനും അവസരമുണ്ടായിരിക്കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ സ്‌മോള്‍ ക്ലാസ് ഡ്രോണ്‍ പൈലറ്റ് ലൈസന്‍സ് ലഭിക്കും. മേയ് മാസത്തെ അഡ്മിഷന് ഇപ്പോള്‍ അപേക്ഷിക്കാം. പ്രായം 18നും 60നും മധ്യേ. വിശദ വിവരങ്ങള്‍ക്ക് വെബ് സൈറ്റ് സന്ദര്‍ശിക്കുക www.ses.mgu.ac.in. 6282448585

എംജി സര്‍വകലാശാല ലൈബ്രറിയില്‍ ഡിജിറ്റല്‍ ലിറ്ററസി ക്ലാസുകള്‍

എംജി സര്‍വകലാശാല ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വിവിധ വിഷയങ്ങളിലെ പിഎച്ച്ഡി ഗവേഷകര്‍ക്കായി ഡിജിറ്റല്‍ ലിറ്ററസി പേപ്പറിന്റെ ഓഫ്ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കും. മേയ് 11, 12 തീയതികളിലായാണ് ക്ലാസുകള്‍ നടക്കുന്നത്. സര്‍വകലാശാലയുടെ കീഴിലുള്ള വിവിധ ഗവേഷണ കേന്ദ്രങ്ങളില്‍ 2025, 2026 അധ്യയന വര്‍ഷത്തില്‍ അഡ്മിഷന്‍ എടുത്ത വിദ്യാര്‍ഥികള്‍ക്ക് ഈ ക്ലാസുകളില്‍ പങ്കെടുക്കാം. താല്‍പ്പര്യമുള്ളവര്‍ മേയ് ഏഴിന് മുന്‍പായി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് https://library.mgu.ac.in 9495161509, 7025440235, 9037758306