തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​പി​​​ജെ അ​​​ബ്ദു​​​ൽ ക​​​ലാം സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ (കെ​​​ടി​​​യു) വി​​​വി​​​ധ പ​​​ഠ​​​ന​​​വ​​​കു​​​പ്പു​​​ക​​​ളി​​​ൽ ന​​​ട​​​ത്തു​​​ന്ന എം​​​ടെ​​​ക് പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 13 വ​​​രെ നീ​​​ട്ടി. ​​ര​​​ണ്ടു വ​​​ർ​​​ഷ ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള മു​​​ഴു​​​വ​​​ൻ സ​​​മ​​​യ എം​​​ടെ​​​ക് പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് പ്ര​​​വേ​​​ശ​​​നം ന​​​ട​​​ത്തു​​​ന്ന​​​ത്.

ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ആ​​​ൻ​​​ഡ് മാ​​​നേ​​​ജ്മെ​​​ന്‍റ് (സ്കൂ​​​ൾ ഓ​​​ഫ് ബി​​​ൽ​​​ഡിം​​​ഗ് സ​​​യ​​​ൻ​​​സ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി), എം​​​ബെ​​​ഡ​​​ഡ് സി​​​സ്റ്റം​​​സ് ടെ​​​ക്നോ​​​ള​​​ജീ​​​സ് (സ്കൂ​​​ൾ ഓ​​​ഫ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ സ​​​യ​​​ൻ​​​സ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി), ഇ​​​ല​​​ക്‌ട്രിക് വെ​​​ഹി​​​ക്കി​​​ൾ ടെ​​​ക്നോ​​​ള​​​ജി (സ്കൂ​​​ൾ ഓ​​​ഫ് ഇ​​​ല​​​ക്‌ട്രി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി), മെ​​​ക്കാ​​​നി​​​ക്ക​​​ൽ ആ​​​ൻ​​​ഡ് മെ​​​റ്റീ​​​രി​​​യ​​​ൽ​​​സ് ടെ​​​ക്നോ​​​ള​​​ജി (സ്കൂ​​​ൾ ഓ​​​ഫ് മെ​​​ക്കാ​​​നി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി) എ​​​ന്നീ പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് പ്ര​​​വേ​​​ശ​​​നം.

താ​​​ത്പ​​​ര്യ​​​മു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ https://lbsapp lications.kerala.gov.in/ktumtech2026/ എ​​​ന്ന വെ​​​ബ്സൈ​​​റ്റ് മു​​​ഖേ​​​ന 13 വ​​​രെ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.