കുറ്റിപ്പുറത്തുള്ള കാലിക്കട്ട് സർവകലാശാലാ സ്കൂൾ ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസിൽ (എസ്എംഎസ്) 2026 - 27 അധ്യയന വർഷത്തെ എംബിഎ പ്രോഗ്രാമിന് ജനറൽ / സംവരണ സീറ്റൊഴിവുണ്ട്. ഡിഗ്രി തലത്തിൽ 50 ശതമാനം മാർക്ക് (സംവരണ വിഭാഗക്കാർക്ക് മാർക്കിളവ് ലഭിക്കും) നേടിയവർക്ക് സെപ്റ്റംബർ 14 വരെ സർവകലാശാല വെബ്സൈറ്റ് വഴി അപേക്ഷിക്കാം. താത്പര്യമുള്ളവർ അപേക്ഷയുടെ പകർപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം സെപ്റ്റംബർ 14ന് വൈകീട്ട് അഞ്ചിന് മുൻപായി കുറ്റിപ്പുറം എസ്എംഎസിൽ ഹാജരാകണം. ഫോൺ: 0494 2607224, 8547537224.
പുനർമൂല്യനിർണയഫലം
എംഎസ്‌സി ഫിസിക്സ് (സിബിസിഎസ്എസ്) രണ്ടാം സെമസ്റ്റർ (2020 പ്രവേശനം) സെപ്റ്റംബർ 2024, മൂന്നാം സെമസ്റ്റർ (2021 പ്രവേശനം) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഅപേക്ഷ
സർവകലാശാലാ എൻജിനിയറിംഗ് കോളജിലെ മൂന്നാം സെമസ്റ്റർ ബിടെക് (2014 സ്‌കീം - 2018 പ്രവേശനം) നവംബർ 2025 സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ 28 വരെയും 210 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം. ലിങ്ക് സെപ്റ്റംബർ 16 മുതൽ ലഭ്യമാകും.
പരീക്ഷ
അഫിലിയേറ്റഡ് കോളജ് / വിദൂര വിഭാഗത്തിലെ മൂന്നാം സെമസ്റ്റർ എംഎ, എംഎസ്‌സി, എംകോം, എംഎസ്ഡബ്ല്യു, എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, എംടിടിഎം, എംടിഎച്ച്എം, എംഎച്ച്എം, എംസിഎ - നവംബർ 2026, എംഎസ്‌സി ഹെൽത് ആൻഡ് യോഗാ തെറാപ്പി - ഡിസംബർ 2026 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ഒക്ടോബർ 14ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കും.
പരീക്ഷാഫലം
വിദൂര വിഭാഗം നാലാം സെമസ്റ്റർ എംഎ ഇക്കണോമിക്സ്, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ് ( സിബിസിഎസ്എസ് - 2022, 2023 പ്രവേശനം ) ഏപ്രിൽ 2026 സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എംഎസ്‌സി കമ്പ്യൂട്ടർ സയൻസ്, എംഎ വിമൻസ് സ്റ്റഡീസ് (സിസിഎസ്എസ് - 2024 പ്രവേശനം) ഏപ്രിൽ 2026 റഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
വാക് - ഇൻ - ഇന്‍റർവ്യൂ
കാലിക്കട്ട് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിൽ അറബിക്ക് വിഷയത്തിന് കരാറടിസ്ഥാനത്തിലുള്ള അസിസ്റ്റന്‍റ് പ്രഫസർ നിയമനത്തിനായി പാനൽ തയാറാക്കുന്നതിനുള്ള വാക് - ഇൻ - ഇന്‍റർവ്യൂ 28ന് നടക്കും. ഹിന്ദു നാടാർ, ഇടിബി സംവരണ വിഭാഗങ്ങളിലായി ഓരോ ഒഴിവാണുള്ളത്. താത്പര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം, ജാതി, വയസ് എന്നിവ തെളിയിക്കുന്ന അസൽ രേഖകളും മറ്റ് അവശ്യ രേഖകളും സഹിതം രാവിലെ 09.30ന് സർവകലാശാല ഭരണകാര്യാലയതിൽ ഹാജരാകണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions