ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി വ​കു​പ്പ് 2026–27 അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ B.Sc. Wood & Bamboo Technology (Apprenticeship Embedded Degree Programme - AEDP) ആ​രം​ഭി​ക്കു​ന്നു. വു​ഡ് ടെ​ക്നോ​ള​ജി മേ​ഖ​ല​യി​ൽ നി​ല​വി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ഡി​പ്ലോ​മ കോ​ഴ്‌​സു​ക​ളും മാ​ത്ര​മാ​ണ് ഉ​ള്ള​ത്. വ്യ​വ​സാ​യ സം​രം​ഭ​ക​രു​ടെ​യും ഈ ​മേ​ഖ​ല​യി​ലെ പ്രൊ​ഫ​ഷ​ണ​ലു​ക​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ളും ആ​വ​ശ്യ​ങ്ങ​ളും പ​രി​ഗ​ണി​ച്ചാ​ണ് ബി​രു​ദ കോ​ഴ്സ് ആ​രം​ഭി​ക്കു​ന്ന​ത്.

പ​ഠ​ന​ത്തി​ന്‍റെ മൂ​ന്നാം വ​ർ​ഷ​ത്തി​ൽ പ്ര​മു​ഖ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​പ്രെ​ൻ്റി​സ്ഷി​പ്പ് പ​രി​ശീ​ല​നം ല​ഭി​ക്കു​ക​യും, സ്റ്റൈ​പ്പ​ൻ​ഡോ​ടെ പ്ര​വ​ർ​ത്ത​ന പ​രി​ച​യം നേ​ടു​ക​യും ചെ​യ്യാം. മൂ​ന്ന് വ​ർ​ഷ​ത്തെ കോ​ഴ്‌​സ​ന്‍റെ ആ​കെ ട്യൂ​ഷ​ൻ​ഫീ​സ് 12,000 രൂ​പ മാ​ത്ര​മാ​ണ്. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്കാ​യി 8138983817 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

പ​രീ​ക്ഷാ​ഫ​ലം: എ​ൽ​എ​ൽ​എം

സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പി​ലെ എ​ൽ​എ​ൽ​എം പ്രോ​ഗ്രാ​മി​ന്‍റെ ഒ​ന്നാം സെ​മ​സ്റ്റ​ർ (സി​സി​എ​സ്എ​സ് - സ​പ്ലി​മെ​ന്‍റ​റി, 2015 - 2019 അ​ഡ്മി​ഷ​ൻ -വ​ൺ ടൈം ​മേ​ഴ്‌​സി ചാ​ൻ​സ് ) ന​വം​ബ​ർ 2024 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ പു​ന:​പ​രി​ശോ​ധ​ന, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് 28ന് ​വൈ​കു​ന്നേ​രം 5 വ​രെ അ​പേ​ക്ഷി​ക്കാം.

എം​സി​എ പ്ര​വേ​ശ​നം: എ​ൻ​ആ​ർ​ഐ സീ​റ്റ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സി​ലെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി പ​ഠ​ന വ​കു​പ്പി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന എം​സി​എ കോ​ഴ്‌​സി​ൽ 2026-27 അ​ക്കാ​ദ​മി​ക് വ​ർ​ഷ​ത്തി​ലെ എ​ൻ​ആ​ർ​ഐ വി​ഭാ​ഗ​ത്തി​ലെ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ നി​ശ്ചി​ത ഫീ​സ് അ​ട​ച്ച് പ​ഠ​ന വ​കു​പ്പി​ൽ നി​ന്നും ല​ഭി​ക്കു​ന്ന അ​പേ​ക്ഷ ഫോം ​പൂ​രി​പ്പി​ച്ച് ആ​വ​ശ്യ​മു​ള്ള രേ​ഖ​ക​ൾ സ​ഹി​തം 21ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ന്പാ​യി പ​ഠ​ന വ​കു​പ്പി​ൽ പ്ര​വേ​ശ​ന​ത്തി​നാ​യി എ​ത്തി​ച്ചേ​രേ​ണ്ട​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 0497-2784535 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

ത​ത്സ​മ​യ പ്ര​വേ​ശ​നം: എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മാ​ങ്ങാ​ട്ടു​പ​റ​മ്പ കാ​മ്പ​സി​ലെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി പ​ഠ​ന വ​കു​പ്പി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന എം ​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ്രോ​ഗ്രാ​മി​ൽ ഒ​ഴി​വു​ള്ള എ​സ്ഇ​ബി​സി ഓ​പ്പ​ൺ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്നു. താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ എ​ല്ലാ അ​സ്സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​ഹി​തം 20ന് 10.30​ന് അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സി​ലെ പ​ഠ​ന വ​കു​പ്പ് മേ​ധാ​വി​യു​ടെ മു​ന്നി​ൽ ഹാ​ജ​രാ​കേ​ണ്ട​താ​ണ്. എ​സ്ഇ​ബി​സി റി​സ​ർ​വേ​ഷ​ൻ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​ടെ അ​ഭാ​വ​ത്തി​ൽ പ്ര​സ്തു​ത സീ​റ്റി​ലേ​ക്ക് ഓ​പ്പ​ൺ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രെ​യും പ​രി​ഗ​ണി​ക്കു​ന്ന​താ​യി​രി​ക്കും

ത​ത്സ​മ​യ പ്ര​വേ​ശ​നം: എം​ബി​എ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള സി​എം​എ​സ് നീ​ലേ​ശ്വ​രം സെ​ന്‍റ​റി​ൽ എം​ബി​എ കോ​ഴ്സി​ന് (2026-27 പ്ര​വേ​ശ​നം) നി​ല​വി​ലു​ള്ള എ​ല്ലാ ഒ​ഴി​വി​ലേ​ക്കും സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്നു. കെ ​മാ​റ്റ്, സി ​മാ​റ്റ്, കാ​റ്റ് എ​ന്നീ യോ​ഗ്യ​ത​യു​ള്ള​വ​ർ 22നു ​രാ​വി​ലെ 11ന് ​ക​ണ്ണൂ​ർ, താ​വ​ക്ക​ര കാ​മ്പ​സി​ലെ മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സി​ൽ എ​ത്തി​ച്ചേ​ര​ണം.

ത​ത്സ​മ​യ പ്ര​വേ​ശ​നം: അ​ഞ്ചു വ​ർ​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​പി​ഇ​എ​സ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല കാ​യി​ക പ​ഠ​ന വി​ഭാ​ഗ​ത്തി​ൽ അ​ഞ്ചു വ​ർ​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​പി​ഇ​എ​സ് പ്രോ​ഗ്രാ​മി​ലേ​ക്ക് 2026-27 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ഒ​ഴി​വു​ള്ള എ​സ്ടി വി​ഭാ​ഗം (1 ഒ​ഴി​വ്) സീ​റ്റി​ലേ​ക്ക് 20 ന് ​സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ക്കും. അ​ഡ്മി​ഷ​ൻ നേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന യോ​ഗ്യ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ അ​ന്നേ ദി​വ​സം രാ​വി​ലെ 10ന് ​മാ​ങ്ങാ​ട്ടു​പ​റ​മ്പ കാ​മ്പ​സി​ലെ പ​ഠ​ന​വ​കു​പ്പി​ൽ എ​ല്ലാ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി അ​ഡ്മി​ഷ​ൻ ടെ​സ്റ്റി​ന് ഹാ​ജ​രാ​ക​ണം.

സീ​റ്റൊ​ഴി​വ്-​എം​എ​സ് സി ​ബ​യോ​ടെ​ക്നോ​ള​ജി, എം​എ​സ് സി ​മൈ​ക്രോ​ബ​യോ​ള​ജി

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പാ​ല​യാ​ട് ഡോ. ​ജാ​ന​കി അ​മ്മാ​ൾ കാ​മ്പ​സി​ൽ ഒ​ന്നാം വ​ർ​ഷ എം​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി പ്രോ​ഗ്രാ​മി​ൽ ഒ​ഇ​സി വി​ഭാ​ഗ​ത്തി​നും ഒ​ന്നാം വ​ർ​ഷ എം​എ​സ്‌​സി മൈ​ക്രോ​ബ​യോ​ള​ജി പ്രോ​ഗ്രാ​മി​ൽ ഒ​ഇ​സി, ഇ​ഡ​ബ്ള്യു​എ​സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ൾ​ക്കു സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്.

ര​ണ്ടു കോ​ഴ്സു​ക​ൾ​ക്കും 50% മാ​ർ​ക്കി​ൽ കു​റ​യാ​ത്ത ബി​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി/ മൈ​ക്രോ​ബ​യോ​ള​ജി/ ബ​യോ​കെ​മി​സ്ട്രി/ കെ​മി​സ്ട്രി/ സു​വോ​ള​ജി/ ബോ​ട്ട​ണി/ പ്ലാ​ന്‍റ് സ​യ​ൻ​സ്/ ലൈ​ഫ് സ​യ​ൻ​സ് അ​ല്ലെ​ങ്കി​ൽ മൈ​ക്രോ ബ​യോ​ള​ജി/​ബ​യോ​ടെ​ക്നോ​ള​ജി ഒ​രു വി​ഷ​യ​മാ​യി പ​ഠി​ച്ച മ​റ്റ് ഏ​തെ​ങ്കി​ലും വി​ഷ​യം യോ​ഗ്യ​ത​യു​ള്ള​വ​ർ അ​സ്സ​ൽ പ്ര​മാ​ണ​ങ്ങ​ൾ സ​ഹി​തം ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പാ​ല​യാ​ട് ഡോ. ​ജാ​ന​കി അ​മ്മാ​ൾ കാ​മ്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​യോ​ടെ​ക്നോ​ള​ജി & മൈ​ക്രോ​ബ​യോ​ള​ജി വ​കു​പ്പി​ൽ 20 രാ​വി​ലെ 11ന് ​മു​ൻ​പാ​യി ഹാ​ജ​രാ​ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 9496540524.

സീ​റ്റൊ​ഴി​വ്-​കം​പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പാ​ല​യാ​ട് ഡോ. ​ജാ​ന​കി അ​മ്മാ​ൾ കാ​മ്പ​സി​ൽ ഒ​ന്നാം വ​ർ​ഷ എം ​എ​സ് സി ​കം​പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി പ്രോ​ഗ്രാ​മി​ൽ ജ​ന​റ​ൽ, എ​സ്ഇ​ബി​സി, ഇ​ഡ​ബ്ള്യു​എ​സ് സീ​റ്റൊ​ഴി​വു​ണ്ട്. ബി​എ​സ്‌​സി ലൈ​ഫ് സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ൾ /കെ​മി​സ്ട്രി / ഫി​സി​ക്സ് / കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് / മാ​ത്ത​മാ​റ്റി​ക്സ് യോ​ഗ്യ​ത​യു​ള്ള​വ​ർ അ​സ്സ​ൽ പ്ര​മാ​ണ​ങ്ങ​ൾ സ​ഹി​തം ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പാ​ല​യാ​ട് ഡോ. ​ജാ​ന​കി അ​മ്മാ​ൾ കാ​മ്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​യോ​ടെ​ക്നോ​ള​ജി & മൈ​ക്രോ​ബ​യോ​ള​ജി വ​കു​പ്പി​ൽ 20 രാ​വി​ലെ 11ന് ​മു​ൻ​പാ​യി ഹാ​ജ​രാ​കു​വാ​ൻ അ​റി​യി​ക്കു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 9496540524.

 എ​ഫ്‌​വൈ​യു​ജി​പി/​എ​ഫ്‌​വൈ​ഐ​എം​പി പ്ര​വേ​ശ​നം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​ക്കു കീ​ഴി​ലു​ള്ള അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ല് വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കും പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ അ​ഞ്ച് വ​ർ​ഷ ഏ​കീ​കൃ​ത ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കും എ​സ്‌​സി, എ​സ്‌​ടി, പി​ഡ​ബ്ല്യു​ബി​ഡി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള സ്പെ​ഷ​ൽ അ​ലോ​ട്ട്മെ​ന്‍റ് 21 ന് ​ന​ട​ത്തും. എ​സ്‌​സി, എ​സ്‌​ടി, പി​ഡ​ബ്ല്യു​ബി​ഡി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഇ​തു​വ​രെ അ​പേ​ക്ഷി​ക്കാ​ത്ത വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ‌18 മു​ത​ൽ 20 വ​രെ ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യാ​ൻ അ​വ​സ​ര​മു​ണ്ട്.
മേ​ൽ​പ്പ​റ​ഞ്ഞ വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട, നി​ല​വി​ൽ അ​ലോ​ട്ട്മെ​ന്‍റി​ൽ നി​ന്ന് പു​റ​ത്താ​യ വി​ദ്യാ​ർ​ഥി​ക​ൾ സ്പെ​ഷ​ൽ അ​ലോ​ട്ട്മെ​ന്‍റി​ൽ പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​തി​നാ​യി Correction/Re-consideration ഫീ​സ് ഇ​ന​ത്തി​ൽ Rs. 200/- ഒ​ടു​ക്കി​യ ര​സീ​ത് സ​ഹി​തം, [email protected] എ​ന്ന ഐ​ഡി​യി​ലേ​ക്ക് ഇ-​മെ​യി​ൽ ചെ​യ്യേ​ണ്ട​താ​ണ്.

Correction/Re-consideration ഇ​ന​ത്തി​ൽ ഫീ​സ് മു​മ്പ് അ​ട​ച്ച വി​ദ്യാ​ർ​ഥി​ക​ൾ വീ​ണ്ടും ഫീ​സ് അ​ട​യ്ക്കേ​ണ്ട​തി​ല്ല. മാ​നേ​ജ്‌​മെ​ന്‍റ് ക്വാ​ട്ട വ​ഴി അ​പേ​ക്ഷി​ച്ച​വ​രെ​യും അ​ലോ​ട്മെ​ന്‍റി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​താ​ണ്. അ​ലോ​ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​പ്‌​ഷ​നു​ക​ൾ എ​ഡി​റ്റ് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ല​ഭ്യ​മാ​യി​രി​ക്കും. നി​ല​വി​ൽ ഏ​തെ​ങ്കി​ലും കോ​ള​ജു​ക​ളി​ൽ താ​ത്കാ​ലി​ക​മാ​യോ സ്ഥി​ര​മാ​യോ പ്ര​വേ​ശ​നം നേ​ടി​യ​വ​രി​ൽ ഹ​യ​ർ ഓ​പ്‌​ഷ​നു​ക​ൾ നി​ല നി​ർ​ത്തി​യ​വ​രെ മാ​ത്രം അ​ലോ​ട്മെ​ന്റി​ന് പ​രി​ഗ​ണി​ക്കു​ന്ന​താ​യി​രി​ക്കും എ​ന്നാ​ൽ ഓ​പ്‌​ഷ​നു​ക​ൾ എ​ഡി​റ്റ്‌ ചെ​യ്യാ​ൻ സാ​ധി​ക്കു​ക​യി​ല്ല.
ഇ​ത് വ​രെ അ​ലോ​ട്മെ​ന്‍റ് ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​വ​രി​ൽ ഓ​പ്‌​ഷ​നു​ക​ൾ മാ​റ്റാ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത​വ​രും, ഏ​തെ​ങ്കി​ലും കോ​ള​ജു​ക​ളി​ൽ താ​ത്കാ​ലി​ക​മാ​യോ സ്ഥി​ര​മാ​യോ പ്ര​വേ​ശ​നം നേ​ടി​യ​വ​രും പു​തി​യ​താ​യി ര​ജി​സ്‌​ട്രേ​ഷ​ൻ ചെ​യ്യു​ന്ന​വ​രു​മ​ല്ലാ​തെ സ്പെ​ഷ്യ​ൽ അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ളെ​ല്ലാം Correction / Re-consideration ഫീ ​ഒ​ടു​ക്കേ​ണ്ട​തു​ണ്ട്.
സ്പെ​ഷ​ൽ അ​ലോ​ട്ട്മെ​ന്‍റി​ൽ ആ​ദ്യ​മാ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ, ത​ങ്ങ​ളു​ടെ പ്രൊ​ഫൈ​ലി​ൽ ലോ​ഗി​ൻ ചെ​യ്ത് SBI e-pay വ​ഴി അ​ഡ്മി​ഷ​ന്‍ ഫീ​സ് നി​ർ​ബ​ന്ധ​മാ​യും അ​ട​ക്കേ​ണ്ട​താ​ണ്. മ​റ്റു രീ​തി​ക​ളി​ല്‍ ഫീ​സ് അ​ട​ച്ചാ​ല്‍ ഒ​രു കാ​ര​ണ​വ​ശാ​ലും പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. ഫീ​സ് അ​ട​ക്കാ​ത്ത​വ​ർ​ക്ക് ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റ് ന​ഷ്ട​മാ​വു​ന്ന​താ​ണ്. അ​ലോ​ട്മെ​ന്‍റ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ പ്ര​വേ​ശ​ന​ത്തി​നാ​യി 22, 23 തീ​യ​തി​ക​ളി​ൽ കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​കേ​ണ്ടാ​താ​ണ്. ആ​ദ്യ മൂ​ന്ന് അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച്, ഫീ​സ് അ​ട​ച്ച വി​ദ്യാ​ർ​ത്ഥി​ക​ൾ വീ​ണ്ടും ഹ​യ​ർ ഓ​പ്ഷ​ൻ ല​ഭി​ച്ചാ​ൽ ഫീ​സ് അ​ട​ക്കേ​ണ്ട​തി​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് admissions.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യോ [email protected] എ​ന്ന ഈ ​മെ​യി​ലി​ലൂ​ടെ​യോ 04972766388, 04972715227 എ​ന്നീ ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​റി​ലൂ​ടെ​യോ ബ​ന്ധ​പ്പെ​ടാം.