കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ/ എയ്ഡഡ് /സ്വാശ്രയ കോളജുകളിലെ ഒന്നാം വർഷ എംഎഡ് കോഴ്സിലേയ്ക്ക് 08ന് പാളയം സെനറ്റ് ഹാളിൽ വച്ച് സ്പോട്ട് അലോട്ട്മെന്റ് നടത്തും. വിദ്യാർഥികൾ അപേക്ഷയുടെ പ്രിന്റൗട്ട്, യോഗ്യത തെളിയിക്കുന്ന മാർക്ക് ലിസ്റ്റ്, എലിജിബിലിറ്റി സർട്ടിഫിക്കറ്റ് (Graduates of otherUniversities), Non Creamy Layer Certificate (for SEBC Candidates), കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്(SC, ST Candidates ) EWS സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് (for Differently Abled Candidates), മറ്റ് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ ഹാജരാക്കണം. അലോട്ട്മെന്റ് സെന്ററുകളിൽ വിദ്യാർഥികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. ഏതെങ്കിലും കാരണത്താൽ ഹാജരാകാൻ സാധിക്കാത്ത വിദ്യാർഥികൾക്ക് അനുമതിപത്രം (authorization letter) നൽകി പ്രതിനിധിയെ അയയ്ക്കാം.
സർവകലാശാല അഡ്മിഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവരെ, റാങ്ക് ലിസ്റ്റിലെ വിദ്യാർഥികളെ പരിഗണിച്ചതിനു ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് പരിഗണിക്കും. അഡ്മിഷൻ ലഭിക്കുന്ന വിദ്യാർഥികൾ എല്ലാ അസൽ രേഖകളുമായി 9,10 തീയതികളിൽ അതാത് കോളജുകളിൽ
അഡ്മിഷൻ എടുക്കണം.
സ്പോട്ട് അഡ്മിഷൻ
കേരളസർവകലാശാല ഹിന്ദി പഠന വകുപ്പിൽ പിജി ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ, അഡ്മിനിസ്ട്രേറ്റീവ് ഡ്രാഫ്റ്റിംഗ് ആൻഡ് റിപ്പോർട്ടിംഗ് ഇൻ ഹിന്ദി കോഴ്സിലേക്ക് പ്രവേശനത്തിന് ഒഴിവുള്ള സീറ്റിലേക്ക് (SC-1) 08-06-2026 തീയതിയിൽ സ്പോട്ട് അഡ്മിഷൻ നടത്തും. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുമായി അന്നേ ദിവസം രാവിലെ 10 ന് കാര്യവട്ടം കാമ്പസ്സിലുള്ള ഹിന്ദി പഠന വകുപ്പിൽ എത്തിച്ചേരേണം. വിശദവിവരങ്ങൾക്ക് ഫോൺ : 9446291350, 0471-2308649, ഇ-മെയിൽ : [email protected].
ഉത്തരസൂചികകൾ പ്രസിദ്ധീകരിച്ചു
പഠന-ഗവേഷണ വകുപ്പുകളിലേക്കുള്ള പിജി, എംടെക്, എഫ്വൈയുജിപി പ്രോഗ്രാമുകളിലേക്കുള്ള 2026-2027 അധ്യയന വർഷത്തെ പ്രവേശനത്തിനായി നടത്തിയ പ്രവേശന പരീക്ഷകളുടെ ഉത്തരസൂചികകൾ അഡ്മിഷൻ പോർട്ടലുകളിൽ പ്രസിദ്ധീകരിച്ചു. ഉത്തരസൂചികകളിൽ എതിരഭിപ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിനും ₹200/- ഫീസ് അടച്ച് പരാതി സമർപ്പിക്കാം. പരാതികൾ ഫീസ് അടച്ച രസീതിന്റെ പകർപ്പു സഹിതം ഇ-മെയിൽ മുഖേന സമർപ്പിക്കണം. പിജി പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട പരാതികൾ [email protected] ലേക്കും, എഫ്വൈയുജിപി പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട പരാതികൾ [email protected] ലേക്കും അയയ്ക്കണം. അവസാന തീയതി 06-06-2026 വൈകുന്നേരം 5.00. നിശ്ചിത സമയപരിധിക്ക് ശേഷം ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2308328, മൊബൈൽ : 9188524612.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions