കണ്ണൂർ സർവകലാശാലയിലെ വുഡ് സയൻസ് ആൻഡ് ടെക്നോളജി വകുപ്പ് 2026–27 അധ്യയന വർഷം മുതൽ B.Sc. Wood & Bamboo Technology (Apprenticeship Embedded Degree Programme - AEDP) ആരംഭിക്കുന്നു.
വുഡ് ടെക്നോളജി മേഖലയിൽ നിലവിൽ ബിരുദാനന്തര ബിരുദവും ഡിപ്ലോമ കോഴ്സുകളും മാത്രമാണ് ഉള്ളത്. വ്യവസായ സംരംഭകരുടെയും ഈ മേഖലയിലെ പ്രൊഫഷണലുകളുടെ നിർദേശങ്ങളും ആവശ്യങ്ങളും പരിഗണിച്ചാണ് ബിരുദ കോഴ്സ് ആരംഭിക്കുന്നത്. പഠനത്തിന്റെ മൂന്നാം വർഷത്തിൽ പ്രമുഖ വ്യവസായ സ്ഥാപനങ്ങളിൽ അപ്രെൻ്റിസ്ഷിപ്പ് പരിശീലനം ലഭിക്കുകയും, സ്റ്റൈപ്പൻഡോടെ പ്രവർത്തന പരിചയം നേടുകയും ചെയ്യാം. മൂന്ന് വർഷത്തെ കോഴ്സന്റെ ആകെ ട്യൂഷൻഫീസ് 12,000 രൂപ മാത്രമാണ്. വിശദ വിവരങ്ങൾക്കായി 8138983817 എന്ന നമ്പറിൽ ബന്ധപ്പെടാം
പരീക്ഷാഫലം: എൽഎൽഎം
സർവകലാശാല പഠനവകുപ്പിലെ എൽഎൽഎം പ്രോഗ്രാമിന്റെ ഒന്നാം സെമസ്റ്റർ (സിസിഎസ്എസ് - സപ്ലിമെന്ററി, 2015 - 2019 അഡ്മിഷൻ -വൺ ടൈം മേഴ്സി ചാൻസ് ) നവംബർ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ പുന:പരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 28ന് വൈകുന്നേരം 5 വരെ അപേക്ഷിക്കാം.
എംസിഎ പ്രവേശനം: എൻആർഐ സീറ്റ്
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ നടത്തപ്പെടുന്ന എംസിഎ കോഴ്സിൽ 2026-27 അക്കാദമിക് വർഷത്തിലെ എൻആർഐ വിഭാഗത്തിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ നിശ്ചിത ഫീസ് അടച്ച് പഠന വകുപ്പിൽ നിന്നും ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് ആവശ്യമുള്ള രേഖകൾ സഹിതം 21ന് വൈകുന്നേരം അഞ്ചിന് മുന്പായി പഠന വകുപ്പിൽ പ്രവേശനത്തിനായി എത്തിച്ചേരേണ്ടതാണ്. വിശദവിവരങ്ങൾക്ക് 0497-2784535 എന്ന നമ്പറിൽ ബന്ധപ്പെടാം.
തത്സമയ പ്രവേശനം: എംഎസ്സി കംപ്യൂട്ടർ സയൻസ്
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ നടത്തപ്പെടുന്ന എം എസ്സി കംപ്യൂട്ടർ സയൻസ് പ്രോഗ്രാമിൽ ഒഴിവുള്ള എസ്ഇബിസി ഓപ്പൺ വിഭാഗങ്ങളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ള വിദ്യാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം 20ന് 10.30ന് അസൽ സർട്ടിഫിക്കറ്റുകളുമായി മാങ്ങാട്ടുപറമ്പ് കാമ്പസിലെ പഠന വകുപ്പ് മേധാവിയുടെ മുന്നിൽ ഹാജരാകേണ്ടതാണ്. എസ്ഇബിസി റിസർവേഷൻ വിഭാഗത്തിലുള്ളവരുടെ അഭാവത്തിൽ പ്രസ്തുത സീറ്റിലേക്ക് ഓപ്പൺ വിഭാഗത്തിലുള്ളവരെയും പരിഗണിക്കുന്നതായിരിക്കും
തത്സമയ പ്രവേശനം: എംബിഎ
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള സിഎംഎസ് നീലേശ്വരം സെന്ററിൽ എംബിഎ കോഴ്സിന് (2026-27 പ്രവേശനം) നിലവിലുള്ള എല്ലാ ഒഴിവിലേക്കും സ്പോട്ട് അഡ്മിഷൻ നടത്തുന്നു. കെ മാറ്റ്, സി മാറ്റ്, കാറ്റ് എന്നീ യോഗ്യതയുള്ളവർ 22നു രാവിലെ 11ന് കണ്ണൂർ, താവക്കര കാമ്പസിലെ മാനേജ്മെന്റ് സ്റ്റഡീസിൽ എത്തിച്ചേരണം.
