കണ്ണൂർ: കണ്ണൂർ സർവകലാശാലയും അസാപും കേരളയും സംയുക്തമായി വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി സൗജന്യ കംപ്യൂട്ടർ കോഴ്സ് ആരംഭിക്കുന്നു. പിഎം ഉഷ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫണ്ടമെന്‍റൽസ് ഓഫ് എംഎസ് ഓഫീസ് കോഴ്സ് സംഘടിപ്പിക്കുന്നത്. 30 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സ് ശനി, ഞായർ ദിവസങ്ങളിൽ നടക്കും. കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് കാമ്പസിൽ 25 ന് ക്ലാസുകൾ ആരംഭിക്കും. 18 വയസ് പൂർത്തിയായ പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള ലിങ്ക് (https://forms.gle/izte5sSeLsWAa4Zr9) സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷിക്കുവാനുള്ള അവസാന തീയതി 23. വിശദവിവരങ്ങൾക്ക് 0497 2715243, 7907828369 ഈ നമ്പറിൽ ബന്ധപ്പെടുക.
പരീക്ഷാവിജ്ഞാപനം
കണ്ണൂർ: കണ്ണൂർ സർവകലാശാല പെഡഗോജിക്കൽ സയൻസസ് പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ എംഎഡ് (സിബിസിഎസ്എസ്- റെഗുലർ/സപ്ലിമെന്‍ററി), മെയ് 2026 പരീക്ഷകൾക്ക് പിഴയില്ലാതെ നാളെ മുതൽ 23 വരെയും പിഴയോടു കൂടി 24 വരെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
അപേക്ഷ തീയതി നീട്ടി
കണ്ണൂർ: കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ പിജി ഡിപ്ലോമ ഇൻ ജിയോയിൻഫോർമാറ്റിക്സ് ഫോർ സ്‌പെഷൽ പ്ലാനിംഗ് (പിജിഡിജിഎസ്പി), പിജി ഡിപ്ലോമ ഇൻ യോഗ എഡ്യുക്കേഷൻ (പിജിഡിവൈഇ), സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ യോഗ എന്നീ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി 30 ന് വൈകുന്നേരം അഞ്ചുവരെ നീട്ടി. വിദ്യാർഥികൾക്ക് കണ്ണൂർ സർവകലാശാല വെബ്സൈറ്റ് (www.admission.kannuruniversity.ac.in) മുഖേന ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാവുന്നതാണ്. വിശദ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റ് വഴിയും 0497-2766388, 0497-2715227 എന്നീ നമ്പറിലൂടെയും [email protected] എന്ന ഈമെയിലിലൂടെയും ബന്ധപ്പെടുക.
ബിരുദാനന്തര ബിരുദ പ്രവേശനത്തിന്‍റെ സപ്ലിമെന്‍ററി അഡ്മിഷൻ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കണ്ണൂർ: അഫിലിയേറ്റഡ് കോളജുകളിലേക്കുള്ള 2026-27 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദപ്രവേശനത്തിന്‍റെ സപ്ലിമെന്‍ററി അഡ്മിഷൻ റാങ്ക് ലിസ്റ്റ് സർവകലാശാല വെബ് സൈറ്റിൽ (https://admission.kannuruniversity.ac.in/) പ്രസിദ്ധീകരിച്ചു. സപ്ലിമെന്‍ററി അഡ്മിഷനിൽ പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾ ഇന്ന് തന്നെ ബന്ധപ്പെട്ട കോളജുകളിൽ നേരിട്ടെത്തി അഡ്മിഷൻ എടുക്കേണ്ടതാണ്. സപ്ലിമെന്‍ററി അഡ്മിഷനിൽ പ്രവേശനത്തിന് അർഹരായവരെ കോളജ് അധികാരികൾ അപേക്ഷയിൽ നൽകിയിരിക്കുന്ന ഫോൺ നമ്പർ മുഖേന ബന്ധപ്പെടുന്നതായിരിക്കും. ഇതിനകം പ്രവേശനം ലഭിച്ച അപേക്ഷകർ, സപ്ലിമെന്‍ററി അഡ്മിഷൻ ലഭിച്ച കോളജുകളിൽ പ്രവേശനത്തിന് ഹാജരായി പ്രവേശനം ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ മുമ്പ് പ്രവേശനം ലഭിച്ച കോളജിൽ നിന്ന് ടിസി വാങ്ങേണ്ടതുള്ളൂ.
സീറ്റ് ഒഴിവ്
കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ പാലയാട് നിയമ പഠന വകുപ്പിൽ 2026-28 വർഷത്തിലേക്കുള്ള എൽഎൽഎം കോഴ്സിന് എസ്‌സി,എസ്ടി വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റ് സഹിതം നാളെ 10 ന് വകുപ്പ് മേധാവിക്ക് മുമ്പാകെ ഹാജരാവേണ്ടതാണ്. വിശദവിവരങ്ങൾക്ക് 0490-2996500 എന്ന നമ്പറിൽ ബന്ധപ്പെടാം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions