എംജി യൂണിവേഴ്‌സിറ്റിയുടെ സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓണ്‍ലൈന്‍ എജ്യൂക്കേഷനില്‍ ഓണ്‍ലൈന്‍ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി എട്ടു വരെ നീട്ടി. യുജിസി അംഗീകാരമുള്ള എംബിഎ, എംകോം, എംഎ ഇംഗ്ലീഷ്, ബികോം, ബിബിഎ, ബിഎ പൊളിറ്റിക്കല്‍ സയന്‍സ് എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. പ്രോഗ്രാമുകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനായി പഠിക്കാനും പരീക്ഷ എഴുതാനും സാധിക്കും. 0481 2731010.

 പരീക്ഷയക്ക് അപേക്ഷിക്കാം

മൂന്നാം സെമസ്റ്റര്‍ ബിപിഇഎഡ് (2024 അഡ്മിഷന്‍ തോറ്റവര്‍ക്കായുള്ള സ്‌പെഷ്യല്‍ സപ്ലിമെന്ററി) ഏപ്രില്‍ 2026 പരീക്ഷകള്‍ക്ക് 10 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി 13 വരെയും സൂപ്പര്‍ ഫൈനോടുകൂടി 16 വരെയും അപേക്ഷ സ്വീകരിക്കും.

നാലാം സെമസ്റ്റര്‍ എംപിഇഎസ് (ദ്വിവത്സര പ്രോഗ്രാം-2024 അഡ്മിഷന്‍ റഗുലര്‍, 2022, 2023 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2021 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്) ഏപ്രില്‍ 2026 പരീക്ഷകള്‍ക്ക് 10 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി 13 വരെയും സൂപ്പര്‍ ഫൈനോടുകൂടി 16 വരെയും അപേക്ഷ സ്വീകരിക്കും.

നാലാം സെമസ്റ്റര്‍ ബിപിഇഎസ് (2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ സപ്ലിമെന്ററി, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ മെഴ്‌സി ചാന്‍സ്) ഏപ്രില്‍ 2026 പരീക്ഷകള്‍ക്ക് 13 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി 16 വരെയും സൂപ്പര്‍ ഫൈനോടുകൂടി 17 വരെയും അപേക്ഷ സ്വീകരിക്കും.

 പരീക്ഷാ ഫലം

ആറാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് (2022 അഡ്മിഷന്‍ റഗുലര്‍, 2017 മുതല്‍ 2021 വരെയുള്ള അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2016 അഡ്മിഷന്‍ മെഴ്‌സി ചാന്‍സ്) ജൂണ്‍ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 16 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എം.കോം (2025 അഡ്മിഷന്‍ റഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2024 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) ജൂണ്‍ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 16 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

അവസാന സ്‌പെഷ്യല്‍ മെഴ്‌സി ചാന്‍സ് (2009ന് മുമ്പുള്ള അഡ്മിഷനുകള്‍ യുജി സെമസ്റ്റര്‍ വൈസ്) ജനുവരി 2025 പരീക്ഷയുടെ ഫലംപ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 16 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

പരീക്ഷാ തീയതി മൂന്നാം സെമസ്റ്റര്‍

എംഎ,എംഎസ്ഡബ്ല്യു,എംഎജെഎംസി,എംറ്റിറ്റിഎം,എംഎച്ച്എം (സിഎസ്എസ്) മൂന്നാം സെമസ്റ്റര്‍ എംഎല്‍ഐസി, എംഎഫ്എ, എംകോം, എംഎസ്.സി (2024 അഡ്മിഷന് തോറ്റവര്‍ക്കായുള്ള സ്‌പെഷ്യല്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 പരീക്ഷകള്‍ 20 മുതല്‍ നടക്കും.

നാലാം സെമസ്റ്റര്‍ (സിബിസിഎസ്) (2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മെഴ്‌സി ചാന്‍സ്) നാലാം സെമസ്റ്റര്‍ സിബിസിഎസ് ബിഎസ്.സി സൈബര്‍ ഫോറന്‍സിക്ക് (2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) ഏപ്രില്‍ 2026 പരീക്ഷകള്‍ 29 മുതല്‍ നടക്കും.