കണ്ണൂർ സർവകലാശാലയുടെ 2026-27 അധ്യയന വർഷത്തെ നാലു വർഷ ബിരുദ പ്രോഗ്രാമുകളി ലേക്കും, അഞ്ചു വർഷ ഏകീകൃത ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും ഏകജാലക പ്രവേശനം വഴി അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി 22 വരെ നീട്ടിയിരിക്കുന്നു. പുതുക്കിയ പ്രവേശനഷെഡ്യൂൾ, പ്രോസ്പെക്ടസ്, അപേക്ഷകർക്കുള്ള നിർദേശങ്ങൾ എന്നിവ സർവകലാശാല വെബ്‌സൈറ്റിൽ admissions.kannuruniversity.ac.in ലഭ്യമാണ്. വിശദവിവരങ്ങൾക്ക് 0497-2766388/ 7356948230 എന്ന നമ്പറിലൊ, [email protected] എന്ന മെയിൽ വഴിയോ ബന്ധപ്പെടാവുന്ന താണ്.

ബിരുദ - ബിരുദാനന്തര ബിരുദ പ്രവേശനം

കണ്ണൂർ സർവകലാശാലയുടെ 2026-27 അധ്യയന വർഷത്തെ നാല് വർഷ ബിരുദ പ്രോഗ്രാമുകളി ലേക്കും, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും ഏകജാലക പ്രവേശനത്തിന്, ഗവൺമെന്‍റ് ആൻഡ് എയ്‌ഡഡ്‌ അഫിലിയേറ്റഡ് കോളജുകൾക്കൊപ്പം സെൽഫ് ഫിനാൻസിംഗ് കോളജുകളി ലേക്കും ഇപ്പോൾ അപേക്ഷിക്കാം.

ഗവൺമെന്‍റ് ആൻഡ് എയ്‌ഡഡ്‌ കോളജുകളെ മാത്രം ഉൾപ്പെടുത്തി അപേക്ഷ നല്കിക്കഴിഞ്ഞവർക്ക് സെൽഫ് ഫിനാൻസിംഗ് കോളജുകളുടെ ഓപ്‌ഷനുകൾ കുടി കൂട്ടിച്ചേർക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ admissions.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. വിശദവിവരങ്ങൾക്ക് 0497-2766388/ 7356948230 എന്ന നമ്പറിലൊ, [email protected] എന്ന മെയിൽ വഴിയോ ബന്ധപ്പെടാവുന്നതാണ്.

ഗസ്റ്റ്ലക്ച്ചറർ നിയമനം

കണ്ണൂർ സർവകലാശാല ധർമശാല കാമ്പസിലെ ടീച്ചർ എഡ്യൂക്കേഷൻ സെന്‍ററിൽ കൊമേഴ്‌സ്, നാച്വറൽ സയൻസ് എന്നീ വിഷയങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ്ലക്ചററെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 16 ന് രാവിലെ 10.30 ന് കാമ്പസിൽ നടത്തും. എംഎഡ്,
നെറ്റ്‌ /പിഎച്ച്ഡി എന്നിവയാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ളവരുടെ അഭാവത്തിൽ എംഎഡ് യോഗ്യതയുള്ളവരെ പരിഗണിക്കും. ഫോൺ: 994798890 .

ഓപ്പൺ ഡിഫൻസ് 16ന്

കണ്ണൂർ സർവകലാശാലയിൽ ഇംഗ്ലീഷ് വിഷയത്തിൽ ഗവേഷണം നടത്തുന്ന ഷായിനിയോ എന്ന ഗവേഷണ വിദ്യാർഥി തന്‍റെ പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിന്മേ ലുള്ള ഓപ്പൺ ഡിഫൻസ്16 ന് രാവിലെ11 ന് വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തുന്നതാ ണെന്ന് റിസർച്ച് ഡയറക്ടർ അറിയിച്ചു. പ്രസ്തുത പ്രബന്ധം ഓപ്പൺ ഡിഫെൻസിന് മൂന്നു ദിവസം മുന്പ് മുതൽ കണ്ണൂർ യൂണിവേഴ്സിറ്റി ഡോ. ഹെർമൻ ഗുണ്ടർട്ട് സെൻട്രൽ ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമായിരിക്കും.