കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​വ/ എ​യ്ഡ​ഡ്/​സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലേ​ക്കു​ള്ള 2026-27 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലേ​ക്കു​ള്ള എം​എ​ഡ് പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള റാ​ങ്ക് ലി​സ്റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​ര​വ​രു​ടെ പ്രൊ​ഫൈ​ലി​ൽ ലോ​ഗി​ൻ ചെ​യ്ത് റാ​ങ്ക് ലി​സ്റ്റ് പ​രി​ശോ​ധി​ക്കാം. റാ​ങ്ക് ലി​സ്റ്റ് അ​നു​സ​രി​ച്ചു​ള്ള സ്പോ​ട്ട് അ​ഡ്മി​ഷ​ൻ എ​ട്ടി​ന് സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹാ​ളി​ൽ വ​ച്ച് ന​ട​ത്തും. അ​ലോ​ട്ട്മെ​ന്‍റ് സം​ബ​ന്ധ​മാ​യ മ​റ്റ് വി​വ​ര​ങ്ങ​ൾ​ക്ക് അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റ് (https://admissions.keralauniversity.ac.in/med2026) സ​ന്ദ​ർ​ശി​ക്ക​ണം. സം​ശ​യ​നി​വാ​ര​ണ ത്തി​നാ​യി 8281883053 എ​ന്ന മൊ​ബൈ​ൽ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം (FYUGP)2026-27
നാ​ല് വ​ർ​ഷ ബി​രു​ദ (FYUGP) പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​ഡ്മി​ഷ​ൻ പോ​ർ​ട്ട​ലി​ൽ നി​ല​വി​ലു​ള്ള കോ​ള​ജു​ക​ൾ/​കോ​ഴ്സു​ക​ൾ​ക്ക് പു​റ​മെ മു​സ്ലിം അ​സോ​സി​യേ​ഷ​ൻ കോ​ളേ​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ്, പ​ന​വൂ​ർ (നെ​ടു​മ​ങ്ങാ​ട്), മ​ദ​ർ തെ​രേ​സ കോ​ള​ജ്, നെ​ല്ലി​ക്കാ​ട് (കാ​ട്ടാ​ക്ക​ട) എ​ന്നീ കോ​ള​ജു​ക​ളി​ൽ ചു​വ​ടെ ചേ​ർ​ത്തി​രി​ക്കു​ന്ന കോ​ഴ്സു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
Sl No College Courses
1 Muslim Association College of Arts & Science, Panavoor
(Nedumangad)

BA (English & Communicative
English, Economics, Sociology)
B.Sc. Computer Science, B.Com,B.B.A

2 Mother Theresa College, Nellikkad (Kattakkada) BA English, B.Com

അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​ലേ​ക്കു​ള്ള അ​വ​സാ​ന തീ​യ​തി​യാ​യ ജൂ​ൺ 14വ​രെ കോ​ള​ജ്/​കോ​ഴ്സ് ഓ​പ്ഷ​നു​ക​ൾ ന​ൽ​കാ​നും പു​നഃ​ക്ര​മീ​ക​രി​ക്കാ​നും സാ​ധി​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റ് (https://admissions.keralauniversity.ac.in/fyugp2026) സ​ന്ദ​ർ​ശി​ക്കു​ക.

പ​രീ​ക്ഷാ​ഫ​ലം

2025 ഏ​പ്രി​ൽ, ആ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ൽ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം – ​മേ​ഴ്സി​ചാ​ൻ​സ് – 2013 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്റ​റി – 2014 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 2026 ജൂ​ൺ 11 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2026 ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി​എ​സ്‍​സി ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ബി​സി​എ (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം) (സ​പ്ലി​മെ​ന്‍റ​റി - 2020 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് – 2017 – 2019 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും. ജൂ​ൺ 10 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2026 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​വോ​ക് ഫു​ഡ് പ്രോ​സ​സ്സിം​ഗ് (359) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 2026 ജൂ​ൺ 17 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2026 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​ബി​എ (റെ​ഗു​ല​ർ - 2023 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി – 2021 & 2022 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് – 2013, 2017, 2018 & 2020 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 17 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല 2025 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‍​സി ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്, എം​എ​സ്‍​സി ബ​യോ​ടെ​ക്നോ​ള​ജി (റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ജൂ​ൺ 09 വ​രെ www.slcm.keralauniversity.ac.in മു​ഖേ​ന ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2025 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ സ്റ്റാ​റ്റി​സ്റ്റി​ക്സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ് വി​ത്ത് സ്പെ​ഷ്യ​ലൈ​സേ​ഷ​ൻ ഇ​ൻ ഡാ​റ്റ അ​ന​ലി​റ്റി​ക്സ് (റെ​ഗു​ല​ർ & സ​പ്ലി​മെ​ന്റ​റി) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
സൂ​ക്ഷ്മ​പ​രി​ശോ​ധ​ന യ്ക്ക് www.slcm.keralauniversity.ac.in ​മു​ഖേ​ന ജൂ​ൺ 10 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2026 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​കോം കോ​മേ​ഴ്‌​സ് ആ​ൻ​ഡ് ടാ​ക്സ് പ്രൊ​സീ​ജി​യ​ർ & പ്രാ​ക്ടീ​സ്, ബി​കോം കോ​മേ​ഴ്സ് & ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് & കാ​റ്റ​റിം​ഗ് (റെ​ഗു​ല​ർ - 2023 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി - 2021 & 2022 അ​ഡ്മി​ഷ​ൻ, മേ​ഴ്‌​സി​ചാ​ൻ​സ് - 2013, 2017, 2018 & 2020 അ​ഡ്മി​ഷ​ൻ), ഏ​പ്രി​ൽ 2026 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും 17 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2026 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എ ഇം​ഗ്ലീ​ഷ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ് (133) ബാ​ച്ചി​ല​ർ ഓ​ഫ് സോ​ഷ്യ​ൽ വ​ർ​ക്ക് (315) (റെ​ഗു​ല​ർ - 2023 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി - 2021 & 2022 അ​ഡ്മി​ഷ​ൻ, മേ​ഴ്‌​സി​ചാ​ൻ​സ് - 2013, 2017, 2018 & 2020 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 17 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2026 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഡി​ഗ്രി പ്രോ​ഗ്രാം ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 10 വ​രെ SLCM പോ​ർ​ട്ട​ൽ വ​ഴി ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പു​നഃ​ക്ര​മീ​ക​രി​ച്ച പ​രീ​ക്ഷ/​പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ തീ​യ​തി ദീ​ർ​ഘി​പ്പി​ച്ചു
ര​ണ്ടാം സെ​മ​സ്റ്റ​ർ FYUGP ജൂ​ൺ 2026 (ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി - 2024 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ന് അ​പേ​ക്ഷി​ക്കാ​വു​ന്ന തീ​യ​തി പി​ഴ​കൂ​ടാ​തെ എ​ട്ട് വ​രെ​യും 150 രൂ​പ പി​ഴ​യോ​ടു​കൂ​ടി 10 വ​രെ​യും, 400 രൂ​പ പി​ഴ​യോ​ടു​കൂ​ടി 12 വ​രെ​യും നീ​ട്ടി​യി​രി​ക്കു​ന്നു.

എ​ട്ടു മു​ത​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ FYUGP ജൂ​ൺ 2026 (റെ​ഗു​ല​ർ/​ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ 17 മു​ത​ൽ ന​ട​ത്താ​ൻ പു​നഃ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. ടൈം​ടേ​ബി​ൾ
വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ക്കു​ന്ന​താ​ണ്.

പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം

നാ​ലാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി (റെ​ഗു​ല​ർ - 2024 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി - 2023 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി – 2018 – 2022 അ​ഡ്മി​ഷ​ൻ), ആ​റാം സെ​മ​സ്റ്റ​ർ (റെ​ഗു​ല​ർ - 2023 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/ സ​പ്ലി​മെ​ന്റ​റി - 2022 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി – 2018 – 2021 അ​ഡ്മി​ഷ​ൻ), ജൂ​ലൈ 2026 പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ

മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി (റെ​ഗു​ല​ർ - 2025 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി - 2024 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്റ​റി – 2018 – 2023 അ​ഡ്മി​ഷ​ൻ), ജൂ​ലൈ 2026 പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രോ​ജ​ക്ട്/​വൈ​വ​വോ​സി

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 2026 മെ​യി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​സി​എ പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട്/​വൈ​വ​വോ​സി നാ​ളെ കാ​ര്യ​വ​ട്ടം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ൽ വ​ച്ച് ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ
വെ​ബ്സൈ​റ്റി​ൽ.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം 2026 മെ​യി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എ സോ​ഷ്യോ​ള​ജി (സ​പ്ലി​മെ​ന്റ​റി – 2022 & 2021 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ വൈ​വ​വോ​സി അ​ഞ്ചി​ന് കാ​ര്യ​വ​ട്ടം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ൽ വ​ച്ച് ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​കേ​ന്ദ്രം

2026 ജൂ​ൺ 04 മു​ത​ൽ ന​ട​ത്തു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ/​ബി​എ​സ്‍​സി (ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി – 2023 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി – 2022 & 2021 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് - 2013, 2017, 2018 & 2020 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യ്ക്ക് ചാ​ത്ത​ന്നൂ​ർ ആ​ർ. ശ​ങ്ക​ർ കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് & സ​യ​ൻ​സ് പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജി​ൽ നി​ന്നും ഹാ​ൾ ടി​ക്ക​റ്റ് വാ​ങ്ങി ചാ​ത്ത​ന്നൂ​ർ എം​ഇ​എ​സ് ആ​ർ​ട്‌​സ് & സ​യ​ൻ​സ് കോ​ള​ജി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം.