ഇന്ന് ആരംഭിക്കുന്ന, കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെയും സെൻററു കളിലെയും മൂന്നാം സെമസ്റ്റർ എംബിഎ ഡിഗ്രി (റെഗുലർ / സപ്ലിമെന്‍ററി) ഏപ്രിൽ 2026 പരീക്ഷയുടെ ഹാൾ ടിക്കറ്റ് സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്

പ്രായോഗിക പരീക്ഷകൾ/പ്രോജക്ട് മൂല്യനിർണ്ണയം/ വൈവ-വോസി

അഫീലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ ബിരുദാന്തരബിരുദ ഡിഗ്രി (റെഗുലർ/ സപ്ലിമെൻററി) ഏപ്രിൽ 2026, വിവിധ വിഷയങ്ങളുടെ പ്രായോഗിക പരീക്ഷകൾ/പ്രോജക്ട് മൂല്യനിർണയം/ വൈവ-വോസി എന്നിവ താഴെ പറയുന്ന തീയതികളിൽ അതാത് കോളജുകളിൽ നടക്കുന്നതാണ്. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.

1. എംഎസ്‌സി സുവോളജി/ എംഎസ്‌സി സുവോളജി (സ്ട്രക്ച്ചർ, ഫിസിയോളജി, ഡവലപ്മെൻറ് ക്ലാസിഫിക്കേഷൻ ഓഫ് ആനിമൽസ്) - ജൂൺ ഒന്പതു മുതൽ 19 വരെ

2. എംഎ കന്നഡ - 2026 ജൂൺ ഒന്പത്

രണ്ട്/നാല് സെമസ്റ്റർ യുജി ഡിഗ്രി (സപ്ലിമെന്‍ററി) ഏപ്രിൽ 2026 പ്രായോഗിക പരീക്ഷകൾ, പ്രോജക്ട് മൂല്യനിർണയം, വൈവ-വോസി എന്നിവ താഴെ പറയുന്ന തീയതികളിൽ നടത്തപ്പെടുന്നതാണ്.

1. ബിസിഎ - 2026 ജൂൺ 04 മുതൽ ജൂൺ 09 വരെ

2. ബിഎംസി - 2026 ജൂൺ 08

3. ഇക്കണോമിക്സ്/ ഡെവലപ്മെന്‍റ് ഇക്കണോമിക്സ് – 2026 ജൂൺ 05 വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.

ടൈം ടേബിൾ

രണ്ട്, നാല് സെമസ്റ്റർ യുജി (സപ്ലിമെന്‍ററി ) ഏപ്രിൽ 2026 പ്രായോഗിക പരീക്ഷകളുടെ വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ ഫലം

പ്രൈവറ്റ് രജിസ്ട്രേഷൻ അഞ്ചാം സെമസ്റ്റർ ബിഎ/ ബിബിഎ/ ബികോം (റെഗുലർ/സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ്) നവംബർ 2025 പരീക്ഷാ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പുന പരിശോധന/സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ 12.06.2026 വൈകുന്നേരം അഞ്ചു വരെ സമർപ്പിക്കാം.

പുനർ മൂല്യ നിർണയത്തിന് അപേക്ഷിക്കാം

ആറാം സെമസ്റ്റർ ബിഎ/ബിഎസ്‌സി /ബികോം/ബിബിഎ/ബിഎസ്ഡബ്ല്യൂ/ ബിടിടിഎം (റെഗുലർ/ സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ്) ഏപ്രിൽ 2026 പരീക്ഷകളുടെ പുനർമൂല്യനിർണയത്തിന് നാല്, അഞ്ച് തീയതികളിൽ കൂടി ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കു ന്നതിനുള്ള ലിങ്ക് അന്നേ ദിവസങ്ങളിൽ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമായിരിക്കും. ഇതിനു ശേഷം ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

ഇന്‍റേണൽ മാർക്ക് സമർപ്പണം

നാലാം സെമസ്റ്റർ എഫ്‌വൈയുജിപി (റെഗുലർ ) ഏപ്രിൽ 2026, രണ്ടാം സെമസ്റ്റർ എഫ്‌വൈയുജിപി (റെഗുലർ/സപ്ലിമെന്‍ററി /ഇംപ്രൂവ്മെന്‍റ്) ഏപ്രിൽ 2026, പരീക്ഷകളുടെ ഇന്‍റേണൽ മാർക്ക്, എസ്എംപി, എബ്സെന്‍റ് എന്നീ വിവരങ്ങൾ സമർപ്പിക്കുവാനുള്ള ലിങ്ക് ഇന്നു മുതൽ ആറു വരെ ലഭ്യമായിരിക്കും. നിർബന്ധമായും പ്രസ്തുത കാലയളവിനുള്ളിൽ തന്നെ വിവരങ്ങൾ സമർപ്പിക്കേണ്ടതാണ്.

പുനർ മൂല്യനിർണയ ഫലം

സർവകലാശാല ഇംഗ്ലീഷ് പഠന വകുപ്പിൽ നടത്തപ്പെട്ട മൂന്നാം സെമസ്റ്റർ എംഎ ഇംഗ്ലീഷ് ഡിഗ്രി (നവംബർ 2025), സ്വാമി ആനന്ദ തീർഥ കാമ്പസിലെ ഫിസിക്സ് പഠന വകുപ്പിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്‌സി ഫിസിക്സ് (അഡ്വാൻസ്ഡ് മെറ്റീരിയൽസ് ) ഡിഗ്രി നവംബർ 2025 പരീക്ഷക ളുടെ പുനർ മൂല്യ നിർണയ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റർ ബിരുദം (പ്രൈവറ്റ് രജിസ്ട്രേഷൻ-റെഗുലർ-എഫ്‌വൈയുജിപി) നവംബർ 2024, ഒന്ന് മൂന്ന് സെമസ്റ്റർ എംഎസ്‌സി മോളിക്യൂലർ ബയോളജി ബിരുദം (നവംബർ 2025), രണ്ടാം സെമസ്റ്റർ എംഎസ്‌സി മോളിക്യൂലർ ബയോളജി ബിരുദം (ജൂൺ 2025) പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

ബിരുദ പ്രവേശനം 2026-27

കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ അഞ്ചു വർഷ ഏകീകൃത ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ (Govt./Aided) നാലു വർഷ ബിരുദ പ്രോഗ്രാമുകളിലേക്കും 2026-27 അധ്യയന വർഷത്തിലെ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

അഞ്ച് വർഷ ഏകീകൃത ബിരുദാനന്തര ബിരുദ പ്രവേശനം

പഠന വകുപ്പുകളിലെ അഞ്ചു വർഷ ഇന്‍റഗ്രേറ്റഡ് മാസ്റ്റേർസ് പ്രോഗ്രാമിൽ പ്രവേശനം ലഭിക്കുന്ന വർക്ക് ആവശ്യമെങ്കിൽ മൂന്നു വർഷം പൂർത്തിയാകുമ്പോഴോ നാല് വർഷം പൂർത്തിയാകുമ്പോഴോ വിടുതൽ ചെയ്യാവുന്നതാണ്. അങ്ങനെയുള്ളവർക്ക് അവർ നേടിയ ക്രഡിറ്റിന്‍റെ അടിസ്ഥാനത്തിൽ Degree, Degree(Hons.), Degree (Hons.with Research) എന്നിങ്ങനെയുള്ള ബിരുദങ്ങൾ ലഭിക്കുന്നതാണ്.

നാല് വർഷ ബിരുദ പ്രവേശനം

നാല് വർഷ ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് പ്രസ്തുത പ്രോഗ്രാം പൂർത്തിയാക്കുവാൻ മൂന്ന് ഓപ്ഷനുകൾ ലഭ്യമാണ്

1 . മൂന്ന് വർഷ ബിരുദം( 3-year UG Degree) - പ്രവേശനം നേടി മൂന്നാം വർഷം പുറത്തിറങ്ങാൻ ആഗ്രഹിക്കുന്ന വിദ്യാർഥിക്ക് തന്‍റെ മേജർ വിഷയങ്ങളുടെ അടിസ്ഥാനത്തിൽ (വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ) മൂന്നു വർഷ ബിരുദം (3-year UG Degree) ലഭിക്കുന്നതാണ്. പ്രവേശനം നേടി നാലാം വർഷത്തിൽ വിദ്യാർഥിക്ക് രണ്ടു ഓപ്ഷനുകൾ ലഭ്യമാണ്.

2 . നാല് വർഷ ബിരുദം (ഓണേഴ്‌സ്‌ ) (4- year UG Degree (Honors): നാലു വർഷം വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് പ്രസ്തുത ഡിഗ്രി ലഭിക്കുന്നതാണ്.

3 .നാല് വർഷ ബിരുദം (ഓണേഴ്‌സ്‌ വിത്ത് റിസേർച്ച് ) :ഗവേഷണ മേഖലയിൽ താത്പര്യമുള്ള വിദ്യാർഥികൾക്ക് 4-year UG Degree (Honors with Research) തെരഞ്ഞെടുക്കാവുന്നതാണ്. വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് പ്രസ്തുത ഡിഗ്രി ലഭിക്കുന്നതാണ്.

രണ്ടാം സെമസ്റ്ററിന്‍റെ അവസാനത്തിൽ (മൂന്നാം സെമസ്റ്ററിലേക്ക് ) വിദ്യാർഥിക്ക് തന്‍റെ മേജർ പ്രോഗ്രാം മാറ്റുവാൻ അവസരം ലഭിക്കുന്നതാണ്. ഒന്നും രണ്ടും സെമസ്റ്ററുകളിൽ പഠിച്ച Discipline-specific foundation courses/Multidisciplinary foundation courses ന്‍റെ അടിസ്ഥാനത്തിലും അതുപോലെ സീറ്റിന്‍റെ ലഭ്യതയ്ക്കും അനുസരിച്ചും തന്‍റെ മേജർ പ്രോഗ്രാം വിദ്യാർഥിക്ക് മാറ്റാവുന്നതാണ്. കൂടുതൽ വിവരങ്ങൾ പ്രോസ്പെക്ടസുകളിൽ ലഭ്യമാണ്.

കണ്ണൂർ സർവകലാശാലയുടെ കീഴിൽ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികളും (General/Reservation/Community/Management/Sports quota ഉൾപ്പെടെയുള്ള) ഏകജാലക സംവിധാനം വഴി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. (ഇന്ത്യൻ സിറ്റിസൺ ആയിട്ടുള്ള വിദ്യാർഥികൾ മാത്രമേ ഈ ഏകജാലകസംവിധാനം വഴി അപേക്ഷിക്കാൻ പാടുള്ളു. ഒസിഐ കാർഡ് ഉള്ളവരും വിദേശ വിദ്യാർഥികളും ഈ ഏകജാലക സംവിധാനം വഴി അപേക്ഷ നൽകാൻ പാടുള്ളതല്ല.)

ഓണ്‍ലൈൻ രജിസ്ട്രേഷ൯15 ജൂൺ 2026 വൈകുന്നേരം അഞ്ചിന് അവസാനിക്കുന്നതാണ്. ഓൺലൈൻ രജിസ്ട്രേഷന്‍റെ അവസാന തിയതി വരെ അപേക്ഷയിലെ തെറ്റുകൾ ഫീ ഇല്ലാതെ തന്നെ തിരുത്താവുന്നതാണ്. അതിനു ശേഷമുള്ള തിരുത്തലുകൾക്ക് ഫീ ഈടാക്കുന്നതാണ്.

രജിസ്ട്രേഷ൯ സംബന്ധമായ വിവരങ്ങൾ

admissions.kannuruniversity.ac.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.
കമ്യൂണിറ്റി, മാനേജ്മെന്‍റ്, സ്പോര്‍ട്സ് എന്നീ ക്വാട്ടകളി‍ല്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈ൯ അപേക്ഷയുടെ പ്രിന്‍റൗട്ടും ആവശ്യമായ രേഖകളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളില്‍/ പഠനവകുപ്പുകളിൽ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
വിദ്യാർഥികള്‍ക്ക് 20 ഓപ്ഷൻ വരെ സെലക്ട് ചെയ്യാവുന്നതാണ്. കോളജുകളെ സംബന്ധിക്കുന്ന വിവരങ്ങൾ( ദൂരം, ഹോസ്റ്റല്‍ സൗകര്യം മുതലായവ) അതത് കോളജുകളുടെ വെബ് സൈറ്റിൽ ലഭ്യമാണ്. അത് പരിശോധിച്ചതിനു ശേഷം മാത്രം കോളജുകള്‍ തെരഞ്ഞെടുക്കേണ്ടതാണ്.
ഓപ്ഷന്‍ കൊടുത്ത പഠനവകുപ്പുകളിലേക്ക്/കോളജുകളിലേക്ക് അലോട്ട്മെന്‍റ് ലഭിക്കുകയാണെ ങ്കിൽ നിര്‍ബന്ധമായും പ്രവേശനം നേടേണ്ടതാണ്. അല്ലാത്തപക്ഷം തുടര്‍ന്നു വരുന്ന അലോട്ട്മെ ന്‍റിൽ‍ പരിഗണിക്കുന്നതല്ല. പ്രവേശനം ആഗ്രഹിക്കുന്ന പഠനവകുപ്പുകൾ/കോളജുകളും പ്രോഗ്രാമുകളും മാത്രം മുൻഗണന ക്രമത്തിൽ തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഓണ്‍ലൈ൯ രജിസ്ട്രേഷ൯ ചെയ്തതിനുശേഷം അപേക്ഷയുടെ പ്രിന്‍റൗട്ട് കോളജുകളിലേക്കോ സര്‍വകലാശാലയിലേക്കോ അയയ്ക്കേണ്ടതില്ല. അപേക്ഷയുടെ പ്രിന്‍റൗട്ടും ഫീസടച്ചതിന്‍റെ രസീതും പ്രവേശന സമയത്ത് അതാത് കോളജുകളിൽ ഹാജരാക്കേണ്ടതാണ്. ഓണ്‍ലൈ൯ രജിസ്ട്രേഷ൯‍ ഫീസ് 600 രൂപയാണ്.(SC/ST /PWBD വിഭാഗത്തിന് 300 രൂപ. )

ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും SBI Epay മുഖാന്തിരം അടയ്ക്കേണ്ടതാണ്. ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ admission.kannuruniversity.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഡിഡി, ചെക്ക്, മറ്റു ചലാനുകള്‍/ SBI Collect മുഖേനെ ഉള്ള പേയ്‌മെന്‍റുകൾ തുടങ്ങിയവ സ്വീകരിക്കു കയോ റീഫണ്ട് ചെയ്യുകയോ ചെയ്യുന്നതല്ല. ഫീസ് അടച്ച രസീതി നിർബന്ധമായും സൂക്ഷിക്കേണ്ട താണ്. തെറ്റായി ഒടുക്കുന്ന ഫീസുകൾ റീഫണ്ട് ചെയ്യപ്പെടുന്നതല്ല.

നിലവിൽ അംഗീകരിച്ച ഷെഡ്യൂൾ പ്രകാരം 18.06.2026 ന് ഒന്നാം അല്ലോട്ട്മെന്‍റും 25.06.2025ന് രണ്ടാം അലോട്ട്മെന്‍റും നടക്കുന്നതാണ്. രണ്ടാം അലോട്ട്മെന്‍റിന് ശേഷം ലഭിക്കുന്ന അലോട്ട്മെന്‍റ് മെമ്മോയിൽ പറഞ്ഞിരിക്കുന്ന തീയതിയിൽ കോളജിൽ അഡ്മിഷന് വേണ്ടി ഹാജരാകേണ്ടതാണ്. അംഗീകരിച്ച ഷെഡ്യൂളിൽ മാറ്റങ്ങൾ വരാം. അഡ്മിഷൻ സംബന്ധിച്ചുള്ള അതാതു സമയങ്ങളിലെ വിവരങ്ങൾക്ക് സർവകലാശാല പത്രകുറിപ്പുകളും അഡ്മിഷൻ വെബ്സൈറ്റും ശ്രദ്ധിക്കേണ്ടതാണ്.

അന്വേഷണങ്ങൾ ഫോൺ മുഖാന്തരം പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസ് സമയത്ത് മാത്രം 0497 2766388, 7356948230. Website : admissions.kannuruniversity.ac.in, Email id: [email protected]