കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഏഴാം സെമസ്റ്റർ ഇൻറഗ്രേറ്റഡ് ബിഎ എൽഎൽബി ഡിഗ്രി റെഗുലർ 2023 അഡ്മിഷൻ / ബിഎ എൽഎൽബി ഡിഗ്രി സപ്ലിമെൻററി (2021-22 അഡ്മിഷൻ / 2017-20 അഡ്മിഷൻ) നവംബർ 2026 പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ. ഓഫ് ലൈനായി അപേക്ഷിച്ച വിദ്യാർഥികളുടെ ഹാൾ ടിക്കറ്റുകൾ പരീക്ഷാ കേന്ദ്രത്തിൽനിന്ന് കൈപ്പറ്റണം. ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ 0497 2715264 നമ്പറിൽ ബന്ധപ്പെടണം.
ടൈം ടേബിൾ
കണ്ണൂർ സർവകലാശാല മഞ്ചേശ്വരം ലീഗൽ സ്റ്റഡീസ് സെൻററിൽ 18ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ത്രിവത്സര എൽഎൽബി (റെഗുലർ - 2025 അഡ്മിഷൻ /സപ്ലിമെൻററി- 2022 മുതൽ 2024വരെ അഡ്മിഷൻസ്) നവംബർ 2026 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
കണ്ണൂർ സർവകലാശാലയിലെ അഫിലിയേറ്റഡ് കോളജുകളിൽ 17ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ഇൻറഗ്രേറ്റഡ് എംഎസ്സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് (2026 അഡ്മിഷൻ-റെഗുലർ /2020 മുതൽ 2025വരെ അഡ്മിഷൻസ് -സപ്ലിമെൻററി / ഇംപ്രൂവ്മെൻറ്) ഒക്ടോബർ 2026 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
കണ്ണൂർ സർവകലാശാലയിലെ അഫിലിയേറ്റഡ് കോളജുകളിൽ 13ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എഫ് വൈയുജിപി (റെഗുലർ / ഇംപ്രൂവ്മെൻറ് / സപ്ലിമെൻററി) നവംബർ 2026 പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
പ്രായോഗിക പരീക്ഷകൾ
കണ്ണൂർ സർവകലാശാല അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ എംഎ ഭരതനാട്യം ഡിഗ്രി (റെഗുലർ/സപ്ലിമെൻററി) ഒക്ടോബർ 2026 പ്രായോഗിക പരീക്ഷകൾ, 202612ന് പിലാത്തറ ലാസ്യ കോളജ് ഓഫ് ഫൈൻ ആർട്സിൽ നടക്കും. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടണം.
മൂന്നാം സെമസ്റ്റർ ബിഎഡ് നവംബർ 2026 പ്രായോഗിക പരീക്ഷകൾ
കണ്ണൂർ സർവകലാശാല മൂന്നാം സെമസ്റ്റർ ബിഎഡ് (റഗുലർ / സപ്ലീമെൻററി) നവംബർ 2026 പ്രായോഗിക പരീക്ഷകൾ ഒമ്പതു മുതൽ 21 വരെ നടക്കും. ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions