കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളിലേക്ക് 2026-27 അധ്യയന വർഷത്തിൽ പുതുതായി ആരംഭിച്ച ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ചൊക്ലി കൊടിയേരി ബാലകൃഷ്ണൻ സ്മാരക ഗവൺമെന്‍റ് കോളജിലെ എംകോം ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്‍റ് (15 സീറ്റുകൾ), ഇരിട്ടി മഹാത്മാഗാന്ധി കോളജിലെ എംഎസ്‌സി ഡാറ്റ സയൻസ് (20 സീറ്റുകൾ) എന്നീ കോഴ്സുകളിലേക്ക് യോഗ്യരായ വിദ്യാർഥികൾക്ക് സർവകലാശാലയുടെ ഏകജാലക സംവിധാനം വഴി ഓൺലൈനായി ഓഗസ്റ്റ് 29 വരെ അപേക്ഷിക്കാവുന്നതാണ്.


ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്. നേരത്തെ അലോട്ട്മെന്‍റ് ലഭിച്ചവർ (കോളജുകളിൽ താൽകാലികമായോ സ്ഥിരമായോ പ്രവേശനം നേടിയവർ, അലോട്ട്മെന്‍റിൽ നിന്നും പുറത്തായവർ എന്നിവരുൾപ്പെടെ) അഡ്മിഷനിൽ പങ്കെടുക്കുന്നതിനായി പ്രൊഫൈലിൽ ലോഗിൻ ചെയ്ത് 200 രൂപ കറക്‌ഷൻ ഫീ ഒടുക്കേണ്ടതാണ്. കറക്‌ഷൻ ഫീസിനത്തിൽ 200 രൂപ ഒരു തവണ ഒടുക്കിയിട്ടുള്ളവർക്കും, ഇതു വരെ അലോട്ട്മെന്‍റുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലാത്തവർക്കും, പുതുതായി രജിസ്റ്റർ ചെയ്യുന്നവർക്കും കറക്‌ഷൻ ഫീസൊടുക്കാതെ തന്നെ ഓപ്ഷനുകൾ ഉൾപ്പെടുത്തി പ്രവേശന പ്രക്രിയയിൽ പങ്കെടുക്കാം.

അപേക്ഷകൾ ആരും തന്നെ കോളജിൽ നേരിട്ട് ഹാജരാക്കുകയോ ഇ മെയിൽ അയയ്ക്കുകയോ ചെയ്യേണ്ടതില്ല. റാങ്ക് ലിസ്റ്റ് ഓഗസ്റ്റ് 31 ഉച്ചകഴിഞ്ഞു മൂന്നിന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. റാങ്ക് ലിസ്റ്റ് പ്രകാരം യോഗ്യരായ വിദ്യാർഥികളെ കോളജ് അധികൃതർ, അപേക്ഷയിൽ നൽകിയ ഫോൺ നമ്പർ മുഖേന ബന്ധപ്പെടും. പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾ 2026 സെപ്റ്റംബർ ഒന്നിന് ബന്ധപ്പെട്ട കോളജുകളിൽ നേരിട്ടെത്തി അഡ്മിഷൻ എടുക്കേണ്ടതാണ്.

ഇതിനകം പ്രവേശനം ലഭിച്ച അപേക്ഷകർ, അഡ്മിഷൻ ലഭിച്ച കോളജുകളിൽ പ്രവേശനത്തിന് ഹാജരായി പ്രവേശനം ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ മുന്പ് പ്രവേശനം ലഭിച്ച കോളജിൽ നിന്ന് ടിസി വാങ്ങേണ്ടതുള്ളൂ. വിശദവിവരങ്ങൾക്ക് 0497-2766388, 0497-2715227 എന്ന ഹെൽപ് ലൈൻ നമ്പറിലൂടെയൊ [email protected] എന്ന ഇ മെയിലിലൂടെയോ ബന്ധപ്പെടാം.

പ്രവേശനത്തിന് അവസരം

കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ കാമ്പസിൽ ഇക്കണോമിക്സ് ഡിപ്പാർട്ട്മെന്‍റിൽ എംഎ ഇക്കണോമിക്സ് കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. തത്സമയ പ്രവേശനത്തിന് യോഗ്യരായ വിദ്യാർഥികൾ 24ന് രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുകളുമായി മാങ്ങാട്ടുപറമ്പ കാമ്പസിലെ സാമ്പത്തികശാസ്ത്ര പഠന വകുപ്പ് മേധാവിയുടെ മുന്പിൽ ഹാജരാകേണ്ടതാണ് ഫോൺ: 9400337417
മാങ്ങാട്ടുപറമ്പ് ഇക്കണോമിക്സ് ഡിപ്പാർട്ട്മെന്‍റിൽ അഞ്ചുവർഷ ഇന്‍റഗ്രേറ്റഡ് ഇക്കണോമിക്സ് ബിരുദാനന്തര ബിരുദ കോഴ്സിലേക്കുള്ള തത്സമയ പ്രവേശനം 24 ന് നടക്കും. യോഗ്യരായ വിദ്യാർഥികൾ 24 നു രാവിലെ10.30 ന് എല്ലാ അസൽ സർട്ടിഫിക്കറ്റുകളുമായി മാങ്ങാട്ടുപറമ്പ കാമ്പസിലെ സാമ്പത്തികശാസ്ത്ര പഠന വകുപ്പ് മേധാവിയുടെ മുന്പിൽ ഹാജരാകേണ്ടതാണ്. ഫോൺ: 9400337417.

പയ്യന്നൂർ കാമ്പസിലെ ഫിസിക്സ് പഠനവകുപ്പിൽ എംഎസ്‌സി ഫിസിക്സ് (അഡ്വാൻസ്ഡ് മെറ്റീരിയൽസ്) ഒഴിവുള്ള സീറ്റുകളിലേക്ക് തത്സമയ പ്രവേശനം നടത്തുന്നു. യോഗ്യരായവർ
24ന് രാവിലെ 11 ന് പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാമ്പസിൽ എത്തേണ്ടതാണ്. ഫോൺ:
04972806401, 9497720572.

പയ്യന്നൂർ കാമ്പസിലെ ഫിസിക്സ്, കെമിസ്ട്രി പഠന വകുപ്പുകൾ നടത്തുന്ന അഞ്ചുവർഷ ഇന്‍റഗ്രേറ്റഡ് ബിരുദ പ്രോഗ്രാമിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് തത്സമയ പ്രവേശനം നടത്തുന്നു. പ്ലസ്ടു സയൻസ് (കുറഞ്ഞത് 50 ശതമാനം മാർക്ക്) യോഗ്യത ഉള്ളവർ 24 ന് രാവിലെ
11 ന് കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ കാമ്പസിൽ എത്തേണ്ടതാണ്. ഫോൺ:
04972806401, 9497720572.