എംജി  സര്‍വകലാശാല അഫിലിയേറ്റഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ ബിരുദ പ്രവേശനത്തിനായുള്ള മൂന്നാം അലോട്ട്‌മെന്റ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്ന് അര്‍ധരാത്രി അവസാനിക്കും. പുതുതായി അപേക്ഷിക്കുന്നവര്‍ക്ക് ഈ സമയപരിധിക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്ത് ഓപ്ഷനുകള്‍ സമര്‍പ്പിക്കാം. നിലവില്‍ അപേക്ഷിച്ചവര്‍ക്ക് ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ക്കാനും തിരുത്താനും പുനഃക്രമീകരിക്കാനും അവസരമുണ്ട്. വെബ്‌സൈറ്റ്: cap.mgu.ac.in.

എംജി സര്‍വകലാശാല ഹ്രസ്വകാല കോഴ്‌സുകള്‍: അപേക്ഷ  31 വരെ

എംജി  സര്‍വകലാശാല നടത്തുന്ന വിവിധ പാര്‍ട്ട് ടൈം ഹൈബ്രിഡ് കോഴ്‌സുകളിലേക്ക് (ഓണ്‍ലൈന്‍ & ഓഫ് ലൈന്‍) അപേക്ഷിക്കാനുള്ള തീയതി  31 വരെ നീട്ടി. ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലുമാണ് ക്ലാസുകള്‍. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് വെയര്‍ഹൗസിംഗ്, വേസ്റ്റ് മാനേജ്‌മെന്റ്, ടാലി ഡാറ്റ അനാലിസിസ്, വെബ് ടെക്‌നോളജീസ് എന്നിവയില്‍ ആറുമാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്കും, ഡിസബിലിറ്റി ഡിറ്റക്ഷന്‍, ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്  എന്നിവയില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സുകള്‍ക്കും അപേക്ഷിക്കാം. ഡിഗ്രി യോഗ്യതയുള്ളവര്‍ക്കായി ഹൈപ്പോതിസിസ് ടെസ്റ്റിംഗ്, ലാറ്റക്‌സ് പ്രോഡക്ട്‌സ്, എഐ ആന്‍ഡ് ഡീപ്പ് ലേണിംഗ്, ഇലക്ട്രോകെമിക്കല്‍ എനര്‍ജി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഫുഡ് പാക്കേജിംഗ്, നാനോസയന്‍സ്, കെമിക്കല്‍ അനാലിസിസ്, ഫുഡ് അനാലിസിസ്, ഇമോഷണല്‍ ഇന്റലിജന്‍സ് എന്നിവയില്‍ ആറുമാസത്തെ പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും, ഫുഡ് അനാലിസിസില്‍ ഒരു വര്‍ഷത്തെ പിജി ഡിപ്ലോമ കോഴ്‌സും ലഭ്യമാണ്. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

എംഎസ്‌സി ഫിസിക്‌സ് സ്‌പോട്ട് അഡ്മിഷന്‍

എംജി സര്‍വകലാശാല ക്യാമ്പസിലെ സ്‌കൂള്‍ ഓഫ് പ്യൂര്‍ ആന്‍ഡ് അപ്ലൈഡ് ഫിസിക്‌സ് വകുപ്പില്‍ എംഎസ്്‌സി ഫിസിക്‌സ് കോഴ്‌സില്‍ എസ്്‌സി  വിഭാഗത്തില്‍ ഒഴിവുള്ള രണ്ട് സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടക്കുന്നു. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എട്ടിനു രാവിലെ 10നു  വകുപ്പ് ഓഫീസില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക.

മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സ് ബിരുദ ഏകജാലകം: രണ്ടാം അലോട്ട്‌മെന്‍റ്

ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സ് ബിരുദ ഏകജാലക പ്രവേശനത്തിനായള്ള രണ്ടാം അലോട്ട്‌മെന്റ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അപേക്ഷകര്‍ക്ക് ഏഴു വരെ രജിസ്റ്റര്‍ ചെയ്യുന്നതിനും പുതിയ ഓപ്ഷനുകള്‍ സമര്‍പ്പിക്കുന്നതിനുമുള്ള സൗകര്യം ഓണ്‍ലൈനില്‍ ലഭ്യമാണ്. വെബ്‌സൈറ്റ്: cap.mgu.ac.in

വൈവ വോസി

നാലാം സെമസ്റ്റര്‍ എംഎ ഇംഗ്ഗീഷ് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (സിഎസ്എസ്) (2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 ന്റെ വൈവ വോസി, ഡിസ്സര്‍ട്ടേഷന്‍ ഇവാലുവേഷന്‍ ഒന്‍പതിന് നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷക്ക് അപേക്ഷിക്കാംരണ്ടാം സെമസ്റ്റര്‍ എംബിഎ (2025 അഡ്മിഷന്‍ റെഗുലര്‍, 2022 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ സപ്ലിമെന്റി, 2021 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2020 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2019 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്)  പരീക്ഷകള്‍  22 മുതല്‍ നടക്കും. ഒന്‍പതു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 10 വരെയും സൂപ്പര്‍ ഫൈനോടെ  17 വരെയും അപേക്ഷ സ്വീകരിക്കും.

പത്താം സെമസ്റ്റര്‍ ബിആര്‍ക് (2016 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) തീസിസ് ഇവാലുവേഷന്‍ ആന്‍ഡ് വൈവ വോസി പരീക്ഷകള്‍ക്ക് ഏഴു വരെ ഫീസ് അടച്ച് അേക്ഷിക്കാം. ഫൈനോടെ എട്ടു വരെയും സൂപ്പര്‍ ഫൈനോടെ ഒന്‍പതു വരെയും അപേക്ഷ സ്വീകരിക്കും.

പരീക്ഷാ തീയതി

അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ പഞ്ചവത്സര എല്‍എല്‍ബി പരീക്ഷകള്‍, ത്രിവത്സര യുണിറ്ററി എല്‍എല്‍ബി പരീക്ഷകള്‍ 17 മുതല്‍ നടക്കും.

ഒന്നാം സെമസ്റ്റര്‍ എംഎ, എംഎസ് സി, എംകോം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (സിഎസ്എസ്) (2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) മേയ് 2026 ന്റെ പരീക്ഷകള്‍ ഓഗസ്റ്റ് അഞ്ചു മുതല്‍ നടക്കും.

ഒന്നു മുതല്‍ നാലു വര്‍ഷ എംഎല്‍ടി അവസാന സപെഷല്‍ മേഴ്‌സി ചാന്‍സ് പരീക്ഷകള്‍  20 മുതല്‍ നടക്കും.

പരീക്ഷാ ഫലം

ഒമ്പതാം സെമസ്റ്റര്‍ സപെഷല്‍ സപ്ലിമെന്ററി ഇന്റഗ്രേറ്റഡ് എംഎ ലാംഗ്വേജ് (ഇംഗ്ലീഷ്) ഇന്റഗ്രേറ്റഡ് എംഎസ്‌സി ബേസിക് സയന്‍സ് കെമിസ്ട്രി, ഇന്റഗ്രേറ്റഡ് എംഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ് (ഡേറ്റാ സയന്‍സ്) മാര്‍ച്ച് 2026 ന്റെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.  പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും  16 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. 

ആറാം സെമസ്റ്റര്‍ ബിഎ, ബിബിഎ, ബിസിഎ, ബിറ്റിഎസ് (സിബിസിഎസ്എസ്) (014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്, 2013 അഡ്മിഷന്‍ അവസാന സപെഷല്‍ മേഴ്‌സി ചാന്‍സ്) ഓഗസ്റ്റ് 2025 ന്റെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.  പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും  18 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. 

പരീക്ഷാ തീയതി മാറ്റി

എട്ടാം തീയതി നടത്താനിരുന്ന നാലാം സെമസ്റ്റര്‍ എംബിഎ (2024 അഡ്മിഷന്‍ റെഗുലര്‍, 2022, 2023 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2021 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2020 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2019 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍  10 ലേക്ക് പുനഃക്രമീകരിച്ചു.