എംജി സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള അഡ്മിഷനായി ഫൈനല്‍ അലോട്ട്‌മെന്റ് നടത്തും. ഇതുവരെ അഡ്മിഷന്‍ നേടാത്തവര്‍ക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ സൗകര്യം 10നു വൈകുന്നേരം നാലു വരെ ലഭ്യമാണ്. വെബ്‌സൈറ്റ്: cap.mgu.ac.in.
സ്‌പോട്ട് അഡ്മിഷന്‍
എംജി സര്‍വകലാശാലാ ക്യാമ്പസിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസബിലിറ്റി സ്റ്റഡീസില്‍ (ഐയുസിഡിഎസ്) മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് (സെല്‍ഫ് ഫിനാന്‍സ്) കോഴ്‌സില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവര്‍ 10നു രാവിലെ 11നു ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി യൂണിവേഴ്‌സിറ്റി ക്യാമ്പസിലുള്ള ഐയുസിഡിഎസ് ഓഫീസില്‍ ഹാജരാകണം. 9037767691, [email protected]
എംജി സര്‍വകലാശാലാ ക്യാമ്പസിലെ സ്‌കൂള്‍ ഓഫ് ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി വകുപ്പില്‍ എംഎസ്‌സി ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കോഴ്‌സില്‍ പട്ടികവര്‍ഗ വിഭാഗത്തിനായി സംവരണം ചെയ്ത ഒരു സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ 10ന് രാവിലെ 11നു അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സ്‌കൂള്‍ ഓഫ് ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി വകുപ്പില്‍ നേരിട്ട് ഹാജരാകണം. 0484-2733371.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റര്‍ എംഎ ഇംഗ്ലീഷ് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പ്രാക്ടിക്കല്‍
കഴിഞ്ഞ മൂന്ന്, ആറ് തീയതികളിലായി നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ എംഎ കഥകളി സംഗീതം, മ്യൂസിക് വീണ (സിഎസ്എസ്) (2024 അഡ്മിഷന്‍ റെഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020-2024 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) മെയ് 2026ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ യഥാക്രമം 13, 17 തീയതികള്‍ മുതല്‍ തൃപ്പുണിത്തുറ ആര്‍എല്‍വി കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
പരീക്ഷാതീയതി
നാലാം സെമസ്റ്റര്‍ എംബിഎ (2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2016 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ സെപ്റ്റംബര്‍ 14 മുതല്‍ നടക്കും.
രണ്ടാം സെമസ്റ്റര്‍എംഎച്ച്എം (സിഎസ്എസ് - 2025 അഡ്മിഷന്‍ റെഗുലര്‍, 2024 അഡ്മിഷന്‍ ഇപ്രൂവ്‌മെന്റ്, 2020-2024 അഡ്മിഷന്‍സ് റീ-അപ്പിയറന്‍സ്, 2019 അഡ്മിഷന്‍സ് ഫസ്റ്റ് മേഴ്‌സി ചാന്‍സ്) മേയ് 2026-ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 10, 11 തീയതികളില്‍ സൂര്യനെല്ലി മൗണ്ട് റോയല്‍ കോളജില്‍് നടക്കും. വിശദമായ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions