കണ്ണൂർ സർവകലാശാലയുടെ ജാനകി അമ്മാൾ കാമ്പസ്, പാലയാട്, ചരിത്ര വിഭാഗത്തിൽ എംഎ കോഴ്‌സിന് എസ്‌സി (നാല് ഒഴിവുകൾ), ഇഡബ്ല്യൂഎസ് (മൂന്ന് ഒഴിവുകൾ) സീറ്റുകൾ ഒഴിവുണ്ട് . യോഗ്യരായവർ ആറിന് രാവിലെ 11 ന് വകുപ്പ് മേധാവി മുമ്പാകെ സർട്ടിഫികറ്റുകൾ സഹിതം ഹാജരാവണം. ഫോൺ: 9595890176.
എംഎസ്‌സി ജോഗ്രഫിയിൽ
കണ്ണൂർ സർവകലാശാല ഭൂമിശാസ്ത്ര വകുപ്പിൽ എംഎസ്‌സി ജോഗ്രഫിയിൽഇഡബ്ല്യൂഎസ്, എസ് സി, എസ്ടി വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ അസൽ പ്രമാണങ്ങൾ സഹിതം നാലിന് പകൽ11 ന് പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാമ്പസിൽ പ്രവർത്തിക്കുന്ന വകുപ്പിൽ ഹാജരാകണം. Ph: 9847132918
എംഎസ്‌സി കംപ്യൂട്ടേഷണൽ ബയോളജി
കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എംഎസ് സി കംപ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമിൽ എസ്‌സി, എസ്ടി, ഇഡബ്ല്യൂഎസ് സീറ്റ് ഒഴിവുണ്ട്. ബിഎസ്‌സി ലൈഫ് സയൻസ് വിഷയങ്ങൾ/കെമിസ്ട്രി/ഫിസിക്സ്/കംപ്യൂട്ടർ സയൻസ് / മാത്തമാറ്റിക്സ് യോഗ്യതയുള്ളവർ അസൽ പ്രമാണങ്ങൾ സഹിതം കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി വകുപ്പിൽ ആറിന് രാവിലെ 11 ന് മുന്പായി ഹാജരാകുവാൻ അറിയിക്കുന്നു. ഫോൺ: 9496540524.
എംഎസ്‌സി മൈക്രോബയോളജി
കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എംഎസ്‌സി മൈക്രോബയോളജി പ്രോഗ്രാമിൽ എസ്ടി വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. 50 ശതമാനം മാർക്കിൽ കുറയാത്ത ബിഎസ്‌സി ബയോടെക്നോളജി/മൈക്രോബയോളജി/ ബയോകെമിസ്ട്രി/കെമിസ്ട്രി/സുവോളജി/ ബോട്ടണി/ പ്ലാന്‍റ് സയൻസ്/ ലൈഫ് സയൻസ് അല്ലെങ്കിൽ മൈക്രോ ബയോളജി/ബയോടെക്നോളജി ഒരു വിഷയമായി പഠിച്ച മറ്റ് ഏതെങ്കിലും വിഷയം യോഗ്യതയുള്ളവർ അസൽ പ്രമാണങ്ങൾ സഹിതം കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി വകുപ്പിൽ ആറിന് രാവിലെ 11 ന് മുന്പായി ഹാജരാകുവാൻ അറിയിക്കുന്നു. ഫോൺ: 9496540524.
എംഎസ്‌സി ബയോടെക്നോളജി
കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എംഎസ് സി ബയോടെക്നോളജി പ്രോഗ്രാമിൽ എസ്‌സി, എസ്ടി വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. 50 ശതമാനം മാർക്കിൽ കുറയാത്ത ബിഎസ്‌സി ബയോടെക്നോളജി/മൈക്രോബയോളജി/ ബയോകെമിസ്ട്രി/ കെമിസ്ട്രി/ സുവോളജി/ ബോട്ടണി/പ്ലാന്‍റ് സയൻസ്/ ലൈഫ് സയൻസ് അല്ലെങ്കിൽ മൈക്രോ ബയോളജി/ബയോടെക്നോളജി ഒരു വിഷയമായി പഠിച്ച മറ്റ് ഏതെങ്കിലും വിഷയം യോഗ്യതയുള്ളവർ അസൽ പ്രമാണങ്ങൾ സഹിതം കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി ആൻഡ് മൈക്രോബ യോളജി വകുപ്പിൽ ആറിന് രാവിലെ 11 ന് മുന്പായി ഹാജരാകുവാൻ അറിയിക്കുന്നു. ഫോൺ: 9496540524.
എംഎസ്‌സി മോളിക്യൂലർ ബയോളജി
കണ്ണൂർ സർവകലാശാല പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ എംഎസ്‌സി മോളിക്യൂലർ ബയോളജി പ്രോഗ്രാമിൽ എസ്‌സി/എസ്ടി, മുസ്‌ലിം, ഇടിബി വിഭാഗത്തിലായി ഏതാനും സീറ്റുകളുടെ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർഥികൾ അസൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം നാലിന് രാവിലെ 11.30 നു വകുപ്പ് മേധാവിക്ക് മുന്പാകെ നേരിട്ട് ഹാജരാക്കേണ്ടതാണ്. ഫോൺ: 9663749475.
ടൈംടേബിൾ
കണ്ണൂർ സർവകലാശാല അഫീലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദാനന്തരബിരുദ ഡിഗ്രി (റെഗുലർ/സപ്ലിമെൻററി) ഏപ്രിൽ 2026, വിവിധ വിഷയങ്ങളുടെ പ്രായോഗിക പരീക്ഷകൾ/ പ്രോജക്ട് മൂല്യനിർണയം/ വൈവ-വോസി എന്നിവ താഴെ പറയുന്ന തീയതികളിൽ അതാത് കോളജുകളിൽ നടക്കുന്നതാണ്. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.
എംഎസ്‌സി സ്റ്റാറ്റിസ്റ്റിക്സ് - 2026 ജൂലൈയ് 8,
എംഎസ്‌സി കൗൺസെലിംഗ് സൈക്കോളജി - 2026 ജൂലൈ10
എംഎസ്‌സി ബോട്ടണി/എംഎസ്‌സി പ്ലാൻറ് സയൻസ് വിത്ത്
ബയോഇൻഫോമാറ്റിക്സ - 2026 ജൂലൈ14 മുതൽ 16 വരെ
എംടിടിഎം - 2026 ജൂലൈ 9
ടൈംടേബിൾ
കണ്ണൂർ സർവകലാശാല അഫീലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ എംഎസ്ഡബ്ല്യൂ ഡിഗ്രി (റെഗുലർ/സപ്ലിമെൻററി) ഏപ്രിൽ 2026 ഇൻറേൺഷിപ്പ് വൈവ-വോസി പരീക്ഷകൾ ജൂലൈ 6, 7 തീയതികളിലായി അതാത് കോളജുകളിൽ നടക്കുന്നതാണ്. വിശദമായ ടൈംടേബിൾ സർവകലാ ശാല വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.
മൂല്യനിർണയ ക്യാമ്പ്
ഇന്ന് ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റർ എഫ്‌വൈയുജിപി (റെഗുലർ /സപ്ലിമെൻററി /ഇംപ്രൂവ്മെൻറ് ) ഏപ്രിൽ 2026 പരീക്ഷകളുമായി ബന്ധപ്പെട്ട മൂല്യനിർണയ ക്യാമ്പ് ഏഴിന് ആരംഭിക്കുന്ന വിധത്തിൽ പുനഃക്രമീകരിച്ചു
നാലാം സെമസ്റ്റർ പിജി പരീക്ഷാഫലം
കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ പിജി ( സിബിസിഎസ്എസ് -റെഗുലർ 2024 അഡ്മിഷൻ/സപ്ലിമെന്‍ററി -2022, 2023, അഡ്മിഷനുകൾ) മേയ് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം/സൂക്ഷ്മ പരിശോധന/ഫോട്ടോകോപ്പി എന്നിവയ്ക്ക് ജൂലൈ 15ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം.
വുഡ് സയൻസ് ആൻഡ് ടെക്‌നോളജി പഠന വകുപ്പിൽ അപ്രന്‍റിസ്ഷിപ്പിന് അപേക്ഷിക്കാം
കണ്ണൂർ സർവകലാശാലയുടെ വുഡ് സയൻസ് ആൻഡ് ടെക്‌നോളജി പഠന വകുപ്പിൽ പുതുതായി ആരംഭിക്കുന്ന Apprenticeship Embedded Degree Programme in Wood and Bamboo Technology
(3 Year Programme) പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാമിന് ജൂലൈ 10 ന് വൈകുന്നേരം അഞ്ചു വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രോസ്പെക്ടസ് ഉൾപ്പെടെയുള്ള കൂടുതല്‍ വിവരങ്ങൾ www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. സംശയ നിവാരണത്തി നായി 0497-2766388, 2715227, 7356948230 എന്ന ഹെൽപ്പ് ലൈൻ നമ്പറിലോ [email protected] എന്ന ഈ മെയിൽ മുഖാന്തരമോ ബന്ധപ്പെടാം.
ബിഎഡ് ഏകജാലക പ്രവേശനം അപേക്ഷ തിയതി നീട്ടി
കണ്ണൂർ സർവകലാശാലയുടെ കീഴിലെ അഫിലിയേറ്റഡ് ബിഎഡ് കോളജുകളിലേക്കും, ടീച്ചർ എഡ്യൂക്കേഷൻ സെന്‍ററുകളിലേക്കുമുള്ള ബിഎഡ് പ്രവേശന രജിസ്‌ട്രേഷനുള്ള അവസാന തിയതി ജൂലൈ 04 വരെ നീട്ടിയിരിക്കുന്നു. പ്രോസ്പെക്ടസ് വെബ്‌സൈറ്റിൽ ലഭ്യമാണ്. പുതുക്കിയ പ്രവേശന ഷെഡ്യൂൾ പ്രസിദ്ധീകരിക്കുന്നതായിരിക്കും. വിശദവിവരങ്ങൾക്ക് ഹെല്‍പ്പ് ലൈ൯ നമ്പർ 0497 2766388 ലൊ [email protected] എന്ന ഈമെയിൽ admissions.kannuruniversity.ac.in എന്ന വെബ്സൈറ്റ് വഴിയോ ബന്ധപ്പെടുക
എംഎ ഹിന്ദി സീറ്റൊഴിവ്
കണ്ണൂർ യൂണിവേഴ്സിറ്റി ഹിന്ദി ഡിപ്പാർട്ട്മെന്‍റിൽ (നീലേശ്വരം കാമ്പസ്) എംഎ ഹിന്ദി പ്രോഗ്രാമിന് ജനറൽ വിഭാഗത്തിൽ ഉൾപ്പെടെ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഹിന്ദി സെക്കൻഡ് ലാംഗ്വേജ് (50 ശതമാനത്തിൽ കുറയാതെ) ആയി ബിഎ/ബിഎസ്‌സി/ബികോം/ ബിബിഎ പാസായവർക്കും അപേക്ഷിക്കാം. താത്പര്യമുള്ള വിദ്യാർഥികൾ അസൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ ആറിന് ഡിപ്പാർട്ട്മെന്‍റിൽ നേരിട്ട് എത്തി അഡ്മിഷൻ എടുക്കേണ്ടതാണ്. ഫോൺ: 8921288025.
എംഎ ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ കോഴ്സിൽ സീറ്റൊഴിവ്
കണ്ണൂർ സർവകലാശാലയുടെ താവക്കര കാമ്പസിൽ പ്രവർത്തിക്കുന്ന ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ജേർണലിസം ആൻഡ് മീഡിയ സ്റ്റഡീസിലെ രണ്ട് വർഷ പിജി കോഴ്സായ എംഎ ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ കോഴ്സിലേക്കുള്ള 2026 പ്രവേശനത്തിന് എസ്‌സി വിഭാഗത്തിൽ നാല് സീറ്റുകളും എസ്ടി വിഭാഗത്തിൽ രണ്ട് സീറ്റുകളും ഒഴിവുണ്ട്.
ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ നാലിന് രാവിലെ 10.30ന് വകുപ്പ് മേധാവിക്ക് മുമ്പാകെ ഹാജരാകേണ്ടതാണ്.ഫോൺ: 9841348998.
എംഎ ഇക്കണോമിക്സ് സീറ്റൊഴിവ്
കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ കാമ്പസിൽ എക്കണോമിക്സ് ഡിപ്പാർട്മെന്‍റിൽ എംഎ ഇക്കണോമിക്സ് കോഴ്സിന് എസ്‌സി- നാല്, എസ്ടി -രണ്ട് , മുസ്‌ലിം - രണ്ട് എന്നിങ്ങനെ സീറ്റുകൾ ഒഴിവുണ്ട് . യോഗ്യരായവർ നാലിന് രാവിലെ 10 ന് വകുപ്പ് മേധാവി മുമ്പാകെ സർട്ടിഫികറ്റുകൾ സഹിതം ഹാജരാവണം. ഫോൺ: 9400337417 .
എംഎസ്‌സി സ്റ്റാറ്റിസ്റ്റിക്‌സ്
കണ്ണൂർ സർവകലാശാല മങ്ങാട്ടുപറമ്പ കാമ്പസിലെ സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠന വകുപ്പിൽ എംഎസ്‌സി സ്റ്റാറ്റിസ്റ്റിക്‌സ് പ്രോഗാമിൽ എസ്‌സി, എസ്ടി, ഒബിഎച്ച്, ഒബിഎക്സ്, ഇഡബ്ല്യൂഎസ്, ഇടിബി, മുസ്‌ലിം വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത ഉള്ള വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മങ്ങാട്ടുപറമ്പ കാമ്പസിലെ സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠന വകുപ്പിൽ നാലിന് രാവിലെ 10 ന് ഹാജരാവണം. ഫോൺ: 9048342009.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions