കണ്ണൂർ സർവകലാശാലയുടെ മാനന്തവാടി കാമ്പസിൽ എംഎ ട്രൈബൽ ആൻഡ് റൂറൽ സ്റ്റഡീസ് പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും ഒരു വിഷയത്തിൽ 45 ശതമാനത്തിൽ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. യോഗ്യരായവർ നാളെ രാവിലെ 11 ന് അസൽ സർട്ടിഫിക്കറ്റുകളുമായി വകുപ്പ് മേധാവി മുന്പാകെ ഹാജരാകണം. ഫോൺ: 9400582022, 9947111890.

ബിസിഎ പ്രൈവറ്റ് രജിസ്ട്രേഷൻ: നാലാം സെമസ്റ്റർ പ്രാക്ടിക്കൽ കോഴ്സ് ഫീസ്

കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ 2024 പ്രവേശനം ബിസിഎ പ്രോഗ്രാം വിദ്യാർഥി കളുടെ നാലാം സെമസ്റ്റർ കംപ്യൂട്ടർ ആപ്ലിക്കേഷൻ മേജർ കോഴ്സുകളുടെ പ്രാക്ടിക്കൽ ക്ലാസുക ൾക്കുള്ള കോഴ്സ് ഫീസ് 3,500 രൂപ, ജൂലൈ 12 വരെ സർവകലാശാല വെബ്സൈറ്റിൽ ACADEMICS > PRIVATE REGISTRATION > BCA PRACTICAL FEE എന്ന ലിങ്ക് വഴി അടയ്ക്കാവു ന്നതാണ്. ഫീസ് അടച്ച് പ്രാക്ടിക്കൽ ക്ലാസുകളിൽ ഹാജരായ വിദ്യാർഥികൾക്ക് മാത്രമേ നാലാം സെമസ്റ്റർ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ അർഹതയുണ്ടായിരിക്കുകയുള്ളൂ.

എംഎസ്‌സി ഫിസിക്സ് (നാനോ സയൻസ് & നാനോ ടെക്നോളോജി) തത്സമയ പ്രവേശനം

കണ്ണൂർ, മഹാത്മാ ഗാന്ധി സർവകലാശാലകൾ സംയുക്തമായി നടത്തുന്ന എംഎസ്‌സി ഫിസിക്സ് (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളോജി ) കോഴ്സിൽ പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാമ്പസിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത: ബിഎസ്‌സി ഫിസിക്സ്/ബിഎസ്‌സി ഓണേഴ്‌സ് ഫിസിക്സ് ബിരുദം. അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി ഇന്നു രാവിലെ
10.30 ന് പഠന വകുപ്പിൽ വകുപ്പ് തലവന് മുന്പാകെ ഹാജരാകണം. ഫോൺ: 9447649820, 04972806401.

എംഎസ്‌സി പ്ലാന്‍റ് സയൻസ് സീറ്റ് ഒഴിവ്

കണ്ണൂർ സർവകലാശാല മാനന്തവാടി കാമ്പസിൽ, ബോട്ടണി പഠനവകുപ്പിലെ എംഎസ്‌സി പ്ലാന്‍റ് സയൻസ് പ്രോഗ്രാമിൽ എസ്‌സി സംവരണ സീറ്റ് ഒഴിവുണ്ട്.യോഗ്യരായവർ നാളെ രാവിലെ11ന് അസൽ സർട്ടിഫിക്കറ്റുകളുമായി മാനന്തവാടി കാമ്പസിൽ ഹാജരാകണം.

ഓപ്പൺ ഡിഫൻസ്17ന്

കണ്ണൂർ സർവകലാശാലയിൽ സൈക്കോളജി വിഷയത്തിൽ ഗവേഷണം നടത്തുന്ന ദർശന എന്ന വിദ്യാർഥിനിയുടെ പിഎച്ച്ഡി. ബിരുദത്തിനായി സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിൻമേലുള്ള ഓപ്പൺ ഡിഫൻസ്17 ന് രാവിലെ 11 ന് വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തുന്നതാണ്. പ്രസ്തുത പ്രബന്ധം ഓപ്പൺ ഡിഫെൻസ് സെമിനാറിന് മൂന്നു ദിവസം മുന്പ് മുതൽ കണ്ണൂർ സർവകലാശാലയുടെ മങ്ങാട്ടുപറമ്പ കാന്പസ് ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമായിരിക്കും.

ഫിസിക്കൽ എഡ്യുക്കേഷൻ ഗസ്റ്റ്ഫാക്കൽറ്റി

കണ്ണൂർ: സർവകലാശാല കായിക പഠന വിഭാഗത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ ഗസ്റ്റ് ഫാക്കൽറ്റി (Assistant Professor in Physical Education) ഒഴിവിലേക്ക് യുജിസി നിഷ്കർഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി വാക്ക്ഇൻ ഇന്‍റർവ്യൂ ജൂലൈ 13 ന് രാവിലെ 10 ന് മാങ്ങാട്ടുപറമ്പ് കാമ്പസിലെ പഠനവകുപ്പിൽ നടത്തുന്നതാണ്. താത്പര്യമുള്ള ഉദ്യോഗാർഥികൾ
എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം അന്നേദിവസം ഇന്‍റർവ്യൂവിന് ഹാജരാകണം.

അറിയിപ്പ്

സർവകലാശാലയിലെ നിലവിലെ സെർവറുകൾ പുതുതായി സജ്ജീകരിച്ച ഡാറ്റ സെന്‍ററിലേക്ക് മാറ്റുന്നതിനാൽ ഇന്ന് ഉച്ച മുതൽ10 ന് വൈകുന്നേരം വരെ സർവകലാശാലയുടെ ഓൺലൈൻ സേവനങ്ങളിൽ താത്കാലിക തടസങ്ങൾ ഉണ്ടായേക്കാം

പ്രോജക്ട്/വൈവ പരീക്ഷകൾ

പ്രൈവറ്റ് രജിസ്ട്രേഷൻ നാലാം സെമസ്റ്റർ എംഎ. ഇക്കണോമിക്സ്, എംകോം (അക്കൗണ്ടിംഗ് ആൻഡ് ടാക്സേഷൻ) (റെഗുലർ /സപ്ലിമെന്‍ററി) ഏപ്രിൽ 2026 പ്രോജക്ട്/വൈവ പരീക്ഷകൾ യഥാക്രമം ജൂലൈ 10, 21 തീയതികളിലായി കണ്ണൂർ സർവകലാശാല താവക്കര കാമ്പസിലെ മാളവ്യ മിഷൻ ടീച്ചർ ട്രെയിനിംഗ് സെന്‍ററിലെ (UGC-HRDC) റൂം നമ്പർ 602ൽ നടത്തുന്നതാണ്. ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ് .