കോഴിക്കോട്: കല്ലായിയിലുള്ള കാലിക്കട്ട് സർവകലാശാല സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലേക്ക് (എസ്എംഎസ്) എംബിഎ പ്രോഗ്രാമിന് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എംബിഎ, നെറ്റ്. താത്പര്യമുള്ളവർ മതിയായ രേഖകളും ബയോഡാറ്റയും സഹിതം 14ന് മുൻപായി [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0495 2323748.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
മൂന്നാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം (സിബിസിഎസ്എസ് - പിജി - 2019 - സ്കീം - 2021 - പ്രവേശനം) സെപ്റ്റംബർ 2025, വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം (സിബിസിഎസ്എസ് - എസ്ഡിഇ - 2019 - സ്കീം - 2020 - പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ഏഴിന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, കാലിക്കട്ട് സർവകലാശാല ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഅപേക്ഷ
അഞ്ചാം സെമസ്റ്റർ എംസിഎ (2018 സ്കീം - 2018, 2019 പ്രവേശനം) ഡിസംബർ 2023 സപ്ലിമെന്ററി പരീക്ഷകൾക്ക് അപേക്ഷാ തീയതി നീട്ടിയത് പ്രകാരം പിഴ കൂടാതെ ജനുവരി 15 വരെയും 200 രൂപ പിഴയോടെ ജനുവരി 19 വരെയും അപേക്ഷിക്കാം.
നാലാം സെമസ്റ്റർ ബിഎഡ് സ്പെഷ്യൽ എജ്യുക്കേഷൻ - ഹിയറിംഗ് ഇംപയർമെന്റ് / ഇന്റലക്ച്വൽ ഡിസെബിലിറ്റി (2022 പ്രവേശനം മുതൽ) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ജനുവരി 13 വരെയും 200 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 05 മുതൽ ലഭ്യമാകും.
രണ്ടാം സെമസ്റ്റർ ബിഎഡ് സ്പെഷ്യൽ എജ്യുക്കേഷൻ - ഹിയറിംഗ് ഇംപയർമെന്റ് / ഇന്റലക്ച്വൽ ഡിസെബിലിറ്റി (2023, 2024, 2025 പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ജനുവരി 20 വരെയും 200 രൂപ പിഴയോടെ 22 വ രെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 12 മുതൽ ലഭ്യമാകും.
രണ്ടാം സെമസ്റ്റർ ബിഎഡ് ( 2022 പ്രവേശനം മുതൽ ) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ജനുവരി 28 വരെയും 200 രൂപ പിഴയോടെ ഫെബ്രുവരി 02 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 12 മുതൽ ലഭ്യമാകും.
പരീക്ഷ
അഫിലിയേറ്റഡ് കോളജുകൾ / സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസുകളിലെ - മൂന്നാം സെമസ്റ്റർ എംബിഎ ഫുൾ ടൈം ആൻഡ് പാർട്ട് ടൈം, എംബിഎ ഹെൽത് കെയർ മാനേജ്മെന്റ്, ഇന്റർനാഷണൽ ഫിനാൻസ് (സിയുസിഎസ്എസ് - 2021 മുതൽ 2024 വരെ പ്രവേശനം) ജനുവരി 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 27-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പുനർമൂല്യനിർണയഫലം
വിദൂര വിഭാഗം ഒന്നും മൂന്നും സെമസ്റ്റർ എംഎ ഇക്കണോമിക്സ്, ഒന്നാം സെമസ്റ്റർ എംഎ പൊളിറ്റിക്കൽ സയൻസ് സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions