കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല കൊ​മേ​ഴ്‌​സ് ആ​ൻ​ഡ് മാ​നേ​ജ്‌​മെ​ന്‍റ് സ്റ്റ​ഡീ​സ് പ​ഠ​ന​വ​കു​പ്പ്, സ​ര്‍​വ​ക​ലാ​ശാ​ല സ്വാ​ശ്ര​യ സെ​ന്‍റ​റു​ക​ള്‍ (ഫു​ള്‍ ടൈം / ​പാ​ർ​ട്ട് ടൈം), ​സ്വാ​ശ്ര​യ കോ​ള​ജു​ക​ള്‍ എ​ന്നി​വ​യി​ല്‍ 2026 വ​ര്‍​ഷ​ത്തെ എം​ബി​എ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സ​ര്‍​വ​ക​ലാ​ശാ​ലാ ഫ​ണ്ടി​ലേ​ക്ക് ഇ-​പെ​യ്‌​മെ​ന്‍റാ​യി 1020/- രൂ​പ (എ​സ്‌​സി/​എ​സ്ടി 350/- രൂ​പ) ഫീ​സ​ട​ച്ച് 2026 ഏ​പ്രി​ല്‍ 30ന് ​മു​മ്പ് ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.

സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ മാ​നേ​ജ്‌​മെ​ന്‍റ് ക്വാ​ട്ട​യി​ല്‍ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​രും നി​ശ്ചി​ത ഫീ​സ​ട​ച്ച് ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ബി​രു​ദ​ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ര്‍​ക്കും അ​പേ​ക്ഷി​ക്കാം. ബി​രു​ദ യോ​ഗ്യ​താ മാ​ര്‍​ക്ക് ലി​സ്റ്റ് / ഗ്രേ​ഡ് കാ​ര്‍​ഡി​ന്‍റെ ഒ​റി​ജി​ന​ല്‍ പ്ര​വേ​ശ​നം അ​വ​സാ​നി​ക്കു​ന്ന​തി​നു മു​മ്പാ​യി സ​മ​ര്‍​പ്പി​ക്ക​ണം. അ​പേ​ക്ഷ​ക​ര്‍ KMAT 2026/CMAT 2026/CAT November 2025 യോ​ഗ്യ​ത നേ​ടി​യി​രി​ക്ക​ണം.
ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷാ സ​മ​ര്‍​പ്പ​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ CAP IDയും ​പാ​സ്‌​വേ​ഡും മൊ​ബൈ​ലി​ല്‍ ല​ഭ്യ​മാ​കു​ന്ന​തി​നു​വേ​ണ്ടി അ​പേ​ക്ഷ​ക​ര്‍ http://admission.uoc.ac.in MBA -> Apply Now എ​ന്ന ലി​ങ്കി​ല്‍ അ​വ​രു​ടെ അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ള്‍ ന​ല്‍​കേ​ണ്ട​താ​ണ്.
ഗ്രൂ​പ്പ് ഡി​സ്‌​ക​ഷ​ന്‍, ഇ​ന്‍റ​ര്‍​വ്യൂ തീ​യ​തി തു​ട​ങ്ങി​യ വി​ശ​ദാം​ശ​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും.
പ്ര​വേ​ശ​ന വി​ജ്ഞാ​പ​ന​വും വി​ശ​ദ​വി​വ​ര​ങ്ങ​ളും വെ​ബ്‌​സൈ​റ്റി​ല്‍. (admission.uoc.ac.in) ഫോ​ണ്‍: 0494 2407017, 2407016, 2660600.

 പ​രീ​ക്ഷാ​ഫ​ലം

ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ര്‍ എം​കോം സെ​പ്റ്റം​ബ​ര്‍ 2024 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ഏ​പ്രി​ല്‍ നാ​ല് വ​രെ അ​പേ​ക്ഷി​ക്കാം.

ഒ​മ്പ​താം സെ​മ​സ്റ്റ​ര്‍ ബി​ആ​ര്‍​ക് സെ​പ്റ്റം​ബ​ര്‍ 2024 (2014 പ്ര​വേ​ശ​നം), സെ​പ്റ്റം​ബ​ര്‍ 2025 (2015 പ്ര​വേ​ശ​നം) ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ടി​എ (2025 പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി (2024 പ്ര​വേ​ശ​നം) ന​വം​ബ​ര്‍ 2025 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

 പ​രീ​ക്ഷാ ടൈം​ടേ​ബി​ള്‍

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​രു​ദം/ ബി​വോ​ക്/ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി, വി​ദൂ​ര​വി​ഭാ​ഗം/ പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​രു​ദം ഏ​പ്രി​ല്‍ 2026 സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ ഏ​പ്രി​ല്‍ 13ന് ​തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ല്‍.