സ്കൂ​ൾ ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ ഒ​മ്പ​താം സെ​മ​സ്റ്റ​ർ ബി​എ എ​ൽ​എ​ൽ​ബി (റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി), ന​വം​ബ​ർ 2026 പ​രീ​ക്ഷ​യു​ടെ ഹാ​ൾ ടി​ക്ക​റ്റു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഓ​ഫ് ലൈ​ൻ ആ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ളു​ടെ ഹാ​ൾ ടി​ക്ക​റ്റു​ക​ൾ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ നി​ന്നും കൈ​പ്പ​റ്റേ​ണ്ട​താ​ണ്.

ടൈം ​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജി​ൽ 28 ന് ​ആ​രം​ഭി​ക്കു​ന്ന ഏ​ഴാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ത്ത് സ്പെ​ഷ​ലൈ​സ​ഷ​ൻ ഇ​ൻ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ആ​ൻ​ഡ് മെ​ഷീ​ൻ ലേ​ർ​ണിം​ഗ് (റെ​ഗു​ല​ർ/​ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി) ഒ​ക്ടോ​ബ​ർ 2026 പ​രീ​ക്ഷ​യു​ടെ ടൈം ​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​ഗ്രി (റെ​ഗു​ല​ർ/​സ​പ്ലി​മെ​ൻ​റ്റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്) ഏ​പ്രി​ൽ 2026 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധി​ക​രി​ച്ചു. പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഉ​ത്ത​ര​ക്ക​ട​ലാ​സ് പു​ന​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും പ​ക​ർ​പ്പി​നു​മു​ള്ള അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 2026 ഒ​ക്ടോ​ബ​ർ 26, വൈ​കു​നേ​രം അ​ഞ്ചി​ന്.

ത​ത്സ​മ​യ പ്ര​വേ​ശ​നം

പി​ലാ​ത്ത​റ ലാ​സ്യ കോ​ള​ജ് ഓ​ഫ് ഫൈ​ൻ ആ​ർ​ട്‌​സി​ലെ വി​ഷ്വ​ൽ ആ​ർ​ട്സ് ആ​ൻ​ഡ് ഡി​സൈ​ൻ ഡി​പ്ലോ​മ, പി​ജി ഡി​പ്ലോ​മ പ്രോ​ഗ്രാ​മു​ക​ളി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് 25ന് ​ത​ത്സ​മ​യ പ്ര​വേ​ശ​നം ന​ട​ത്തു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ലാ​സ്യ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ൺ: +91-9847260010. +91-4972800976; [email protected].