സർവകലാശാലയുടെ കോമേഴ്‌സ് ആൻഡ് ബിസിനസ് സ്റ്റഡീസ് പഠനവകുപ്പിലെ എട്ടാം സെമസ്റ്റർ എംകോം (അഞ്ചു വർഷ ഇന്‍റഗ്രേറ്റഡ് )ഡിഗ്രി (സിബിസിഎസ്എസ് - റഗുലർ - 2022 അഡ്മിഷൻ /ലാറ്ററൽ എൻട്രി -2025 അഡ്മിഷൻ) മേയ് 2026 പരീക്ഷയുടെ നോമിനൽ റോൾ, ഹാൾ ടിക്കറ്റ് എന്നിവ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിലെ രണ്ടാം സെമസ്റ്റർ ഫൈവ് ഇയർ ഇന്‍റഗ്രേറ്റഡ് മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് (ഇന്‍റഗ്രേറ്റഡ് എം പി ഇ എസ് ) (സി ബി സി എസ് എസ് - സപ്ലിമെന്‍ററി - 2023 അഡ്മിഷൻ ) മേയ് 2025 പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ് സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ ടൈംടേബിൾ

എട്ടാം സെമസ്റ്റർ എംകോം (അഞ്ചു വർഷ ഇന്‍റഗ്രേറ്റഡ്) ( സിബിസിഎസ്എസ് - റഗുലർ/ ലാറ്ററൽ എൻട്രി ) മേയ് 2026 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
2023 അഡ്മിഷൻ, ഇന്റഗ്രേറ്റഡ് എംപിഇഎസ്‌ വിദ്യാർഥികളുടെ രണ്ടാം സെമസ്റ്റർ ഫൈവ് ഇയർ ഇന്‍റഗ്രേറ്റഡ് മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് (സിബിസിഎസ്എസ്- സപ്ലിമെന്‍ററി-2023 അഡ്മിഷൻ), മേയ് 2025 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

 ഓപ്പൺ ഡിഫൻസ്

കണ്ണൂർ സർവകലാശാലയിൽ ചരിത്രത്തിൽ ഗവേഷണം നടത്തുന്ന എ.പി. രഞ്ജിത്ത്കുമാർ പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിന്മേലുള്ള ഓപ്പൺ ഡിഫൻസ് ഏപ്രിൽ ഏഴിന് രാവിലെ 10 ന് വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തുമെന്ന് റിസർച്ച് ഡയറക്ടർ അറിയിച്ചു. പ്രസ്തുത പ്രബന്ധം ഓപ്പൺ ഡിഫൻസിന് മൂന്നു ദിവസം മുന്പ് മുതൽ കണ്ണൂർ യൂണിവേഴ്സിറ്റി, ഹെർമൻ ഗുണ്ടർട്ട് സെൻട്രൽ ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമായിരിക്കും