തത്സമയ പ്രവേശനം: അഞ്ചു വർഷ ഇന്റഗ്രേറ്റഡ് എംപിഇഎസ്
കണ്ണൂർ സർവകലാശാല കായിക പഠന വിഭാഗത്തിൽ അഞ്ചു വർഷ ഇന്റഗ്രേറ്റഡ് എംപിഇഎസ് പ്രോഗ്രാമിലേക്ക് 2026-27 അധ്യയന വർഷത്തെ ഒഴിവുള്ള എസ്ടി വിഭാഗം (1 ഒഴിവ്) സീറ്റിലേക്ക് 20 ന് സ്പോട്ട് അഡ്മിഷൻ നടക്കും. അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്ന യോഗ്യരായ വിദ്യാർഥികൾ അന്നേ ദിവസം രാവിലെ 10ന് മാങ്ങാട്ടുപറമ്പ കാമ്പസിലെ പഠനവകുപ്പിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളുമായി അഡ്മിഷൻ ടെസ്റ്റിന് ഹാജരാകണം.
സീറ്റൊഴിവ്-എംഎസ് സി ബയോടെക്നോളജി, എംഎസ് സി മൈക്രോബയോളജി
കണ്ണൂർ സർവകലാശാല പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എംഎസ്സി ബയോടെക്നോളജി പ്രോഗ്രാമിൽ ഒഇസി വിഭാഗത്തിനും ഒന്നാം വർഷ എംഎസ്സി മൈക്രോബയോളജി പ്രോഗ്രാമിൽ ഒഇസി, ഇഡബ്ള്യുഎസ് എന്നീ വിഭാഗങ്ങൾക്കു സീറ്റുകൾ ഒഴിവുണ്ട്.
രണ്ടു കോഴ്സുകൾക്കും 50% മാർക്കിൽ കുറയാത്ത ബിഎസ്സി ബയോടെക്നോളജി/ മൈക്രോബയോളജി/ ബയോകെമിസ്ട്രി/ കെമിസ്ട്രി/ സുവോളജി/ ബോട്ടണി/ പ്ലാന്റ് സയൻസ്/ ലൈഫ് സയൻസ് അല്ലെങ്കിൽ മൈക്രോ ബയോളജി/ബയോടെക്നോളജി ഒരു വിഷയമായി പഠിച്ച മറ്റ് ഏതെങ്കിലും വിഷയം യോഗ്യതയുള്ളവർ അസ്സൽ പ്രമാണങ്ങൾ സഹിതം കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി & മൈക്രോബയോളജി വകുപ്പിൽ 20 രാവിലെ 11ന് മുൻപായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9496540524.
സീറ്റൊഴിവ്-കംപ്യൂട്ടേഷണൽ ബയോളജി
കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എം എസ് സി കംപ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമിൽ ജനറൽ, എസ്ഇബിസി, ഇഡബ്ള്യുഎസ് സീറ്റൊഴിവുണ്ട്. ബിഎസ്സി ലൈഫ് സയൻസ് വിഷയങ്ങൾ /കെമിസ്ട്രി / ഫിസിക്സ് / കംപ്യൂട്ടർ സയൻസ് / മാത്തമാറ്റിക്സ് യോഗ്യതയുള്ളവർ അസ്സൽ പ്രമാണങ്ങൾ സഹിതം കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി & മൈക്രോബയോളജി വകുപ്പിൽ 20 രാവിലെ 11ന് മുൻപായി ഹാജരാകുവാൻ അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9496540524.
