കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്, എയ്ഡഡ്, സ്വാശ്രയ കോളജുകളിലും യുഐറ്റി, ഐഎച്ച്ആർഡി സെന്ററുകളിലും 2026-27 അധ്യയന വർഷത്തെ നാല് വർഷ ബിരുദ കോഴ്സുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
പ്രവേശനം ആഗ്രഹിക്കുന്ന താഴെ പറയുന്ന വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികളും ഏകജാലക സംവിധാനം വഴി അപേക്ഷിക്കണം:
• ജനറൽ / സംവരണ വിഭാഗങ്ങൾ (General / Reservation)
• മാനേജ്മെന്റ് / സ്പോർട്സ് ക്വാട്ട (Management / Sports quota)
• ഭിന്നശേഷി / ട്രാൻസ്ജെൻഡർ (PWD / Transgender)
• ടിഎൽഎം / ലക്ഷദ്വീപ് ക്വാട്ട (TLM / Lakshadweep)
പ്രത്യേക ശ്രദ്ധയ്ക്ക്: ഇന്ത്യൻ പൗരന്മാരായ വിദ്യാർത്ഥികൾക്ക് മാത്രമാണ് ഏകജാലക സംവിധാനം വഴി അപേക്ഷിക്കാനാകുക. ഒസിഐ (OCI) കാർഡ് ഉള്ളവരും വിദേശികളുമായ വിദ്യാർഥികൾ ഈ സംവിധാനം വഴി അപേക്ഷിക്കേണ്ടതില്ല. ഒസിഐ (OCI) കാർഡ് ഉള്ളവരും വിദേശികളുമായ വിദ്യാർത്ഥികൾ അഡ്മിഷനായി സർവകലാശാലയുടെ Centre for Global Academics (CGA) സെക്ഷനുമായി ബന്ധപ്പെടണം. ഓൺലൈൻ രജിസ്ട്രേഷൻ 14 വരെയാണ്.
ഓപ്ഷനുകൾ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
• പരമാവധി 20 ഓപ്ഷനുകൾ വരെ തിരഞ്ഞെടുക്കാം.
• കോഴ്സുകളെക്കുറിച്ചുള്ള വിവരങ്ങൾ അതാത് കോളജ് വെബ്സൈറ്റുകളിൽ
ലഭിക്കും. ഇത് കൃത്യമായി പരിശോധിച്ച ശേഷം മാത്രം കോളജുകൾ തെരഞ്ഞെടുക്കുക.
• പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളും പ്രോഗ്രാമുകളും മാത്രം മുൻഗണനാക്രമത്തിൽ (Priority Order) നൽകാൻ പ്രത്യേകം ശ്രദ്ധിക്കുക.
• അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ നിർബന്ധമായും പ്രവേശനം
നേടണം. അല്ലാത്തപക്ഷം, തുടർന്നുള്ള അലോട്ട്മെന്റുകളിൽ അവരെപരിഗണിക്കുന്നതല്ല.
ഫീസും മറ്റ് നിർദ്ദേശങ്ങളും:
• രജിസ്ട്രേഷൻ ഫീസ്: പൊതുവിഭാഗത്തിന് 900/- രൂപ, എസ്.സി/എസ്.ടി (SC/ST)
വിഭാഗത്തിന് 500/- രൂപ.
• ഓൺലൈനായി അപേക്ഷിച്ച ശേഷം അതിന്റെ പ്രിന്റ്ഔട്ട് സർവകലാശാല
യിലേക്കോ കോളജുകളിലേക്കോ അയക്കേണ്ടതില്ല.
• അപേക്ഷയുടെ പ്രിന്റ്ഔട്ടും ഫീസടച്ചതിന്റെ രസീതും (Fee Receipt) അലോട്ട്മെന്റ്
ലഭിച്ച് കോളജിൽ പ്രവേശനം നേടുന്ന സമയത്ത് ഹാജരാക്കിയാൽ മതിയാകും.
• ഓൺലൈൻ പേയ്മെന്റ് മാത്രം: എല്ലാ ഫീസുകളും അവരവരുടെ പ്രൊഫൈലിൽ
നിന്ന് ഓൺലൈൻ വഴി മാത്രമേ അടയ്ക്കാൻ സാധിക്കൂ.
• ഡിഡി, ചെക്ക്, ചലാൻ, KU-Epayment etc എന്നിവ സ്വീകരിക്കുന്നതല്ല.
• റീഫണ്ട് ലഭിക്കില്ല: തെറ്റായി ഒടുക്കുന്ന ഫീസുകൾ പിന്നീട് റീഫണ്ട് ചെയ്യുന്നതല്ല.
