അഫിലിയേറ്റഡ് കോളജുകളിലെയും പാലയാട് ഐ ടി എഡ്യുക്കേഷൻ സെന്‍ററിലെയും നാലാം സെമസ്റ്റർ എംസിഎ(റഗുലർ - 2024 അഡ്മിഷൻ, സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ് - 2023 അഡ്മിഷൻ), മേയ് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കു ഓൺലൈനായി സെപ്റ്റംബർ 17ന് വൈകുന്നേരം അഞ്ചു വരെ അപേക്ഷിക്കാം.

ബിരുദാനന്തര ബിരുദ മേഴ്‌സി ചാൻസ് രജിസ്ട്രേഷൻ തീയതി നീട്ടി

2026 ഓഗസ്റ്റ് ഏഴിന് വിജ്ഞാപനം ചെയ്ത അഫിലിയേറ്റഡ് കോളജുകളിലെ ബിരുദാനന്തര ബിരുദ മേഴ്‌സി ചാൻസ് പരീക്ഷകളിൽ (2014 മുതൽ 2022 വരെ പ്രവേശനം) രണ്ട് , നാല് സെമസ്റ്റർ ഏപ്രിൽ , 2027 സെഷൻ പരീക്ഷാ രജിസ്ട്രേഷനുള്ള തീയതി നീട്ടി. പുതുക്കിയ തീയതി പിന്നീട് പ്രസിദ്ധീകരിക്കും.

വിവിധ കോഴ്സുകളിൽ തത്‌സമയ പ്രവേശനം 

എംഎസ്‌സി ഫിസിക്സ്

പയ്യന്നൂർ കാന്പസിലെ ഫിസിക്സ് പഠനവകുപ്പിൽ എംഎസ്‌സി ഫിസിക്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് തത്സമയ പ്രവേശനം നടത്തുന്നു. യോഗ്യരായവർ നാളെ രാവിലെ 11 ന് സ്വാമി ആനന്ദതീർഥ കാന്പസിൽ എത്തണം.

ഇന്‍റഗ്രേറ്റഡ് ഫിസിക്സ്, കെമിസ്ട്രി

പയ്യന്നൂർ കാന്പസിലെ ഫിസിക്സ്, കെമിസ്ട്രി പഠന വകുപ്പുകൾ നടത്തുന്ന അഞ്ചുവർഷ ഇന്‍റഗ്രേറ്റഡ് ബിരുദ പ്രോഗ്രാമിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് തത്സമയ പ്രവേശനം നടത്തുന്നു. പ്ലസ്ടു സയൻസ് (കുറഞ്ഞത് 50% മാർക്ക്) യോഗ്യത ഉള്ളവർ നാളെ രാവിലെ 11ന് കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ കാന്പസിൽ എത്തണം. ഫോൺ: 04972806401, 9497720572.

ഇന്‍റഗ്രേറ്റഡ് എംകോം

കണ്ണൂർ സർവകലാശാല നീലേശ്വരം കാന്പസിലെ ഡിപ്പാർട്ട്മെന്‍റ് ഓഫ് കൊമേഴ്സ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ അഞ്ചുവർഷ ഇന്‍റഗ്രേറ്റഡ് എംകോമിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിൽ ഉളള പ്ലസ്ടു ആണ് പ്രവേശന യോഗ്യത. താത്പര്യമുള്ള വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നാളെ രാവിലെ 10.30 ന് പഠന വകുപ്പിൽ ഹാജരാകണം. ഫോൺ: 9645158856

എൻവയോൺമെന്‍റൽ സയൻസ്

മാങ്ങാട്ടുപറന്പ് കാന്പസിലെ പരിസ്ഥിതി പഠന വകുപ്പിൽ എഫ് വൈഐഎംപി ഇൻ എൻവയോൺമെന്‍റൽ സയൻസ് പ്രോഗ്രാമിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട് താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നാളെ രാവിലെ 10.30ന് പഠന വകുപ്പിൽ ഹാജരാകണം. ഫോൺ: 9946349800, 9995950671 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം

എം എ മ്യൂസിക് പ്രോഗ്രാം

കണ്ണൂർ സർവകലാശാല മ്യൂസിക് ഡിപ്പാർട്ട്മെന്‍റിൽ എം എ മ്യൂസിക് പ്രോഗ്രാം 2026 - 28 വർഷത്തേക്കുള്ള പ്രവേശനത്തിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി നാളെ രാവിലെ 11.30 ന് വകുപ്പ് മേധാവി മുന്പാകെ ഹാജരാകണം. ഫോൺ: 0497-2806404, 9562042439 നമ്പറിൽ ബന്ധപ്പെടുക.

ഓപ്പൺ ഡിഫൻസ്

കണ്ണൂർ സർവകലാശാലയിൽ കെമിസ്ട്രിയിൽ ഗവേഷണം നടത്തുന്ന ടി.മുഹമ്മദ് സയീദ് എന്ന വിദ്യാർഥി പിഎച്ച്ഡിക്കായി സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിൻമേലുള്ള ഓപ്പൺ ഡിഫൻസ് പത്തിന് രാവിലെ 10ന് വീഡിയോ കോൺഫറൻസിംഗിലൂടെ നടക്കും. പ്രസ്തുത പ്രബന്ധം ഓപ്പൺ ഡിഫെൻസ് സെമിനാറിന് മൂന്നു ദിവസം മുന്പ് മുതൽ കണ്ണൂർ ശ്രീ നാരായണ കോളജ് ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമായിരിക്കും.