എഫ്വൈയുജിപി/എഫ്വൈഐഎംപി പ്രവേശനം
കണ്ണൂർ സർവകലാശാലക്കു കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളിലെ നാല് വർഷ ബിരുദ പ്രോഗ്രാമുകളിലേക്കും പഠനവകുപ്പുകളിലെ അഞ്ച് വർഷ ഏകീകൃത ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും എസ്സി, എസ്ടി, പിഡബ്ല്യുബിഡി വിദ്യാർഥികൾക്കായുള്ള സ്പെഷൽ അലോട്ട്മെന്റ് 21 ന് നടത്തും. എസ്സി, എസ്ടി, പിഡബ്ല്യുബിഡി വിഭാഗത്തിൽപ്പെട്ട ഇതുവരെ അപേക്ഷിക്കാത്ത വിദ്യാർത്ഥികൾക്ക് 18 മുതൽ 20 വരെ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാൻ അവസരമുണ്ട്.\
മേൽപ്പറഞ്ഞ വിഭാഗങ്ങളിൽപ്പെട്ട, നിലവിൽ അലോട്ട്മെന്റിൽ നിന്ന് പുറത്തായ വിദ്യാർഥികൾ സ്പെഷൽ അലോട്ട്മെന്റിൽ പരിഗണിക്കപ്പെടുന്നതിനായി Correction/Re-consideration ഫീസ് ഇനത്തിൽ Rs. 200/- ഒടുക്കിയ രസീത് സഹിതം, [email protected] എന്ന ഐഡിയിലേക്ക് ഇ-മെയിൽ ചെയ്യേണ്ടതാണ്. Correction/Re-consideration ഇനത്തിൽ ഫീസ് മുമ്പ് അടച്ച വിദ്യാർഥികൾ വീണ്ടും ഫീസ് അടയ്ക്കേണ്ടതില്ല. മാനേജ്മെന്റ് ക്വാട്ട വഴി അപേക്ഷിച്ചവരെയും അലോട്മെന്റിൽ ഉൾപ്പെടുത്തുന്നതാണ്. അലോട്മെന്റിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് ഓപ്ഷനുകൾ എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യവും ലഭ്യമായിരിക്കും.
നിലവിൽ ഏതെങ്കിലും കോളജുകളിൽ താത്കാലികമായോ സ്ഥിരമായോ പ്രവേശനം നേടിയവരിൽ ഹയർ ഓപ്ഷനുകൾ നില നിർത്തിയവരെ മാത്രം അലോട്മെന്റിന് പരിഗണിക്കുന്നതായിരിക്കും എന്നാൽ ഓപ്ഷനുകൾ എഡിറ്റ് ചെയ്യാൻ സാധിക്കുകയില്ല.
ഇത് വരെ അലോട്മെന്റ് ലഭിച്ചിട്ടില്ലാത്തവരിൽ ഓപ്ഷനുകൾ മാറ്റാൻ ആഗ്രഹിക്കാത്തവരും, ഏതെങ്കിലും കോളജുകളിൽ താത്കാലികമായോ സ്ഥിരമായോ പ്രവേശനം നേടിയവരും പുതിയതായി രജിസ്ട്രേഷൻ ചെയ്യുന്നവരുമല്ലാതെ സ്പെഷ്യൽ അലോട്ട്മെന്റിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളെല്ലാം Correction / Re-consideration ഫീ ഒടുക്കേണ്ടതുണ്ട്.
സ്പെഷൽ അലോട്ട്മെന്റിൽ ആദ്യമായി അലോട്ട്മെന്റ് ലഭിച്ചവർ, തങ്ങളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് SBI e-pay വഴി അഡ്മിഷന് ഫീസ് നിർബന്ധമായും അടക്കേണ്ടതാണ്. മറ്റു രീതികളില് ഫീസ് അടച്ചാല് ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. ഫീസ് അടക്കാത്തവർക്ക് ലഭിച്ച അലോട്ട്മെന്റ് നഷ്ടമാവുന്നതാണ്. അലോട്മെന്റ് ലഭിച്ച വിദ്യാർഥികൾ പ്രവേശനത്തിനായി 22, 23 തീയതികളിൽ കോളജുകളിൽ ഹാജരാകേണ്ടാതാണ്. ആദ്യ മൂന്ന് അലോട്ട്മെന്റുകളിൽ അലോട്ട്മെന്റ് ലഭിച്ച്, ഫീസ് അടച്ച വിദ്യാർത്ഥികൾ വീണ്ടും ഹയർ ഓപ്ഷൻ ലഭിച്ചാൽ ഫീസ് അടക്കേണ്ടതില്ല. വിശദവിവരങ്ങൾക്ക് admissions.kannuruniversity.ac.in എന്ന വെബ്സൈറ്റ് വഴിയോ [email protected] എന്ന ഈ മെയിലിലൂടെയോ 04972766388, 04972715227 എന്നീ ഹെൽപ്പ് ലൈൻ നമ്പറിലൂടെയോ ബന്ധപ്പെടാം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions