കണ്ണൂർ സർവകലാശാലയുടെ എംകോം.(അഞ്ച് വർഷ ഇന്റഗ്രേറ്റഡ്) നാലാം സെമസ്റ്റർ (സിബിസി എസ്എസ്-സപ്ലിമെന്ററി 2022 & 2023 അഡ്മിഷൻ) മേയ് 2026 പരീക്ഷയുടെ ഹാൾടിക്കറ്റ്, നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഓപ്പൺ ഡിഫൻസ് 23ന്
കണ്ണൂർ സർവകലാശാലയിൽ കൊമേഴ്സ് വിഷയത്തിൽ ഗവേഷണം നടത്തുന്ന പി.സി. സുമ എന്ന ഗവേഷണ വിദ്യാർഥിനി പിഎച്ച്ഡി. ബിരുദത്തിനായി സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിന്റെ ഓപ്പൺ ഡിഫൻസ് 23 ന് രാവിലെ 10 ന് വീഡിയോ കോൺഫറൻസിംഗ് മുഖേന നടത്തുമെന്ന് റിസർച്ച് ഡയറക്ടർ അറിയിച്ചു. പ്രസ്തുത പ്രബന്ധം ഓപ്പൺ ഡിഫൻസിന് മൂന്നു ദിവസം മുന്പ് മുതൽ ഡിപ്പാർട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, കണ്ണൂർ സർവകലാശാല ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമാകും.
തീയതി നീട്ടി
പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബിരുദം ( എഫ് വൈ യു ജി പാറ്റേൺ -റഗുലർ, സപ്ലിമെന്ററി -2024& 2025 അഡ്മിഷൻ / 2020 -2023 അഡ്മിഷൻ- സപ്ലിമെന്ററി ) നവംബർ 2025 പരീക്ഷകൾക്ക് 17.03.2026 വരെ പിഴയില്ലാതെയും 21.03.2026 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷകൾ ഏപ്രിൽ 22 ന് ആരംഭിക്കും.
പുനർമൂല്യനിർണയ ഫലം
ആറാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2025) പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൂർണഫലം പുനർമൂല്യനിർണയം പൂർത്തിയാകുന്ന മുറയ്ക്ക് വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യും.
ഹാൾ ടിക്കറ്റ്
കണ്ണൂർ സർവകലാശാലാ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, മഞ്ചേശ്വരം കാന്പസിലെ ത്രിവത്സര എൽഎൽബി ആറാം സെമസ്റ്റർ (റഗുലർ, സപ്ലിമെന്ററി), മേയ് 2026 പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0497-2715264.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ ബിഎഡ് ഡിഗ്രി (റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് )- നവംബർ 2025 പരീക്ഷാഫലം സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും പകർപ്പിനുമുള്ള അപേക്ഷ 25ന് വൈകുന്നേരം അഞ്ചു വരെ സ്വീകരിക്കും.
താത്പര്യപത്ര സമർപ്പണം തീയതി നീട്ടി
കണ്ണൂർ സർവകലാശാല പഠന വകുപ്പുകൾ, സെന്ററുകളിൽ 2026-27 അധ്യയന വർഷ പി.ജി പ്രവേശനത്തിനുള്ള ഓൺലൈൻ എൻട്രൻസ് പരീക്ഷ നടത്താൻ യോഗ്യതയുള്ള ഏജൻസികളിൽ നിന്നും താത്പര്യ പത്രം ക്ഷണിക്കുന്ന തീയതി നീട്ടി. പുതുക്കിയ തീയതി പ്രകാരം 13.03.2026 ന് വൈകുന്നേരം അഞ്ചു വരെയാണ് നീട്ടി. വിശദ വിവരങ്ങൾക്ക് kannuruniversity.ac.in എന്ന സൈറ്റ് സന്ദർശിക്കുക.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions