കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ ഇൻറഗ്രേറ്റഡ് ബിഎ എൽഎൽബി പ്രോഗ്രാം മൂന്നാം സെമസ്റ്റർ ഇൻറഗ്രേറ്റഡ് ബിഎ എൽഎൽബി ഡിഗ്രി റെഗുലർ (2025 അഡ്മിഷൻ) / സപ്ലിമെൻററി 2023-24 അഡ്മിഷൻ / ബിഎ എൽഎൽബി ഡിഗ്രി സപ്ലിമെൻററി (2017-22 അഡ്മിഷൻ) നവംബർ 2026 പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്‌സൈറ്റിൽ. ഓഫ് ലൈനായി അപേക്ഷിച്ച വിദ്യാർഥികളുടെ ഹാൾ ടിക്കറ്റുകൾ പരീക്ഷാകേന്ദ്രത്തിൽനിന്നും കൈപ്പറ്റണം. ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ സർവകലാശാലയുമായി ബന്ധപ്പെടണം.

ടൈംടേബിൾ പ്രസിദ്ധീകരിച്ചു

കണ്ണൂർ സർവകലാശാല അഫിലിയേറ്റഡ് കോളജുകളിലെയും സെൻററുകളിലെയും 18ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എംബിഎ (റെഗുലർ /സപ്ലിമെൻററി/ഇംപ്രൂവ്മെൻറ) ഒക്ടോബർ 2026 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

വിദൂരവിദ്യാഭ്യാസം മൂന്നാം വർഷ ബികോം / ബിബിഎ പ്രായോഗികപരീക്ഷ

മൂന്നാം വർഷ ബികോം / ബിബിഎ ഡിഗ്രി (വിദൂരവിദ്യാഭ്യാസം-മേഴ്‌സി ചാൻസ്), മാർച്ച് 2026 പരീക്ഷകളുടെ ഭാഗമായുള്ള പ്രായോഗിക പരീക്ഷ 17ന് കണ്ണൂർ സർവകലാശാല താവക്കര കാമ്പസിലുള്ള മാളവ്യ മിഷൻ ടീച്ചർ ട്രെയിനിങ് സെന്‍ററിലെ റൂം നമ്പർ 701 -ൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാവിജ്ഞാപനം

കണ്ണൂർ സർവകലാശാല അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദം (2020 മുതൽ 2023 വരെ അഡ്മിഷൻ) സപ്ലിമെന്‍ററി നവംബർ 2026 പരീക്ഷകൾക്ക് 11 മുതൽ 17വരെ പിഴയില്ലാതെയും 19വരെ പിഴയോടുകൂടിയും അപേക്ഷ സമർപ്പിക്കാം. പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.