എംജി സര്‍വകലാശാല ബിരുദ പ്രവേശനത്തിനായുള്ള രണ്ടാം അലോട്ട്‌മെന്റ് 26 വരെ. നിലവില്‍ പ്രവേശനം നേടിയവര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം അപേക്ഷകര്‍ക്കും പങ്കെടുക്കാം. പുതിയ അപേക്ഷകളും സ്വീകരിക്കും. നിലവില്‍ വിവിധ കാരണങ്ങളാല്‍ പ്രവേശനം നേടാന്‍ സാധിക്കാതിരുന്നവര്‍ക്കും, അപേക്ഷ റിജക്ട് ആയിപ്പോയവര്‍ക്കും പ്രൊഫൈലില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തുന്നതിനും ഓപ്ഷനുകള്‍ പുതുതായി നല്‍കുന്നതിനും അവസരം ഉണ്ടായിരിക്കും. പ്രവേശനം നേടിയവര്‍ക്ക് രണ്ടാം അലോട്ട്‌മെന്റിന് ശേഷമുള്ള തുടര്‍ അലോട്ട്‌മെന്റുകളില്‍ പങ്കെടുക്കുന്നതിനോ അപേക്ഷയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനോ അവസരം ലഭിക്കുന്നതല്ല.

 എംജിയു ഡിഗ്രി മൂന്നാം സെമസ്റ്റര്‍: മേജര്‍ സ്വിച്ചിംഗ്, കോളജ് ട്രാന്‍സ്ഫര്‍ ഒന്നാം ഘട്ട രജിസ്‌ട്രേഷന്‍ ഇന്ന് അവസാനിക്കും

എംജി സര്‍വകലാശാലാ നാലുവര്‍ഷ ബിരുദ പ്രോഗ്രാമിലെ (MGUUGP) മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കായുള്ള മേജര്‍ സ്വിച്ചിംഗ്, കോളജ് ട്രാന്‍സ്ഫര്‍ എന്നിവയുടെ ഒന്നാം ഘട്ട രജിസ്‌ട്രേഷന്‍ നടപടികള്‍ നാളെ അവസാനിക്കും. നിലവില്‍ പ്രവേശനം നേടിയിരിക്കുന്ന കോളജിനുള്ളില്‍ തന്നെ ലഭ്യമായ മറ്റ് മേജര്‍ കോഴ്‌സുകളിലേക്ക് മാറുന്നതിനുള്ള സൗകര്യമാണ് ഒന്നാം ഘട്ടത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. മേജര്‍ മാറാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ cap.mgu.ac.in (കോളജ് ട്രാന്‍സ്ഫര്‍) സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന അപേക്ഷാ നമ്പറും ഇ-മെയില്‍ ഐഡിയും നല്‍കി വീണ്ടും ലോഗിന്‍ ചെയ്താണ് അപേക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കണം. മെയില്‍ ഐഡിയിലേക്ക് ഒടിപി വരുന്നതാണ്.

പരീക്ഷാ തീയതി

അഞ്ചും ആറും സെമസ്റ്റര്‍ ബിഎ, ബികോം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (സിബിസിഎസ്എസ്) (2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ക്ക് ജൂലൈ 13 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 14 വരെയും സൂപ്പര്‍ ഫൈനോടെ 15 വരെയും അപേക്ഷ സ്വീകരിക്കും.

വൈവ വോസി

നാലാം സെമസ്റ്റര്‍ എംഎ ഹിന്ദി പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (സിഎസ്എസ്) (2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 ന്റെ കോംപ്രിഹെന്‍സീവ് വൈവ വോസി പരീക്ഷകള്‍ 30 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.