തിരുവനന്തപുരം: കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജുകളിലെയും സ്വാശ്രയ മെഡിക്കൽ കോളജുകളിലെയും 2025 ലെ എംബിബിഎസ്/ ബിഡിഎസ് കോഴ്സുകളിലെ സംസ്ഥാന ക്വോട്ട സീറ്റുകളിലേക്കുള്ള മൂന്നാംഘട്ട താത്കാലിക അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee. kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ലിസ്റ്റ് സംബന്ധിച്ച പരാതികളുണ്ടെങ്കിൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ [email protected] ഇ-മെയിൽ മുഖാന്തിരം 31ന് വൈകുന്നേരം ആറിനുള്ളിൽ അറിയിക്കണം. അന്തിമ അലോട്ട്മെന്റ് നവംബർ മൂന്നിന് പ്രസിദ്ധീകരിക്കും.
അന്തിമ അലോട്ട്മെന്റിന്റെ അടിസ്ഥാനത്തിൽ നവംബർ എട്ടിന് വൈകുന്നേരം നാലുവരെ വിദ്യാർഥികൾക്ക് അഡ്മിഷൻ നേടാം. വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in, 0471 2332120,





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions