കണ്ണൂർ സർവകലാശാല ഗണിതശാസ്ത്ര പഠനവകുപ്പിലെ നാലാം സെമസ്റ്റർ എംഎസ്‌എസി മാത്തമാറ്റിക്സ് (സിബിസിഎസ്എസ് റഗുലർ, സപ്ലിമെന്‍ററി) മേയ് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയും, സൂക്ഷ്മപരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്ക് 2026 ജൂൺ 29 ന് വൈകുന്നേരം അഞ്ചു വരെ അപേക്ഷിക്കാം.

 അസി. പ്രഫസർ നിയമനം

നീലേശ്വരം എംബിഎ സെന്‍റർ, മാങ്ങാട്ട് പറന്പ് മാനേജ്മെന്‍റ് സ്റ്റഡീസ്, പാലയാട് ഐടിഇസി, മഞ്ചേശ്വരം സെന്‍റർ ഫോർ ലീഗൽ സ്റ്റഡീസ് എന്നിവിടങ്ങളിലേക്ക് ഒരു വർഷ കാലാവധി വ്യവസ്ഥയിൽ കരാർ അടിസ്ഥാനത്തിൽ അസി. പ്രഫസർമാരെ നിയമിക്കുന്നു. ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീതി ജൂൺ 25. അപേക്ഷ ഫീസ് 1,500 രൂപയാണ് (എസ്‌സി. എസ്ടി, പിഡബ്ല്യുബിആർ വിഭാഗക്കാർക്ക് 750 രൂപ) ഓണ്‍ലൈനായാണ് അപേക്ഷ ഫീസ് അടക്കേണ്ടത്.‌ വിജ്ഞാപനം സംബന്ധിച്ച വിശദാംശങ്ങൾ www.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.