കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​വ/ എ​യ്ഡ​ഡ് / സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ ഒ​ന്നാം വ​ർ​ഷ എം​എ​ഡ് കോ​ഴ്സി​ലേ​യ്ക്ക് എ​ട്ടി​ന് കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹാ​ൾ, പാ​ള​യം തി​രു​വ​ന​ന്ത​പു​രം വ​ച്ച് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തും. വി​ദ്യാ​ർ​ഥി​ക​ൾ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന മാ​ർ​ക്ക് ലി​സ്റ്റ്, എ​ലി​ജി​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ് (Graduates of other Universities), Non Creamy Layer Certificate (for SEBC Candidates), ക​മ്മ്യൂ​ണി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ് (SC, ST Candidates) EWS സ​ർ​ട്ടി​ഫി​ക്ക​റ്റ്, മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് (for Differently Abled Candidates), മ​റ്റ് യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ എ​ന്നി​വ ഹാ​ജ​രാ​ക്ക​ണം. അ​ലോ​ട്ട്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യു​ള്ളു. ഏ​തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ ഹാ​ജ​രാ​കാ​ൻ സാ​ധി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​നു​മ​തി​പ​ത്രം (authorization letter) ന​ൽ​കി പ്ര​തി​നി​ധി​യെ അ​യ​യ്ക്കാം. നി​ല​വി​ൽ സ​ർ​വ​ക​ലാ​ശാ​ല അ​ഡ്മി​ഷ​ൻ പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ലാ​ത്ത​വ​രെ, റാ​ങ്ക് ലി​സ്റ്റി​ലെ വി​ദ്യാ​ർ​ഥി​ക​ളെ പ​രി​ഗ​ണി​ച്ച​തി​നു ശേ​ഷം ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് പ​രി​ഗ​ണി​ക്കും. അ​ഡ്മി​ഷ​ൻ ല​ഭി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ എ​ല്ലാ അ​സ​ൽ രേ​ഖ​ക​ളു​മാ​യി 9,10 തീ​യ​തി​ക​ളി​ൽ അ​താ​ത് കോ​ള​ജു​ക​ളി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ക്ക​ണം.

പ​രീ​ക്ഷാ​ഫ​ലം

2026 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എം​എ​സ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് (ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി – 2023 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി – 2021 & 2022 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് – 2017, 2018, 2020 അ​ഡ്മി​ഷ​ൻ) ബി​രു​ദ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 30 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2025 ന​വം​ബ​റി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ/​ബി​കോം/​ബി​ബി​എ എ​ൽ​എ​ൽ​ബി (2021 അ​ഡ്മി​ഷ​ൻ മു​ത​ലു​ള്ള​വ​രു​ടെ) ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 15 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പാ​ർ​ട്ട്ടൈം റീ​സ്ട്ര​ക്ചേ​ർ​ഡ് കോ​ഴ്സ് (2013 സ്കീം – ​മേ​ഴ്സി​ചാ​ൻ​സ് – 2014 അ​ഡ്മി​ഷ​ൻ), ജൂ​ൺ 2026 പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.
കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല 2026 ജൂ​ലൈ 20 ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ ബി​ബി​എ ആ​ന്വ​ൽ സ്കീം ​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ബി​രു​ദ പ​രീ​ക്ഷ​യു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

2026 ജൂ​ണി​ൽ ന​ട​ത്തി​യ എ​ട്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്‍​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (ഹി​യ​റിം​ഗ് ഇം​പ​യേ​ർ​ഡ്), ജൂ​ൺ 2026 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 09, 11 തീ​യ​തി​ക​ളി​ൽ അ​താ​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

2026 ജൂ​ൺ 17 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ FYUGP (റെ​ഗു​ല​ർ/​ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി) ജൂ​ൺ 2026 പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.