കണ്ണൂർ: അഫിലിയേറ്റഡ് കോളജുകളിലെ പത്താം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എംഎസ്‌സി ഇൻ കംപൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് (റഗുലർ/ഇപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി) ഏപ്രിൽ 2026 പരീക്ഷകളുടെ ഹാൾടിക്കറ്റുകളും നോമിനൽ റോളുകളും വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഹാൾ ടിക്കറ്റുകൾ ലഭിക്കാത്ത വിദ്യാർഥികൾ സർവകലാശാലയുമായി ബന്ധപ്പെടണം.

ടൈംടേബിൾ പ്രസിദ്ധീകരിച്ചു

കണ്ണൂർ: മേയ് 11 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദം (എഫ് വൈയുജിപി -2024 ആൻഡ് 2025 അഡ്മിഷൻ റെഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് ആൻഡ് 2020-2023 അഡ്മിഷൻ- സപ്ലിമെന്‍ററി ) ഏപ്രിൽ 2026 , രണ്ടാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എംഎസ‌്സി ഇൻ കംപൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (റെഗുലർ / സപ്ലിമെന്‍ററി /ഇംപ്രൂവ്മെന്‍റ്) ഏപ്രിൽ 2026 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

 

പുനർമൂല്യനിർണയ ഫലം

കണ്ണൂർ: മാങ്ങാട്ടുപറമ്പ് കാമ്പസിലെ സ്കൂൾ ഓഫ് ബിഹേവിയർ സയൻസിൽ നടത്തപ്പെട്ട ഒന്നാം സെമസ്റ്റർ എംഎസ്‌സി ക്ലിനിക്കൽ ആൻഡ് കൗൺസിലിംഗ് സൈക്കോളജി ഡിഗ്രി നവംബർ 2025,അഫിലിയേറ്റഡ് കോളജിലെ ഒൻപതാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എംഎസ്‌സി കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് ഡിഗ്രി ഒക്ടോബർ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷകൾ പുനഃക്രമീകരിച്ചു

കണ്ണൂർ: തേർഡ് പ്രൊഫഷണൽ ബിഎഎംഎസ് വൺ ടൈം മേഴ്‌സി ചാൻസ് (ഡിസംബർ 2025) പരീക്ഷകൾ 18.05.2026 ന് ആരംഭിക്കുന്ന വിധം പുനക്രമീകരിച്ചു. പുതുക്കിയ ടൈം ടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും

പ്രായോഗിക/ പ്രോജക്ട് പരീക്ഷകൾ

കണ്ണൂർ: ആറാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എംഎസ്‌സി ഇൻ കംപൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്(റഗുലർ/സപ്ലിമെന്‍ററി), ഏപ്രിൽ 2026 പ്രായോഗിക/ പ്രോജക്ട് പരീക്ഷകൾ മേയ് അഞ്ച്, ആറ് തീയതികളിലായി കാഞ്ഞങ്ങാട് നെഹ്റു ആ൪ട്സ് ആൻഡ് സയൻസ് കോളജിൽ നടക്കും. ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടുക.