കാലിക്കട്ട് സർവകലാശാലാ പഠനവകുപ്പ് / അഫിലിയേറ്റഡ് കോളജുകളിലെ 2026 - 27 അധ്യയന വർഷത്തെ എംപിഎഡ് പ്രോഗ്രാമിന് (സിയുസിഇടി - 2026) ഒഴിവുള്ള സീറ്റുകളിലേക്ക് ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യുന്നതിനുള്ള സൗകര്യം സെപ്റ്റംബർ 22ന് വൈകീട്ട് അഞ്ച് വരെ ലഭ്യമാകും. ഒഴിവ് വിവരങ്ങൾ പ്രവേശനം വിഭാഗം വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് അതത് പഠനവകുപ്പ് / കോളജുകളുമായി ബന്ധപ്പെടണം. സംവരണ വിഭാഗങ്ങളിലെ അപേക്ഷകരുടെ അഭാവത്തിൽ മറ്റ് വിഭാഗക്കാരെയും പരിഗണിക്കും. അപേക്ഷാ ഫീസ്: ജനറൽ 1030 രൂപ. എസ്‌സി / എസ്ടി - 650 രൂപ. അപേക്ഷിച്ചവർ അതത് പഠനവകുപ്പ് / കോളജുകളിൽ നിന്ന് ലഭിക്കുന്ന നിർദ്ദേശപ്രകാരം അപേക്ഷയുടെ പകർപ്പ്, യോഗ്യത തെളിയിക്കുന്ന രേഖകൾ, സമവാരണാനുകൂല്യം ലഭിക്കുന്നവർ അത് തെളിയിക്കുന്ന രേഖകൾ, ചലാൻ രസീത്, അസൽ സ്പോർട്സ് സർട്ടിഫിക്കറ്റ് (കൈവശമുള്ളവർ), മെഡിക്കൽ സർട്ടിഫിക്കറ്റ്, സ്പോർട്സ് കിറ്റ് എന്നിവ സഹിതം ഹാജരാകണം. യോഗ്യതാ പരീക്ഷ, കായികക്ഷമതാ പരീക്ഷ എന്നിവയുടെ മാർക്കിന്‍റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. കൂടുതൽ വിവരങ്ങൾ പ്രവേശനം വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ: 0494 2407016, 2660600.
പരീക്ഷാഫലം
സംയോജിത ഒന്നും രണ്ടും സെമസ്റ്റർ ബിആർക് (2012 സ്‌കീം) (2014 പ്രവേശനം) സെപ്റ്റംബർ 2024, (2015 പ്രവേശനം) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ 03 വരെ അപേക്ഷിക്കാം.
പരീക്ഷ
എൽഎൽബി യൂണിറ്ററി ഡിഗ്രി (2015 സ്‌കീം) ആറാം സെമസ്റ്റർ (2020 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾ ഒക്ടോബർ 16നും നാലാം സെമസ്റ്റർ (2020 മുതൽ 2024 വരെ പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾ ഒക്ടോബർ 27നും തുടങ്ങും.
ബിബിഎ എൽഎൽബി ഹോണേഴ്‌സ് (2011 സ്‌കീം) ആറാം സെമസ്റ്റർ (2019 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2026, (2018 പ്രവേശനം) നവംബർ 2026 പരീക്ഷകളും പത്താം സെമസ്റ്റർ (2019 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2026, (2018 പ്രവേശനം) നവംബർ 2026 പരീക്ഷകളും ഒകോബാർ 16നും നാലാം സെമസ്റ്റർ (2019 മുതൽ 2024 വരെ പ്രവേശനം) ഏപ്രിൽ 2026, (2018 പ്രവേശനം) നവംബർ 2026 പരീക്ഷകളും എട്ടാം സെമസ്റ്റർ (2019 മുതൽ 2022 വരെ പ്രവേശനം) ഏപ്രിൽ 2026, (2018 പ്രവേശനം) നവംബർ 2026 പരീക്ഷകളും ഒകോബാർ 27നും തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
നാലും ആറും സെമസ്റ്റർ ബിടെക് (2014 സ്‌കീം - 2017, 2018 പ്രവേശനം) ഏപ്രിൽ 2025, സംയോജിത ഒന്നും രണ്ടും സെമസ്റ്റർ ബിആർക് (2012 സ്‌കീം - 2016 പ്രവേശനം) ഏപ്രിൽ 2026 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് യഥാക്രമം ഒക്ടോബർ ഒന്ന് (നാലും ആറും സെമസ്റ്റർ), മൂന്ന് (സംയോജിത ഒന്നും രണ്ടും സെമസ്റ്റർ) തീയതികൾ വരെ അപേക്ഷിക്കാം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions