അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള  ഗ​വ​ൺ​മെ​ന്‍റ്/ എ​യ്ഡ​ഡ്/ സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലേ​ക്കു​ള്ള  2026-27 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ എം​എ​ഡ്  കോ​ഴ്സി​ലേ​ക്ക്  പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും 31നു ​മു​ൻ​പാ​യി കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി  അ​ഡ്മി​ഷ​ൻ  സെ​ക്‌​ഷ​നു​മാ​യി (Ac.H) ബ​ന്ധ​പ്പെ​ട​ണം . 2026-27 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ എം​എ​ഡ്  പ്ര​വേ​ശ​നം 31ന് ​അ​വ​സാ​നി​ക്കും .   ഇ​തി​നു​ശേ​ഷം ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല .അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റ് :   (<https://admissions.keralauniversity.ac.in/>) ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​ർ : 8281883053 (  Whatsapp also)ഇ​മെ​യി​ൽ: [email protected] <mailto:[email protected]>

ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​പ്ര​വേ​ശ​നം 2026 - 27

സ​പ്ലി​മെ​ന്‍റ​റി/ ക​മ്മ്യൂ​ണി​റ്റി​ക്വാ​ട്ട അ​ലോ​ട്ട്മെ​ന്‍റി​ലേ​ക്കാ​യി പു​തി​യ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യു​ന്ന​തി​നും, ഓ​പ്ഷ​ൻ ന​ല്‍​കു​ന്ന​തി​നും ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​യി​ൽ തി​രു​ത്ത​ൽ വ​രു​ത്തു​ന്ന​തി​നും അ​വ​സ​രം. അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള കോ​ള​ജു​ക​ളി​ലേ​ക്കു​ള്ള ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് നി​ല​വി​ൽ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യാ​ത്ത എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പു​തി​യ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. നി​ല​വി​ൽ ര​ജി​സ്ട്രേ​ഷ​നു​ള്ള എ​ല്ലാ​വ​ർ​ക്കും പു​തി​യ ഓ​പ്ഷ​നു​ക​ൾ ചേ​ർ​ക്ക​ൽ, റീ​വാ​ല്യൂ​വേ​ഷ​ൻ/ ഗ്രേ​സ് മാ​ർ​ക്ക് ഉ​ൾ​പ്പെ​ടു​ത്ത​ൽ, കാ​റ്റ​ഗ​റി മാ​റ്റം,  തു​ട​ങ്ങി എ​ല്ലാ തി​രു​ത്ത​ലു​ക​ൾ​ക്കും ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.നി​ല​വി​ൽ അ​ഡ്മി​ഷ​നി​ൽ തു​ട​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ക്കാ​ദ​മി​ക് വി​വ​ര​ങ്ങ​ളും (മാ​ർ​ക്കി​ലെ വ​ർ​ധ​ന​വ്/ സ്പെ​ഷ​ൽ വെ​യി​റ്റേ​ജ്) ഓ​പ്ഷ​നു​ക​ളും മാ​ത്ര​മേ മാ​റ്റം വ​രു​ത്താ​ൻ സാ​ധി​ക്കു​ക​യു​ള​ളൂ.മു​ൻ അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ ഫീ​സ്  ഒ​ടു​ക്കാ​തെ അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​യ അ​പേ​ക്ഷ​ക​ർ, ഫീ​സ് അ​ട​ച്ചി​ട്ടും കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടാ​ൻ സാ​ധി​ക്കാ​ത്ത അ​പേ​ക്ഷ​ക​ർ, നി​ല​വി​ൽ കോ​ള​ജ് പ്ര​വേ​ശ​നം നേ​ടി അ​ഡ്മി​ഷ​ൻ ഉ​റ​പ്പാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ, കോ​ള​ജ് പ്ര​വേ​ശ​നം നേ​ടി ഏ​തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ അ​ഡ്മി​ഷ​ൻ ന​ഷ്ട​മാ​യ വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ   സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​ൽ താ​ല്പ​ര്യ​മു​ള്ള​പ​ക്ഷം  ആ​പ്ലി​ക്കേ​ഷ​ൻ ന​മ്പ​ർ, പാ​സ്‌​സ് വേ​ർ​ഡ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് പ്രൊ​ഫൈ​ലി​ൽ ലോ​ഗി​ൻ ചെ​യ്ത​ശേ​ഷം “edit profile”  ലി​ങ്ക് വ​ഴി പു​തി​യ​താ​യി  ഓ​പ്ഷ​നു​ക​ൾ ന​ൽ​ക​ണം. പ്ര​സ്തു​ത വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഴ​യ ഓ​പ്ഷ​നു​ക​ൾ ഈ ​അ​ലോ​ട്ട്മെ​ന്‍റി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.നി​ല​വി​ൽ അ​ലോ​ട്ട്മെ​ന്‍റു​ക​ൾ ഒ​ന്നും ല​ഭി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ പു​തു​താ​യി ഓ​പ്ഷ​ൻ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ഇ​വ​രു​ടെ പ​ഴ​യ എ​ല്ലാ ഓ​പ്ഷ​നു​ക​ളും പ​രി​ഗ​ണി​ക്കും. പു​തു​താ​യി ഓ​പ്ഷ​ൻ ന​ൽ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്രൊ​ഫൈ​ലി​ൽ മു​ൻ അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ ന​ൽ​കി​യ ഓ​പ്ഷ​നു​ക​ൾ ക്യാ​ൻ​സ​ൽ ആ​കും. പു​തി​യ​താ​യി ന​ൽ​കി​യ ഓ​പ്ഷ​നു​ക​ൾ മാ​ത്ര​മേ തു​ട​ർ​ന്നു വ​രു​ന്ന സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ.    പ്രൊ​ഫൈ​ലി​ൽ തി​രു​ത്ത​ൽ വ​രു​ത്ത​ൽ, അ​ലോ​ട്ട്മെ​ന്‍റി​ലേ​ക്ക് വീ​ണ്ടും പ​രി​ഗ​ണി​ക്ക​ൽ  (Reconsider)  എ​ന്നി​വ ആ​വ​ശ്യ​മു​ള​ള എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും (ഇ​തി​നാ​യി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ) സ്വ​യം അ​വ​ര​വ​രു​ടെ പ്രൊ​ഫൈ​ലി​ൽ പ്ര​സ്തു​ത മാ​റ്റ​ങ്ങ​ൾ വ​രു​ത്തേ​ണ്ട​താ​ണ്. സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​ലൂ​ടെ പു​തി​യ സീ​റ്റ് ല​ഭി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ പ്ര​സ്തു​ത സീ​റ്റ് നി​ർ​ബ​ന്ധ​മാ​യും സ്വീ​ക​രി​ക്കേ​ണ്ട​താ​ണ്. യാ​തൊ​രു കാ​ര​ണ​വ​ശാ​ലും അ​വ​ർ​ക്ക് മു​ൻ​പ് ല​ഭി​ച്ച സീ​റ്റി​ൽ തു​ട​രാ​ൻ സാ​ധി​ക്കു​ന്ന​ത​ല്ല. അ​തി​നാ​ൽ, സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​നാ​യി ഓ​പ്ഷ​നു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​മ്പോ​ൾ ആ​വ​ശ്യ​മു​ള്ള ഓ​പ്ഷ​നു​ക​ൾ മാ​ത്രം ഉ​ൾ​പ്പെ​ടു​ത്താ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്.ഇ​ത​ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​നി​ന്ന് ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യ അ​പേ​ക്ഷ​ക​ർ, അ​ഡ്മി​ഷ​ൻ സ​മ​യ​ത്ത് നി​ർ​ബ​ന്ധ​മാ​യും എ​ലി​ജി​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ്  ഹാ​ജ​രാ​ക്ക​ണം .തി​രു​ത്ത​ലു​ക​ൾ വ​രു​ത്തി ക​ഴി​ഞ്ഞാ​ൽ, പു​തി​യ​താ​യി ന​ൽ​കി​യ ഓ​പ്ഷ​നു​ക​ൾ/​മാ​റ്റ​ങ്ങ​ൾ അ​പേ​ക്ഷ​യി​ൽ വ​ന്നി​ട്ടു​ണ്ട് എ​ന്ന് ഉ​റ​പ്പാ​ക്കേ​ണ്ട​തും  (options for supplementary allotment)   അ​പേ​ക്ഷ​യു​ടെ ഏ​റ്റ​വും പു​തി​യ പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് തു​ട​ർ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സൂ​ക്ഷി​ക്ക​ണം.

എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട അ​ലോ​ട്ട്മെ​ന്‍റി​ലേ​ക്ക് ഓ​പ്ഷ​ൻ​സ് ന​ൽ​കു​ന്ന​തി​ന് അ​വ​സ​രം.അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് എ​യ്ഡ​ഡ് (Aided)  കോ​ള​ജു​ക​ളി​ലെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട​യി​ൽ​പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ പ്രൊ​ഫൈ​ലി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള​ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട ലി​ങ്ക് വ​ഴി മു​ൻ​ഗ​ണ​ന​ക്ര​മ​ത്തി​ൽ  ഓ​പ്ഷ​നു​ക​ൾ ന​ൽ​കാം. നി​ല​വി​ൽ ഏ​തെ​ങ്കി​ലും കോ​ള​ജി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ത്ത​വ​രും അ​ഡ്മി​ഷ​ൻ എ​ടു​ത്ത ശേ​ഷം കോ​ളേ​ജി​ൽ നി​ന്നും ടി​സി  വാ​ങ്ങി​യ​വ​രും, പ​ല ഘ​ട്ട​ങ്ങ​ളി​ൽ അ​ഡ്മി​ഷ​ൻ പ്ര​ക്രി​യ​യി​ൽ നി​ന്നും പു​റ​ത്താ​യ​വ​രും ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രും പു​തു​താ​യി ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട ഓ​പ്ഷ​ൻ​സ് ന​ൽ​കി​യാ​ൽ മാ​ത്ര​മേ ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട  അ​ലോ​ട്ട്മെ​ന്‍റി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ.ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​നി​ക്കു​ന്ന തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​ന്ന​താ​ണ്.വെ​ബ്സൈ​റ്റ്:  <https://admissions.keralauniversity.ac.in/pg>2026 ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​ർ: 8281883052 

"ഇ​ഖ്’​തി​ബാ​ർ ഹം​സ' പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

 അ​റ​ബി​ക് പ​ഠ​ന വ​കു​പ്പ്, സൗ​ദി​യി​ലെ കിം​ഗ് സ​ൽ​മാ​ൻ ഗ്ലോ​ബ​ൽ അ​ക്കാ​ദ​മി ഫോ​ർ ദി ​അ​റ​ബി​ക് ലാം​ഗ്വേ​ജു​മാ​യി ചേ​ർ​ന്ന് ന​ട​ത്തു​ന്ന "ഇ​ഖ്’​തി​ബാ​ർ ഹം​സ' പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. അ​റ​ബി​ക് മാ​തൃ​ഭാ​ഷ അ​ല്ലാ​ത്ത​വ​രു​ടെ അ​റ​ബി​ക് ഭാ​ഷാ പ്രാ​വീ​ണ്യം അ​ള​ക്കു​ന്ന ഒ​രു ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്റ്റാ​ൻ​ഡേ​ർ​ഡ് പ​രീ​ക്ഷ​യാ​ണ് ഇ​ഖ്’​തി​ബാ​ർ ഹം​സ. വാ​യ​ന, ശ്ര​വ​ണം, സം​സാ​രി​ക്ക​ൽ, എ​ഴു​ത്ത് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലൂ​ടെ അ​റ​ബി​ക് ഭാ​ഷ​യി​ലെ പ്രാ​വീ​ണ്യം അ​ള​ക്കു​ന്ന​തി​ന് ന​ട​ത്തു​ന്ന ഈ ​പ​രീ​ക്ഷ എ​ഴു​താ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന്  (www.arabicku.in <http://www.arabicku.in/>)  സ​ന്ദ​ർ​ശി​ക്കു​ക. വി​വ​ര​ങ്ങ​ൾ​ക്ക്: 7907655218 / 9633812633.

ക​മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക്  സീ​റ്റൊ​ഴി​വ്

​അറ​ബി വി​ഭാ​ഗം ന​ട​ത്തി വ​രു​ന്ന ആ​റു​മാ​സ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ ക​മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക് (ഓ​ൺ​ലൈ​ൻ പ​ഠ​നം) പ​തി​നേ​ഴാ​മ​ത് ബാ​ച്ചി​ലേ​ക്ക് ഏ​താ​നും സീ​റ്റു​ക​ളു​ടെ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത: പ്ല​സ് ടു / ​ത​ത്തു​ല്യം. ഫീ​സ് : 6500 രൂ​പ. ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന്  (www.arabicku.in <http://www.arabicku.in/>)  സ​ന്ദ​ർ​ശി​ക്കു​ക. അ​വ​സാ​ന തീ​യ​തി: ജൂ​ലൈ 30. വി​വ​ര​ങ്ങ​ൾ​ക്ക്: 9446827141

അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

രാ​ജാ ര​വി വ​ർ​മ്മ സെ​ന്റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സ് ഫോ​ർ വി​ഷ്വ​ൽ ആ​ർ​ട്സി​ൽ ന​ട​ത്തി​വ​രു​ന്ന മാ​സ്റ്റ​ർ ഓ​ഫ് വി​ഷ്വ​ൽ ആ​ർ​ട്സ് ഇ​ൻ പെ​യി​ന്റിം​ഗ്, മാ​സ്റ്റ​ർ ഓ​ഫ് വി​ഷ്വ​ൽ ആ​ർ​ട്സ് ഇ​ൻ ആ​ർ​ട്ട് ഹി​സ്റ്റ​റി എ​ന്നീ കോ​ഴ്സു​ക​ളി​ലേ​ക്ക് 2026-27 വ​ർ​ഷ​ത്തേ​ക്ക് അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ഓ​ഗ​സ്റ്റ് എ​ട്ടി​ലേ​ക്ക് നീ​ട്ടി. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ

സൂ​ക്ഷ്മ പ​രി​ശോ​ധ​ന

എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2020 സ്കീം) ​മേ​യ് 2026 പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്ക് വേ​ണ്ടി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡും, ഹാ​ൾ​ടി​ക്ക​റ്റു​മാ​യി റീ​വാ​ല്യു​വേ​ഷ​ൻ സെ​ക്‌​ഷ​നി​ൽ (ഇ.​ജെ.VII) 2026  ജൂ​ലൈ 22 മു​ത​ൽ 2026 ജൂ​ലൈ 24 വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ഹാ​ജ​രാ​ക​ണം.

പ്രാ​ക്ടി​ക്ക​ൽ/ വൈ​വ​വോ​സി

2026 ഏ​പ്രി​ൽ മാ​സം വി​ജ്ഞാ​പ​നം ചെ​യ്ത നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി സ്റ്റാ​റ്റി​സ്റ്റി​ക്സ് കോ​ഴ്സി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ & വൈ​വ​വോ​സി പ​രീ​ക്ഷ 23 മു​ത​ൽ 29 വ​രെ അ​താ​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. (www.keralaHYPERLINK "http://university.ac.in/"university.ac.in <www.keralaHYPERLINK >) 

ടൈം​ടേ​ബി​ൾ

ഒ​ന്ന്, മൂ​ന്ന്, അ​ഞ്ച്, ഒ​മ്പ​ത് എ​ന്നീ സെ​മെ​സ്റ്റ​റു​ക​ളു​ടെ പ​ഞ്ച​വ​ത്സ​ര എം​ബി​എ (ഇ​ന്‍റ​ഗ്രേ​റ്റ​ഡ്) റ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി (2015 & 2022 സ്കീം) ​പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു

പ​രീ​ക്ഷാ​തീ​യ​തി പു​ന:​ക്ര​മീ​ക​രി​ച്ചു

2026 ഏ​പ്രി​ലി​ൽ വി​ജ്ഞാ​പ​നം ചെ​യ്ത നാ​ലാം സെ​മെ​സ്റ്റ​ർ M.A English Language & Literature  കോ​ഴ്സി​ന്‍റെ വൈ​വ​വോ​സി പ​രീ​ക്ഷ​യി​ൽ തി​രു​വ​ന​ന്ത​പു​രം, തോ​ന്ന​യ്ക്ക​ൽ, എ.​ജെ  കോ​ള​ജ് ഓ​ഫ് സ​യ​ൻ​സ് & ടെ​ക്നോ​ള​ജി​യി​ൽ  ന​ട​ത്താ​നി​രു​ന്ന ജു​ലൈ 23 ലെ ​പ​രീ​ക്ഷ ജൂ​ലൈ 24ലേ​ക്ക് പു​ന:​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​നോ സ​മ​യ​ത്തി​നോ​മാ​റ്റ​മി​ല്ല.