കാലിക്കട്ട് സര്‍വകലാശാല ക്യാമ്പസ് റേഡിയോയായ റേഡിയോ സിയുവിൽ ഇന്റേൺഷിപ്പ് അവസരം. യോഗ്യത : ബിഎ. / എംഎ. - ഇൻ ജേണലിസം / മാസ് കമ്മ്യൂണിക്കേഷൻ / മൾട്ടി മീഡിയ / തത്തുല്യം. ഒരുമാസമാണ് കാലാവധി. ഒരേ സമയം 10 പേർക്കാണ് അവസരം. ഫീസ് വിദ്യാർഥികൾക്ക് 1500 രൂപയും മറ്റുള്ളവർക്ക് 2500 രൂപയുമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8089445226.
ഗസ്റ്റ് അധ്യാപക നിയമനം
തൃശ്ശൂർ തളിക്കുളത്തുള്ള കാലിക്കട്ട് സര്‍വകലാശാല സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്‍ഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സിസിഎസ്ഐടി. ) ബിസിഎ. പ്രോഗ്രാം ഒന്നാം സെമസ്റ്ററിൽ മാത്തമാറ്റിക്സ് വിഷയം കൈകാര്യം ചെയ്യുന്നതിന് മണിക്കൂർവേതനാടിസ്ഥാനത്തിലുള്ള ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ പിജി, യുജിസി. നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ജൂൺ 17-ന് വൈകീട്ട് 04.00 മണിക്ക് മുൻപായി സെന്ററിൽ ഹാജരാക്കണം. അഭിമുഖ തീയതി പിന്നീടറിയിക്കും. ഫോൺ : 0487 2607112, 8089900465.
കേരള പോലീസ് അക്കാദമിയില്‍ പ്രൊഫഷണല്‍ ഡോഗ് ട്രെയിനിംഗ്
കാലിക്കട്ട് സര്‍വകലാശാല ഫോറന്‍സിക് പഠന വകുപ്പ് തൃശ്ശൂര്‍ കേരള പോലീസ് അക്കാദമിയില്‍ നടത്തുന്ന പ്രൊഫഷണല്‍ ഡോഗ് ട്രെയിനിങ് ആന്റ് കനൈന്‍ ഫോറന്‍സിക് മൂന്ന് മാസ സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 27. പ്രവേശന വിജ്ഞാപനത്തിനും വിശദവിവരങ്ങള്‍ക്കും വെബ്സൈറ്റ് (admission.uoc.ac.in) സന്ദര്‍ശിക്കാം. ഫോണ്‍: 04942407016, 7017, 2660600
ജൂലൈ - ഡിസംബര്‍ സെമസ്റ്റര്‍ ' മൂക് ';സൗജന്യ ഓണ്‍ലൈന്‍ പഠനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം
ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്ലാറ്റ്ഫോമായ സ്വയത്തില്‍ (www.swayam.gov.in) 2026 ജൂലൈ - ഡിസംബര്‍ സെമസ്റ്റര്‍ മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സുകളിലേയ്ക്കുള്ള (മൂക്) പ്രവേശനം ആരംഭിച്ചു. കാലിക്കട്ട് സര്‍വകലാശാല എഡ്യൂക്കേഷണല്‍ മള്‍ട്ടി മീഡിയ റിസര്‍ച്ച് സെന്റര്‍ തയാറാക്കിയ ബിരുദ ബിരുദാനന്തരതലത്തിലുള്ള 21 മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനവും ഇതോടൊപ്പം നടക്കും. കോഴ്സുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുമായി http://emmrccalicut.org സന്ദര്‍ശിക്കുക. ഫോണ്‍ : 9495108193, 9847124322.
അഫ്സൽ - ഉൽ - ഉലമ പ്രവേശനം 2026
2026 - 2027 അധ്യയന വർഷത്തെ അഫ്സൽ - ഉൽ - ഉലമ (പ്രിലിമിനറി) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം ജൂൺ 20-ന് വൈകീട്ട് 05.00 വരേക്ക് നീട്ടി. അപേക്ഷാ ഫീസ് : എസ് സി. / എസ്ടി. - 220 രൂപ. മറ്റുള്ളവർ - 520 രൂപ. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 0494 2407016, 2407017, 2660600.
പുനർമൂല്യനിർണയഫലം
മൂന്നാം സെമസ്റ്റർ എംഎസ് സി. മാത്തമാറ്റിക്സ് (2022, 2023, 2024 പ്രവേശനം) നവംബർ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിഭാഗം ആറാം സെമസ്റ്റർ ബിഎ., എഎഫ്യു., ബിഎസ് സി. ( CBCSS - UG ) ഏപ്രിൽ 2026 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions