ഐ​ഐ​എം കോ​ഴി​ക്കോ​ട് (IIMK) എ​ക്സി​ക്യൂ​ട്ടീ​വ് പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് പ്രോ​ഗ്രാ​മി​ലേ​ക്ക് അ​പേ​ക്ഷ​ക​ള്‍ ക്ഷ​ണി​ച്ചു. ജോ​ലി​യി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന പ്ര​ഫ​ഷ​ണ​ലു​ക​ള്‍​ക്ക് വേ​ണ്ടി​യു​ള്ള​താ​ണ് ഈ ​പ്രോ​ഗ്രാം. പ്രോ​ഗ്രാം വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​ന്ന​വ​ര്‍​ക്ക് ഐ​ഐ​എ​മ്മി​ന്‍റെ എം​ബി​എ ബി​രു​ദം ക​ര​സ്ഥ​മാ​ക്കാം.

യോ​ഗ്യ​ത

a. കു​റ​ഞ്ഞ​ത് 50 % മാ​ര്‍​ക്കോ​ടെ ബ​ന്ധ​പ്പെ​ട്ട​തോ അ​നു​ബ​ന്ധ​മാ​യ​തോ ആ​യ വി​ഷ​യ​ത്തി​ല്‍ നേ​ടി​യ ബി​രു​ദം. CA, ICWA, CS തു​ട​ങ്ങി​യ പ്ര​ഫ​ഷ​ണ​ല്‍ യോ​ഗ്യ​ത​ക​ളു​ള്ള​വ​ര്‍​ക്കും അ​പേ​ക്ഷി​ക്കാം.
b. കു​റ​ഞ്ഞ​ത് 3 വ​ര്‍​ഷ​ത്തെ മാ​നേ​ജീ​രി​യ​ല്‍ അ​ല്ലെ​ങ്കി​ല്‍ പ്ര​ഫ​ഷ​ണ​ല്‍ തൊ​ഴി​ല്‍ പ​രി​ച​യം.
c. ക​ഴി​ഞ്ഞ 3 വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ CAT / GRE / GMAT തു​ട​ങ്ങി​യ പ​രീ​ക്ഷ​ക​ളി​ല്‍ നേ​ടി​യ സാ​ധു​വാ​യ സ്‌​കോ​ര്‍ അ​ല്ലെ​ങ്കി​ല്‍ ഐ​ഐ​എം കോ​ഴി​ക്കോ​ട് ന​ട​ത്തു​ന്ന എ​ക്‌​സി​ക്യൂ​ട്ടീ​വ് മാ​നേ​ജ്‌​മെ​ന്‍റ് ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റി​ല്‍ നേ​ടി​യ സാ​ധു​വാ​യ സ്‌​കോ​ര്‍.

പ്രോ​ഗ്രാ​മി​ന്‍റെ ഘ​ട​ന


എ​ക്സി​ക്യൂ​ട്ടീ​വ് പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് പ്രോ​ഗ്രാം എ​ന്ന​ത് ര​ണ്ട് വ​ര്‍​ഷ​ത്തെ ഹൈ​ബ്രി​ഡ് ബി​രു​ദ പ്രോ​ഗ്രാ​മാ​ണ്. ഐ​ഐ​എം​കെ​യി​ലെ ഹൈ​ബ്രി​ഡ് പ​ഠ​ന​രീ​തി, പ്ര​ഫ​ഷ​ണ​ലു​ക​ള്‍​ക്ക് ത​ങ്ങ​ളു​ടെ ജോ​ലി തു​ട​ര്‍​ന്നു​കൊ​ണ്ട് ത​ന്നെ ഈ ​പ്രോ​ഗ്രാം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ അ​വ​സ​ര​മൊ​രു​ക്കു​ന്നു. ക്യാ​മ്പ​സ് അ​ധി​ഷ്ഠി​ത ക്ലാ​സു​ക​ള്‍​ക്കൊ​പ്പം ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ളും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

അ​പേ​ക്ഷ

അ​പേ​ക്ഷ​ക​ര്‍ ഓ​ണ്‍​ലൈ​നാ​യി 2026 സെ​പ്റ്റം​ബ​ര്‍ 30-ന​കം അ​പേ​ക്ഷി​ക്ക​ണം. 2000 രൂ​പ​യാ​ണ് അ​പേ​ക്ഷാ ഫീ​സ്.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ

ഐ​ഐ​എം കോ​ഴി​ക്കോ​ട് ര​ണ്ട് ഘ​ട്ട​ങ്ങ​ളു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യാ​ണ് പി​ന്തു​ട​രു​ന്ന​ത്. ആ​ദ്യ ഘ​ട്ടം ഐ​ഐ​എം കോ​ഴി​ക്കോ​ട് 2026 ഒ​ക്ടോ​ബ​ര്‍ നാ​ലി​ന് ന​ട​ത്തു​ന്ന എ​ക്‌​സി​ക്യൂ​ട്ടീ​വ് മാ​നേ​ജ്‌​മെ​ന്‍റ് ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റാ​ണ് (ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ CAT / GRE / GMAT തു​ട​ങ്ങി​യ പ​രീ​ക്ഷ​ക​ളി​ല്‍ സാ​ധു​വാ​യ സ്‌​കോ​ര്‍ നേ​ടാ​ത്ത അ​പേ​ക്ഷ​ക​ര്‍ ഈ ​ടെ​സ്റ്റി​ല്‍ പ​ങ്കെ​ടു​ക്ക​ണം). ഇ​തി​നു​ശേ​ഷം വ്യ​ക്തി​ഗ​ത അ​ഭി​മു​ഖം 2026 ഒ​ക്ടോ​ബ​ര്‍ 10-ന് ​ന​ട​ക്കും. ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റി​ന്‍റെ​യും വ്യ​ക്തി​ഗ​ത അ​ഭി​മു​ഖ​ത്തി​ന്‍റെ​യും വി​ശ​ദാം​ശ​ങ്ങ​ള്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

ഡോ. ​​ബ്രൂ​​ണോ ഡൊ​​മി​​നി​​ക് ന​​സ്ര​​ത്ത്

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്
ടെ​ലി​ഫോ​ണ്‍: 0495-2809418
ഇ-​മെ​യി​ല്‍: [email protected]
വെ​ബ്‌​സൈ​റ്റ്: https://www.iimk.ac.in/
ലി​ങ്ക്: https://iimk.ac.in/apps/Admission/EPGP/Register/registration#services