• രസീത് സൂക്ഷിക്കുക: ഫീസടച്ച ശേഷം ലഭിക്കുന്ന രസീത് (Fee Receipt) ഭാവി ആവശ്യങ്ങൾക്കായി നിർബന്ധമായും സൂക്ഷിച്ചുവെക്കുക.
കൂടുതൽ വിവരങ്ങൾക്ക്: അഡ്മിഷനുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റുകൾക്കായി സർവകലാശാലയുടെ പത്രക്കുറിപ്പുകളും ഔദ്യോഗിക വെബ്സൈറ്റും പരിശോധിക്കുക: വെബ്സൈറ്റ് ലിങ്ക്: https://admissions.keralauniversity.ac.in/fyugp2026 ഹെൽപ്പ് ലൈൻ നമ്പർ : 8281883052, 8281883053, 8281883052 (Whatsapp) Email id: https://admissions.keralauniversity.ac.in/fyugp2026
പരീക്ഷാഫലം
2026 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബിഎ (എഫ്ഡിപി സിബിസിഎസ്) (റെഗുലർ - 2023 അഡ്മിഷൻ, സപ്ലിമെന്ററി – 2022 & 2021 അഡ്മിഷൻ, മേഴ്സിചാൻസ് - 2013, 2017 - 2018 & 2020 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2026 ജൂൺ 17 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ ബിഎസ്സി കമ്പ്യൂട്ടർ സയൻസ് (റെഗുലർ - 2023 അഡ്മിഷൻ, സപ്ലിമെന്ററി – 2021 & 2022 അഡ്മിഷൻ, മേഴ്സിചാൻസ് – 2013, 2017, 2018 & 2020 അഡ്മിഷൻ), ഏപ്രിൽ 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2026 ജൂൺ 17 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ ബിഎസ്സി എൻവയോൺമെന്റൽ സയൻസ് ആൻഡ് എൻവയോൺമെന്റ് ആൻഡ് വാട്ടർ മാനേജ്മെന്റ് (216), ബിഎസ്സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി (241), ബിഎസ്സി ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (328) (റെഗുലർ - 2023 അഡ്മിഷൻ, സപ്ലിമെന്ററി – 2021 & 2022 അഡ്മിഷൻ, മേഴ്സിചാൻസ് - 2013, 2017, 2018 & 2020 അഡ്മിഷൻ), ഏപ്രിൽ 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 17 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ സിആർ സിബിസിഎസ്എസ് 2 (b) ബിഎസ്സി കമ്പ്യൂട്ടർ സയൻസ് (320) (സപ്ലിമെന്ററി - 2021 - 2023 അഡ്മിഷൻ, മേഴ്സിചാൻസ് – 2013 & 2017 - 2020 അഡ്മിഷൻ), മാർച്ച് 2026 പരീക്ഷകളുടെ പ്രാക്ടിക്കൽ 04 ന് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കോളജ് മാറ്റത്തിന് അപേക്ഷിക്കാം മൂന്നാം സെമസ്റ്ററിലേക്ക്
ബിരുദ വിദ്യാർഥികൾക്ക് (FYUGP) 2026-27 അദ്ധ്യയന വർഷത്തിൽ മേജർ വിഷയം
മാറാതെയുള്ള കോളജ് മാറ്റത്തിനായി അപേക്ഷിക്കാം. മാറ്റം ഗവൺമെന്റ്/എയ്ഡഡ് കോളേജുകൾ തമ്മിലും (ഓട്ടോണോമസ് ഒഴികെ), സ്വാശ്രയ കോളജുകൾ തമ്മിലും, യുഐറ്റി സെന്ററുകൾ തമ്മിലും അനുവദിക്കും.
പൂരിപ്പിച്ച അപേക്ഷ, +2 അല്ലെങ്കിൽ തത്തുല്യ പരീക്ഷയുടെ മാർക്ക് ലിസ്റ്റ് സഹിതം പഠിക്കുന്ന കോളേജിലെ പ്രിൻസിപ്പാളിന്റെ ശുപർശയോടൊപ്പം 1050 /- രൂപ ഫീസ് അടച്ച് ചേരാൻ പോകുന്ന കോളജിൽ 2026 ജൂൺ 10 ന് മുൻപായി സമർപ്പിക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ 1575 /- രൂപ കൂടി അടയ്ക്കണം. അപേക്ഷ സർവകലാശാല രജിസ്ട്രാർ തപാലിൽ ലഭിക്കേണ്ട അവസാന തീയതി 12. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions