സർവകലാശാല സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിലെ മൂന്നാം സെമസ്റ്റർ അഞ്ച് വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് (ഇന്റഗ്രേറ്റഡ് എം പി ഇ എസ്) (സി ബി സി എസ് എസ്- സപ്ലിമെന്ററി-2023 അഡ്മിഷൻ) നവംബർ 2025 പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്.
ബിഎഡ് ഏകജാലക പ്രവേശനം
കണ്ണൂർ സർവകലാശാലയുടെ 2026-27 അധ്യയന വർഷത്തെ ദ്വിവർഷ ബിഎഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിന് ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകൾ, ഗവ, എയ്ഡഡ് അഫിലിയേറ്റഡ്, സെൽഫ് ഫിനാൻസിംഗ് കോളജുകളിലേക്ക് അപേക്ഷിക്കാം.
ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകൾ, ഗവ,എയ്ഡഡ് അഫിലിയേറ്റഡ് കോളജുകൾ എന്നിവയെ മാത്രം ഉൾപ്പെടുത്തി അപേക്ഷ നൽകിക്കഴിഞ്ഞവർക്ക് സെൽഫ് ഫിനാൻസിംഗ് കോളജുകളുടെ ഓപ്ഷനുകൾ കൂടി കൂട്ടിച്ചേർക്കാവുന്നതാണ്. രജിസ്ട്രേഷൻ സംബന്ധമായ വിവരങ്ങളും പ്രോസ്പക്ടസും, admissions.kannuruniversity.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. അഡ്മിഷൻ സംബന്ധിച്ചുള്ള കാര്യങ്ങൾ അതത് സമയങ്ങളിൽ സർവകലാശാല വെബ് സൈറ്റിലൂടെയും വാർത്ത ക്കുറിപ്പിലൂടേയും അറിയിക്കും മാനേജ്മെന്റ്, സ്പോർട്സ് ക്വാട്ടകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും ആവശ്യമായ രേഖകളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിലോ സെന്ററുകളിലോ അപേക്ഷ സമർപ്പിക്കണം.
കമ്യൂണിറ്റി ക്വാട്ട വഴി പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ കമ്യൂണിറ്റി ക്വാട്ട ഓപ്ഷൻ സെലക്ട് ചെയ്യണം. ഓൺലൈൻ രജിസ്ട്രേഷൻ ചെയ്തതിനുശേഷം അപേക്ഷയുടെ പ്രിന്റൗട്ട് കോളജുകളിലേക്കോ സെന്ററുകളിലേക്കോ അയക്കേണ്ടതില്ല (മാനേജ്മെന്റ്, സ്പോർട്സ് ക്വാട്ട ഒഴികെ). അപേക്ഷയുടെ പ്രിന്റൗട്ടും ഫീ രസീതും പ്രവേശന സമയത്ത് അതത് കോളജുകളിലോ സെന്ററുകളിലോ ഹാജരാക്കണം. 750 രൂപയാണ് ഓൺ ലൈൻ രജിസ്ട്രേഷൻ ഫീസ്. എസ്സി, എസ്ടി, പിഡബ്ല്യുബിഡി വിഭാഗക്കാർക്ക് 375 രൂപ. ഫീസ് SBI e-pay വഴിയാണ് അടയ്ക്കേണ്ടത്.
പ്രായോഗിക പരീക്ഷകൾ
അഫിലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ ബിരുദാന്തരബിരുദ ഡിഗ്രി (റഗുലർ/സപ്ലിമെന്ററി) ഏപ്രിൽ 2026, വിവിധ വിഷയങ്ങളുടെ പ്രായോഗിക പരീക്ഷകൾ /പ്രോജക്ട് മൂല്യനിർണയം/ വൈവ-വോസി പരീക്ഷകൾ ചുവടെ ചേർത്തിരിക്കുന്ന തീയതികളിൽ അതത് കോളജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടണം. പരീക്ഷ, തീയതി എന്നീ ക്രമത്തിൽ. എംഎഡീസെൻട്രലൈസേഷൻ ലോക്കൽ ഗവർണൻസ്- ജൂൺ ഒന്പത്,10, എം.എ പബ്ലിക്ക് പോളിസി ആൻഡ് ഡവലപ്മെന്റ് -ജൂൺ ഒന്പത്,10, എം.എ സോഷ്യൽ എൻട്രപ്രനർഷിപ്പ് ആൻഡ് ഡവലപ്മെന്റ്- ജൂൺ ഒന്പത്,10, എം.എസ്.സി കൗൺസിലിംഗ് സൈക്കോളജി-ജൂൺ എട്ട്, ഒന്പത്, 10.
പ്രായോഗിക പരീക്ഷകൾ മാറ്റിവച്ചു
ജൂൺ അഞ്ച് , എട്ട് തീയതികളിൽ നടത്താനിരുന്ന സൈക്കോളജി രണ്ട് ,നാല് സെമസ്റ്റർ യു ജി (സപ്ലിമെന്ററി) ഏപ്രിൽ 2026 പ്രായോഗിക പരീക്ഷകൾ മാറ്റിവച്ചു . പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
മേഴ്സി ചാൻസ് പരീക്ഷ
വിദൂര വിദ്യാഭ്യാസം - ഒന്ന്, രണ്ട് ,മൂന്ന് വർഷ (2009 ആൻഡ് 2010 അഡ്മിഷൻ ) ബിരുദ മേഴ്സി ചാൻസ് പരീക്ഷകൾക്ക് 08.06.2026 മുതൽ 22.06.2026 വരെ പിഴയില്ലാതെയും 24.06.2026 വരെ പിഴയോടു കൂടിയും രജിസ്റ്റർ ചെയ്യാം. മേഴ്സി ചാൻസ് പരീക്ഷകൾക്ക് അപേക്ഷിക്കുന്ന വിദ്യാർഥികൾ അപേക്ഷയോടൊപ്പം റീ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള നിശ്ചിത മാതൃകയിലുള്ള അപേക്ഷ , ഫീസ് അടച്ച രസീത് സഹിതംസമർപ്പിക്കണം .പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്
പരീക്ഷാ തീയതി പുനഃ ക്രമീകരിച്ചു
നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎസ്സി ഇൻ കംപ്യട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷന് ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീന് ലേണിംഗ് (റഗുലർ/സപ്ലിമെന്ററി), ഏപ്രില് 2026 ന്റെ 2026 ജൂൺ അഞ്ചിന് ക്രമീകരിച്ച പ്രായോഗിക പരീക്ഷ ജൂൺ ഒന്പതിന് കാഞ്ഞങ്ങാട് നെഹ്റു ആ൪ട്സ് ആന്റ് സയന്സ് കോളജിൽ വച്ച് നടക്കുന്ന രീതിയിൽ പുനഃ ക്രമീകരിച്ചു. പുതുക്കിയ ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടുക.
പുനഃപ്രവേശനം അപേക്ഷകൾ ക്ഷണിച്ചു
കണ്ണൂർ സർവകലാശാല അഫിലിയേറ്റഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ 2026-27 അക്കാദമിക വർഷത്തെ എഫ്വൈയുജിപിമൂന്നാം സെമസ്റ്റർ പുനഃപ്രവേശനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. പത്തിന് വൈകുന്നേരം നാലു വരെ ഓൺ ലൈനായി അപേക്ഷ സമർപ്പിക്കാം. വൈകി വരുന്ന അപേക്ഷകൾ നിരസിക്കും. www.kannuruniversity.ac.in-certificate എന്ന പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions