എംജി സര്‍വകലാശാലയിലെ വിവിധ പഠന വകുപ്പുകളിലും ഇന്റ്റര്‍ സ്‌കൂള്‍ സെന്റ്ററുകളിലും വിവിധ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന CAT 2026 പ്രവേശന പരീക്ഷക്ക് അപേക്ഷിച്ചവര്‍ക്കുള്ള ഹാള്‍ടിക്കറ്റ് പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഇമെയില്‍ [email protected]. 0481 2733595

പരീക്ഷയ്ക്ക് അപേക്ഷിക്കാം

അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ യൂണിറ്ററി എല്‍എല്‍ബി (2025 അഡ്മിഷന്‍ റെഗുലര്‍, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ സപ്ലിമെന്റ്റി, 2019 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2018 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) ത്രിവത്സര എല്‍എല്‍ബി (2017 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ക്ക് ജൂണ്‍ രണ്ടു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ ജൂണ്‍ നാലു വരെയും സൂപ്പര്‍ ഫൈനോടെ ജൂണ്‍ ആറു വരെയും അപേക്ഷ സ്വീകരിക്കും.

പരീക്ഷാ ഫലം

അഞ്ചും ആറും സെമസ്റ്റര്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ബി കോം (സിബിസിഎസ്എസ്) (2012 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) ഏപ്രില്‍ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂണ്‍ ആറു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

അനിമല്‍ അറ്റന്‍ഡര്‍; വാക്-ഇന്‍-ഇന്റര്‍വ്യൂ

എംജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ബയോസയന്‍സസിലെ അനിമല്‍ ഹൗസില്‍ അനിമല്‍ അറ്റന്‍ഡര്‍ തസ്തികയില്‍ താത്കാലിക നിയമനത്തിനുള്ള വാക്-ഇന്‍-ഇന്റര്‍വ്യൂ 26ന് ഉച്ചകഴിഞ്ഞു 1.30ന് നടക്കും. പ്രതിദിനം 560 രൂപ വേതനത്തില്‍ 179 ദിവസത്തേക്കാണ് നിയമനം. പത്താം ക്ലാസ് പാസായിരിക്കണം. ലബോറട്ടറി അനിമല്‍ പരിചരണവുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധം. താല്പര്യമുള്ളവര്‍ ബയോഡേറ്റയും, സര്‍ട്ടിഫിക്കറ്റുകളുടെ അസലും സഹിതം ഭരണവിഭാഗം അസിസ്റ്റന്റ് രജിസ്ട്രാര്‍ (1)നു മുന്‍പാകെ ഹാജരാകണം. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍ www.mgu.ac.in -0481 2733240