കുറ്റിപ്പുറത്തുള്ള കാലിക്കട്ട് സർവകലാശാലാ സ്കൂൾ ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസിൽ 2026 - 27 അധ്യയന വർഷത്തെ എംബിഎ പ്രോഗ്രാമിന് ജനറൽ / സംവരണ സീറ്റൊഴിവുണ്ട്. ഡിഗ്രി തലത്തിൽ 50 ശതമാനം മാർക്ക് (സംവരണ വിഭാഗക്കാർക്ക് മാർക്ക് ഇളവ് ലഭിക്കും) നേടിയവർക്ക് സർവകലാശാലാ വെബ്സൈറ്റ് വഴി സെപ്റ്റംബർ 14 വരെ അപേക്ഷിക്കാം. താത്പര്യമുള്ളവർ അപേക്ഷയുടെ പകർപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം സെപ്റ്റംബർ 14ന് വൈകീട്ട് അഞ്ചിന് മുൻപായി പഠന കേന്ദ്രത്തിൽ ഹാജരാകണം. ഫോൺ: 0494 2607224, 8547537224.
ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷ
വിദൂര വിഭാഗത്തിലെയും അഫിലിയേറ്റഡ് കോളജുകളിലെയും എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള ആറാം സെമസ്റ്റർ ബിഎ, ബിഎസ്‌സി, ബിഎസ്‌സി ഇൻ ആൾട്ടർ നേറ്റ് പാറ്റേൺ, ബികോം, ബികോം ഹോണേഴ്‌സ്, ബിബിഎ, ബിഎംഎംസി, ബിസിഎ, ബിഎസ്ഡബ്ല്യൂ, ബിടിഎ, ബിടിഎച്ച്എം, ബിവിസി, ബിഎച്ച്എ, ബിഎ അഫ്സൽ - ഉൽ - ഉലമ (സിയുസിബിസിഎസ്എസ് - യുജി - 2017, 2018 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം സെപ്റ്റംബർ എട്ട് മുതൽ ഒക്ടോബർ മൂന്ന് വരെ നടക്കും. കേന്ദ്രം: ടാഗോർ നികേതൻ കാലിക്കട്ട് സർവകലാശാലാ ക്യാമ്പസ്, സർവകലാശാലാ എൻജിനീയറിംഗ് കോളജ് കോഹിനൂർ. ഹാൾടിക്കറ്റ് സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്.
പരീക്ഷ
എംസിഎ ( 2018 സ്‌കീം - 2019 പ്രവേശനം) നാലാം സെമസ്റ്റർ ഡിസംബർ 2024 സപ്ലിമെന്‍ററി പരീക്ഷകൾ സെപ്റ്റംബർ 11നും രണ്ടാം സെമസ്റ്റർ ഡിസംബർ 2024 സപ്ലിമെന്‍ററി പരീക്ഷകൾ സെപ്റ്റംബർ 15നും തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
നാലാം സെമസ്റ്റർ എംഎസ്‌സി ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജി (സിബിസിഎസ്എസ് - പിജി - 2023, 2024 പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ ഏഴ് വരെ അപേക്ഷിക്കാം.
ഇലക്ട്രിസിറ്റി വർക്കർ അഭിമുഖം
കാലിക്കട്ട് സർവകലാശാലാ എൻജിനിയറിംഗ് വിഭാഗത്തിൽ കരാറടിസ്ഥാനത്തിലുള്ള ഇലക്ട്രിസിറ്റി വർക്കർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി 19.02.2026 തീയതിയിലെ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവരിൽ യോഗ്യരായി കണ്ടെത്തിയവർക്കുള്ള അഭിമുഖം സെപ്റ്റംബർ പത്തിന് നടക്കും. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.
സ്വിമ്മിംഗ് ട്രെയിനർ അഭിമുഖം
കാലിക്കട്ട് സർവകലാശാലാ കായിക പഠനവകുപ്പിലെ കരാറടിസ്ഥാനത്തിലുള്ള സ്വിമ്മിംഗ് ട്രെയിനർ (പുരുഷൻ - ഒന്ന്, സ്ത്രീ - ഒന്ന്) തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷിച്ചവരിൽ യോഗ്യരായവർക്കുള്ള അഭിമുഖം സെപ്റ്റംബർ 18ന് നടക്കും. കേന്ദ്രം: സർവകലാശാലാ ഭരണകാര്യാലയം. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.
അധ്യാപക അഭിമുഖം
മലപ്പുറം പടിഞ്ഞാറ്റുമുറിയിലുള്ള കാലിക്കട്ട് സർവകലാശാലാ ബിഎഡ് സെന്‍ററിൽ സോഷ്യൽ സയൻസ് വിഭാഗത്തിൽ ഒരു അധ്യാപക ഒഴിവുണ്ട്. മണിക്കൂർ വേതനടിസ്ഥാനത്തിലാണ് നിയമനം. എൻസിടിഇ നിബന്ധനകൾ അനുസരിച്ച് യോഗ്യതയുള്ളവർ സെപ്റ്റംബർ രണ്ടിന് രാവിലെ 10.30ന് അസൽ രേഖകളും അവയുടെ പകർപ്പുകളും സഹിതം സെന്‍ററിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 9446769191, 8086212169.
ഡോഗ് ട്രെയിനിംഗ് കോഴ്‌സ്
കാലിക്കട്ട് സര്‍വകലാശാലാ ഫോറന്‍സിക് പഠന വകുപ്പ് തൃശൂര്‍ കേരള പോലീസ് അക്കാദമിയില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പ്രൊഫഷണല്‍ ഡോഗ് ട്രെയിനിംഗ് ആൻഡ് കനൈന്‍ ഫോറന്‍സിക് - 2026 (ബാച്ച് I) മൂന്ന് മാസ സര്‍ട്ടിഫിക്കറ്റ് കോഴ്സിലെ പ്രവേശനത്തിന് ഓഗസ്റ്റ് 31ന് വൈകീട്ട് അഞ്ച് വരെ അപേക്ഷിക്കാം. പ്രവേശന വിജ്ഞാപനത്തിനും വിശദവിവരങ്ങള്‍ക്കും വെബ്‌സൈറ്റ് ( admission.uoc.ac.in ) സന്ദര്‍ശിക്കുക. ജനറല്‍ വിഭാഗത്തിനും എസ്‌സി / എസ്ടി വിഭാഗത്തിനും 155 രൂപയാണ് അപേക്ഷാഫീസ്. പ്രിന്‍റൗട്ടിന്‍റെ പകര്‍പ്പ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ചലാന്‍ രസീത്, സംവരണാനുകൂല്യം ലഭിക്കുന്നവര്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം നേരിട്ടോ തപാല്‍ വഴിയോ വകുപ്പ് മേധാവി, ഫോറന്‍സിക് പഠന വകുപ്പ്, കാലിക്കട്ട് സര്‍വകലാശാല, കേരള പോലീസ് അക്കാദമി തൃശൂര്‍ (ഫോണ്‍ : 0487 2328770 ഇ-മെയില്‍ : [email protected] ) എന്ന വിലാസത്തില്‍ ഓഗസ്റ്റ് 31ന് അഞ്ചിനകം എത്തിക്കണം. യോഗ്യത, ഫീസ് എന്നിവയുടെ വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി, പ്രവേശനം ആരംഭിക്കുന്ന തീയതി എന്നിവ പിന്നീട് പ്രസിദ്ധീകരിക്കും. ഫോൺ: 0494 2407016, 7017, 2660600.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions