സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കൊ​മേ​ഴ്‌​സ് ആ​ൻ​ഡ് ബി​സി​ന​സ് സ്റ്റ​ഡീ​സ് പ​ഠ​ന​വ​കു​പ്പി​ലെ ആ​റാം സെ​മ​സ്റ്റ​ർ എം​കോം. (ഫൈ​വ് ഇ​യ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ്) ഡി​ഗ്രി (സി​ബി​സി​എ​സ്എ​സ്.) റ​ഗു​ല​ർ (2023 അ​ഡ്മി​ഷ​ൻ / 2023 സി​ല​ബ​സ്), സ​പ്ലി​മെ​ന്റ​റി ആ​ൻ​ഡ് ഇം​പ്രൂ​വ്മെ​ന്‍റ് (2022 അ​ഡ്മി​ഷ​ൻ / 2022 സി​ല​ബ​സ്), മേ​യ് 2026 പ​രീ​ക്ഷ​ക​ളു​ടെ നോ​മി​ന​ൽ റോ​ൾ, ഹാ​ൾ​ടി​ക്ക​റ്റ് എ​ന്നി​വ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

16.03.2026 ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ പി​ജി​ഡി​സി​പി (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) ന​വം​ബ​ർ 2025 പ​രീ​ക്ഷ​യു​ടെ ഹാ​ൾ ടി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്

ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ​സ്‌​സി ഇ​ൻ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ത്ത് സ്പെ​ഷ്യ​ലൈ​സേ​ഷ​ൻ ഇ​ൻ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ആ​ൻ​ഡ് മെ​ഷീ​ൻ ലേ​ണിം​ഗ് പ്രോ​ഗ്രാ​മി​ൻ​റെ ആ​റാം സെ​മ​സ്റ്റ​ർ ഏ​പ്രി​ൽ 2026 (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് ) പ​രീ​ക്ഷ​ക​ളു​ടെ ഹാ​ള്‍ ടി​ക്ക​റ്റു​ക​ള്‍ വെ​ബ് സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ് (website: www.kannuruniversity.ac.in). ഹാ​ൾ ടി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​വ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

 

​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ബി​സി​എ മൂ​ന്നാം സെ​മ​സ്റ്റ​ർ പ്രാ​ക്ടി​ക്ക​ൽ ക്ലാ​സു​ക​ൾ

 ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല 2024 - 25 അ​ധ്യ​യ​ന വ​ർ​ഷം പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ബി​സി​എ പ്രോ​ഗ്രാ​മി​ന് പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ,കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ കോ​ഴ്സു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ പ്രാ​ക്ടി​ക്ക​ൽ ക്ലാ​സു​ക​ൾ 28 മു​ത​ൽ മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ലെ ഐ​ടി പ​ഠ​ന വ​കു​പ്പി​ൽ ആ​രം​ഭി​ക്കും.

പ്രാ​ക്ടി​ക്ക​ൽ ക്ലാ​സി​നൊ​പ്പം പ്ര​സ്തു​ത കോ​ഴ്സി​ന്‍റെ നി​ര​ന്ത​ര സ​മ​ഗ്ര മൂ​ല്യ​നി​ർ​ണ​യ​വും ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ ഹാ​ജ​ർ നി​ർ​ബ​ന്ധ​മാ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ 28ന് ​രാ​വി​ലെ 9.30 ന് ​മാ​ങ്ങാ​ട്ട് പ​റ​മ്പ് കാ​ന്പ​സി​ലെ ഐ​ടി. പ​ഠ​ന വ​കു​പ്പ് മേ​ധാ​വി മു​ന്പാ​കെ ഹാ​ജ​രാ​ക​ണം. ഫോ​ൺ: 0497-2784535.

 

പ​രീ​ക്ഷ ടൈം​ടേ​ബി​ൾ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന വ​കു​പ്പി​ലെ ആ​റാം സെ​മ​സ്റ്റ​ർ എം​കോം ( സി​ബി​സി​എ​സ്എ​സ്- റ​ഗു​ല​ർ 2023 അ​ഡ്‌​മി​ഷ​ൻ/ സ​പ്ലി​മെ​ന്‍റ​റി 2022 അ​ഡ്മി​ഷ​ൻ), മേ​യ് 2026, നാ​ലാം സെ​മ​സ്റ്റ​ർ എം​കോം ( സി​ബി​സി​എ​സ്എ​സ്- സ​പ്ലി​മെ​ന്‍റ​റി 2022 & 2023 അ​ഡ്മി​ഷ​ൻ), മേ​യ് 2026 പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ് സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

06.04.2026 ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി (റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി ) ഏ​പ്രി​ൽ 2026 പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ​ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ ഇ​ന്റ​ഗ്രേ​റ്റ​ഡ് എം​എ​സ്‌​സി ഇ​ൻ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ത്ത് സ്പെ​ഷ്യ​ലൈ​സേ​ഷ​ൻ ഇ​ൻ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ആ​ൻ​ഡ് മെ​ഷീ​ൻ ലേ​ണിം​ഗ് (റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് ) ഒ​ക്ടോ​ബ​ർ 2025 , സ്‌​കൂ​ൾ ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സ്, മ​ഞ്ചേ​ശ്വ​രം കാ​ന്പ​സി​ലെ ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി ഡി​ഗ്രി കോ​ഴ്സി​ന്റെ അ​ഞ്ചാം സെ​മ​സ്റ്റ​ർ (റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി) ന​വം​ബ​ർ 2025 എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സ​ർ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഉ​ത്ത​ര​ക്ക​ട​ലാ​സ് പു​ന​ർ മൂ​ല്യ​നി​ർ​ണ​യം/​സൂ​ക്ഷ്മ പ​രി​ശോ​ധ​ന/​പ​ക​ർ​പ്പ് ല​ഭ്യ​മാ​ക്ക​ൽ എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ 25ന് ​വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ഓ​ൺ ലൈ​നാ​യി സ്വീ​ക​രി​ക്കും.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ (ഏ​പ്രി​ൽ 2025) പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പൂ​ർ​ണ​ഫ​ലം പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് വെ​ബ്സൈ​റ്റി​ൽ അ​പ്ഡേ​റ്റ് ചെ​യ്യും .

ഡോ.​ജാ​ന​കി അ​മ്മാ​ൾ കാ​ന്പ​സി​ലെ ഇം​ഗ്ലീ​ഷ് പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ. ഇം​ഗ്ലീ​ഷ് ഡി​ഗ്രി മേ​യ് -2025 , ക​ണ്ണൂ​ർ താ​വ​ക്ക​ര കാ​ന്പ​സി​ലെ ഡി​പ്പാ​ർ​ട്മെ​ന്‍റ് ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റ് സ്റ്റ​ഡീ​സി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ ഡി​ഗ്രി ന​വം​ബ​ർ 2025 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഗ്രേ​സ് മാ​ർ​ക്കി​ന് അ​പേ​ക്ഷി​ക്കാം

ക​ണ്ണൂ​ർ: സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വ​ത്തി​ലും സോ​ണ​ൽ, ദേ​ശീ​യ​ത​ല ക​ലോ​ത്സ​വ​ങ്ങ​ളി​ലും വി​ജ​യി​ച്ച 2025 -26 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ആ​ർ​ട്സ് ഗ്രേ​സ് മാ​ർ​ക്കി​ന് അ​ർ​ഹ​ത നേ​ടി​യ അ​വ​സാ​ന വ​ർ​ഷ ബി​രു​ദ, ബി​രു​ദ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി.​ജി. വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും ഗ്രേ​സ് മാ​ർ​ക്കി​നു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ആ​ർ​ട്സ് ഗ്രേ​സ് മാ​ർ​ക്കി​നു​ള്ള അ​പേ​ക്ഷ​ക​ൾ ഫൈ​ൻ ആ​ർ​ട്സ് അ​ഡ്വൈ​സ​റോ പ്രി​ൻ​സി​പ്പ​ലോ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ്രൊ​ഫോ​ർ​മ, മാ​ർ​ക്ക് ലി​സ്റ്റ്, ഹാ​ൾ​ടി​ക്ക​റ്റ്, മെ​റി​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യു​ടെ പ്രി​ൻ​സി​പ്പ​ൽ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ കോ​പ്പി​ക​ൾ എ​ന്നി​വ സ​ഹി​തം 31ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷ​ക​ൾ താ​വ​ക്ക​ര സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തെ വി​ദ്യാ​ർ​ഥി ക്ഷേ​മ വി​ഭാ​ഗം ഓ​ഫീ​സി​ലാ​ണ് സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. പ്രൊ​ഫോ​ർ​മ എ​ന്നി​വ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കു​ന്പോ​ൾ പാ​ലി​ക്കേ​ണ്ട പ്ര​ത്യേ​ക നി​ർ​ദേ​ശ​ങ്ങ​ൾ, പ്രൊ​ഫോ​ർ​മ എ​ന്നി​വ സ​ർ​വ​ക​ലാ​ശാ​ല വെ​ബ് സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പ്രൊ​ഫോ​ർ​മ​യു​ടെ സോ​ഫ്റ്റ് കോ​പ്പി എ​ക്സ​ൽ ഫോ​ർ​മാ​റ്റി​ൽ [email protected] എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ൽ നി​ർ​ബ​ന്ധ​മാ​യും ല​ഭ്യ​മാ​ക്ക​ണം.