മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ഓണ്‍ലൈന്‍ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളുടെ 2026 ജൂലൈ സെഷന്‍ പ്രവേശനത്തിന് 10 വരെ അപേക്ഷിക്കാം. എംബിഎ, എംസിഎ, എംകോം, എംഎ, ബികോം, ബിബിഎ, ബിഎ തുടങ്ങിയ കോഴ്‌സുകളിലേക്ക് പ്രായപരിധിയില്ലാതെ അപേക്ഷിക്കാം. യുജിസി അംഗീകാരമുള്ള കോഴ്‌സുകള്‍ റെഗുലര്‍ ഡിഗ്രിക്ക് തുല്യമാണ്. വിശദ വിവരങ്ങള്‍ക്ക് www.cdoe.mgu.ac.in ഫോണ്‍-0481 2731010.

അസിസ്റ്റന്റ് പ്രഫസര്‍ കരാര്‍ നിയമനം

മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റഗ്രേറ്റഡ് പ്രോഗ്രാമേഴ്‌സ് ആന്‍ഡ് റിസര്‍ച്ച് ഇന്‍ ബേസിക് സയന്‍സസ് സ്ഥാപനത്തിലെ കെമിസ്ട്രി വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രഫസര്‍മാരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. നിലവിലെ അക്കാദമിക് വര്‍ഷത്തേക്ക് (2027 ഏപ്രില്‍ 15 വരെ) ആണ് നിയമനം. പ്രതിമാസം 40,000 രൂപയാണ് ശമ്പളം. യുജിസി മാനദണ്ഡങ്ങള്‍ക്ക് വിധേയമായി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വിജ്ഞാപനത്തോടൊപ്പമുള്ള അപേക്ഷാഫോം പൂരിപ്പിച്ച് ആവശ്യമായ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം 10നു മുമ്പായി [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അപേക്ഷ അയക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് www.mgu.ac.in സന്ദര്‍ശിക്കുക.

പരീക്ഷാഫലം

മൂന്നും നാലും സെമസ്റ്റര്‍ എംഎസ്‌സി മാത്തമാറ്റിക്‌സ് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2018 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്, 2016, 2017 അഡ്മിഷനുകള്‍ രണ്ടാം മെഴ്‌സി ചാന്‍സ്, 2014, 2015 അഡ്മിഷനുകള്‍ അവസാന സ്‌പെഷ്യല്‍ മെഴ്‌സി ചാന്‍സ്) ഫെബ്രൂവരി 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 15 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി മോളിക്യൂലാര്‍ ബയോളജി ആന്‍ഡ് ജനറ്റിക് എന്‍ജിനീയറിംഗ് (പിജിസിഎസ്എസ്) (2025 അഡ്മിഷന്‍ റഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020-2024 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്) മേയ് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 15 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

 രണ്ടാം സെമസ്റ്റര്‍ എംഎ ഇംഗ്ലീഷ് (പിജിസിഎസ്എസ്) (2025 അഡ്മിഷന്‍ റഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020-2024 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 201 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്) മേയ് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 16 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.