നാ​ല് വ​ർ​ഷ ബി​രു​ദ (FYUGP) പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​ഡ്മി​ഷ​ൻ പോ​ർ​ട്ട​ലി​ൽ നി​ല​വി​ലു​ള്ള കോ​ള​ജു​ക​ൾ/​കോ​ഴ്സു​ക​ൾ​ക്ക് പു​റ​മെ മു​സ്ലിം അ​സോ​സി​യേ​ഷ​ൻ കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ്, പ​ന​വൂ​ർ(​നെ​ടു​മ​ങ്ങാ​ട്), മ​ദ​ർ തെ​രേ​സ കോ​ള​ജ്, നെ​ല്ലി​ക്കാ​ട് (കാ​ട്ടാ​ക്ക​ട) എ​ന്നീ കോ​ള​ജു​ക​ളി​ൽ
ചു​വ​ടെ ചേ​ർ​ത്തി​രി​ക്കു​ന്ന കോ​ഴ്സു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

College Courses
Muslim Association College of Arts & Science, Panavoor
(Nedumangad)
BA (English & Communicative English, Economics, Sociology)
B.Sc. Computer Science, B.Com, B.B.A

Mother Theresa College, Nellikkad (Kattakkada) BA English, B.Com
അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​ലേ​ക്കു​ള്ള അ​വ​സാ​ന തീ​യ​തി​യാ​യ 14വ​രെ കോ​ള​ജ്/​കോ​ഴ്സ് ഓ​പ്ഷ​നു​ക​ൾ ന​ൽ​കാ​നും പു​നഃ​ക്ര​മീ​ക​രി​ക്കാ​നും സാ​ധി​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റ്-
(https://admissions.keralauniversity.ac.in/fyugp2026).

പ​രീ​ക്ഷാ​ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​സി​എ (332) (ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി - 2023 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി – 2021 & 2022 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് – 2013, 2017, 2018 & 2020 അ​ഡ്മി​ഷ​ൻ), ജ​നു​വ​രി 2026 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ നി​ർ​ണ്ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 30 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2025 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ സം​സ്കൃ​തം സ്പെ​ഷ്യ​ൽ (വേ​ദാ​ന്ത, ന്യാ​യ, വ്യാ​ക​ര​ണ, സാ​ഹി​ത്യ & ജ്യോ​തി​ഷ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 12 വ​രെ www.slcm.keralauniversity.ac.in മു​ഖേ​ന ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.
വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2025 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‍​സി ഹോം ​സ​യ​ൻ​സ് (ഫാ​മി​ലി റി​സോ​ഴ്സ് മാ​നേ​ജ്മെ​ന്‍റ്), എം​എ​സ്‍​സി ഹോം ​സ​യ​ൻ​സ് (എ​ക്സ്റ്റ​ൻ​ഷ​ൻ എ​ജ്യൂ​ക്കേ​ഷ​ൻ), എം​എ​സ്‍​സി ഹോം ​സ​യ​ൻ​സ് (ഫു​ഡ് ആ​ൻ​ഡ് നൂ​ട്രീ​ഷ്യ​ൻ) & എം​എ​സ്‍​സി ഹോം ​സ​യ​ൻ​സ് (നൂ​ട്രീ​ഷ്യ​ൻ & ഡ​യ​റ്റ​റ്റി​ക്സ്) (റെ​ഗു​ല​ർ& സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 12 വ​രെ www.slcm.keralauniversity.ac.in മു​ഖേ​ന ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രോ​ജ​ക്ട്/​വൈ​വ​വോ​സി

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 2026 മെ​യി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​ബി​എ പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട്/​വൈ​വ​വോ​സി ഇ​ന്ന് വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

2026 ജൂ​ണി​ൽ ന​ട​ത്തു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് (2022 സ്കീം – ​റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഒ​ന്നാം വ​ർ​ഷ എം​എ​ഡ് പ്ര​വേ​ശ​നം - 2026

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​വ/​എ​യ്ഡ​ഡ്/​സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലേ​ക്കു​ള്ള 2026-27 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലേ​ക്കു​ള്ള എം​എ​ഡ് പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള റാ​ങ്ക് ലി​സ്റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​ര​വ​രു​ടെ പ്രൊ​ഫൈ​ലി​ൽ ലോ​ഗി​ൻ ചെ​യ്ത് റാ​ങ്ക് ലി​സ്റ്റ് പ​രി​ശോ​ധി​ക്കാം. റാ​ങ്ക് ലി​സ്റ്റ് അ​നു​സ​രി​ച്ചു​ള്ള സ്പോ​ട്ട് അ​ഡ്മി​ഷ​ൻ എ​ട്ടി​ന് സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹാ​ളി​ൽ വ​ച്ച് ന​ട​ത്തും. അ​ലോ​ട്ട്മെ​ന്‍റ് സം​ബ​ന്ധ​മാ​യ മ​റ്റ് വി​വ​ര​ങ്ങ​ൾ​ക്ക് അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റ് (https://admissions.keralauniversity.ac.in/med2026) സ​ന്ദ​ർ​ശി​ക്കു​ക. സം​ശ​യ​നി​വാ​ര​ണത്തി​നാ​യി 8281883053 എ​ന്ന മൊ​ബൈ​ൽ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.