ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഭൗ​തി​ക​ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ഡോ. ​വി​ജി​ത്തി​ന്‍റെ കീ​ഴി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പി​എം-​ഇ​സി​ആ​ർ​ജി (എ​എ​ൻ​ആ​ർ​എ​ഫ്) പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന ഗ​വേ​ഷ​ണ പ്രോ​ജ​ക്ടി​ൽ ജൂ​നി​യ​ർ റി​സ​ർ​ച്ച് ഫെ​ല്ലോ ത​സ്തി​ക​യി​ലേ​ക്ക് നാ​ളെ വ​രെ അ​പേ​ക്ഷി​ക്കാം. ഭൗ​തി​ക​ശാ​സ്ത്ര​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. നെ​റ്റ്, ഗേ​റ്റ് യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന.​ഔ​ദ്യോ​ഗി​ക വി​ജ്ഞാ​പ​നം സ​ർ​വ​ക​ലാ​ശാ​യു​ടെ https://www.kannuruniversity.ac.in/media/documents/JRF_appoinment_VK.pdf എ​ന്ന സൈ​റ്റി​ൽ ല​ഭി​ക്കും. ഫോ​ൺ: 9497720572.

പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ കോഴ്സ് പ്രവേശനം:ഒ​ക്ടോ​ബ​ർ 31 വ​രെ അ​പേ​ക്ഷി​ക്കാം.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല സ്കൂ​ൾ ഓ​ഫ് ലൈ​ഫ് ലോംഗ് ലേ​ർ​ണിം​ഗ് വി​ഭാ​ഗം 2026-27 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​നു കീ​ഴി​ൽ വി​വി​ധ യുജി, പിജി, സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന്ഒ​ക്ടോ​ബ​ർ 31 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ളു​ടെ പ്രിന്‍റൗട്ടും അ​നു​ബ​ന്ധ രേ​ഖ​ക​ളും ന​വം​ബ​ർ ഏഴിന് മുന്പ് താ​വ​ക്ക​ര കാന്പസിലെ സ്കൂ​ൾ ഓ​ഫ് ലൈ​ഫ് ലോംഗ് ലേ​ർ​ണിം​ഗ് വി​ഭാ​ഗ​ത്തി​ൽ ലഭിക്കണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ.

ദ്വി​ദി​ന ശി​ല്പ​ശാ​ല ഇന്നു മുതൽ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പാ​ല​യാ​ട് കാന്പസിലെ ജ​സ്റ്റി​സ് വി.​ആ​ർ. കൃ​ഷ്ണ​യ്യ​ർ സ്കൂ​ൾ ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ, പി.​എം. ഉ​ഷ സെ​ല്ലു​മാ​യി സ​ഹ​ക​രി​ച്ച് ഫോ​റ​ൻ​സി​ക് സ​യ​ൻ​സ്, ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ, നി​യ​മം എ​ന്നി​വ​യെ ആ​സ്പ​ദ​മാ​ക്കി എ​ന്ന ദ്വി​ദി​ന ശി​ല്പശാ​ല സം​ഘ​ടി​പ്പി​ക്കുന്നു. പാ​ല​യാ​ട് കാ​മ്പ​സി​ലെ സെ​മി​നാ​ർ ഹാളിൽ ഇന്ന് രാവിലെ 9.30ന് വൈ​സ് ചാ​ൻ​സ​ല​ർ പ്രഫ. ഡോ. ​കെ. കെ. ​സാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്കൂ​ൾ ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സ് മേ​ധാ​വി ഡോ. ​ക​വി​ത ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫോ​റ​ൻ​സി​ക് സ​യ​ൻ​സി​ന്‍റെ പ്രാ​യോ​ഗി​ക വ​ശ​ങ്ങ​ൾ, ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ടെ പ്രാ​ധാ​ന്യം, അ​വ​യു​ടെ നി​യ​മ​പ​ര​മാ​യ പ്ര​സ​ക്തി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ വി​ദ​ഗ്ധ​ർ ക്ലാസുകൾ നയിക്കും.

ബിഎ എൽഎൽബി പ​രീ​ക്ഷാ വി​ജ്ഞാ​പ​ന​ങ്ങ​ൾ

നവംബർ ഒന്പതിന് ​ആ​രം​ഭി​ക്കു​ന്ന ഏ​ഴാം സെ​മ​സ്റ്റ​ർ ബിഎഎ​ൽഎ​ൽബി ​ഫൈ​വ് ഇ​യ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ്രോ​ഗ്രാം (റ​ഗു​ല​ർ - 2023 അ​ഡ്മി​ഷ​ൻ), ബിഎ എ​ൽഎ​ൽബി ​പ്രോ​ഗ്രാം സപ്ലിമെന്‍ററി (2021, 2022 അ​ഡ്മി​ഷ​ൻ​സ് ) ബി ​എ എ​ൽഎ​ൽബി ​പ്രോ​ഗ്രാം സപ്ലിമെന്‍ററി (2017-2020 അ​ഡ്മി​ഷ​ൻ​സ്) പ​രീ​ക്ഷ​ക​ൾ​ക്ക് 28 വ​രെ പി​ഴ​യി​ല്ലാ​തെ​യും 30 വ​രെ പി​ഴ​യോ​ടു​കൂ​ടി​യും അ​പേ​ക്ഷിക്കാം.

ന​വം​ബ​ർ 10 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി ​എ എ​ൽഎ​ൽബി ​ഫൈ​വ് ഇ​യ​ർ ഇന്‍റ​ഗ്രേ​റ്റ​ഡ് പ്രോ​ഗ്രാം (റ​ഗു​ല​ർ/ സപ്ലിമെന്‍ററി 2023-2025 അ​ഡ്മി​ഷ​ൻ​സ്) ന​വം​ബ​ർ 2026, ബി എ എ​ൽഎ​ൽബി ​പ്രോ​ഗ്രാം സപ്ലിമെന്‍ററി (2021, 2022 അ​ഡ്മി​ഷ​ൻ​സ് ) ന​വം​ബ​ർ 2026, ബി ​എ എ​ൽഎ​ൽബി ​പ്രോ​ഗ്രാം സപ്ലിമെന്‍ററി (2017-2020 അ​ഡ്മി​ഷ​ൻ​സ് ) പ​രീ​ക്ഷ​ക​ൾ​ക്ക് നാളെ മു​ത​ൽ ഒ​ക്ടോ​ബ​ർ ഒന്നു വരെ പി​ഴ​യി​ല്ലാ​തെ​യും മൂന്നു വരെപി​ഴ​യോ​ടു​കൂ​ടി​യും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.പ​രീ​ക്ഷാ വി​ജ്ഞാ​പ​നം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.