വിദൂരവിഭാഗം മൂന്നാം സെമസ്റ്റര്‍ എംഎ അറബിക്, ഇക്കണോമിക്സ്, ഒന്നാം സെമസ്റ്റര്‍ എംഎ ഹിന്ദി നവംബര്‍ 2025 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
എല്ലാ അവസരങ്ങളും നഷ്ടമായ 2013 പ്രവേശനം എട്ടാം സെമസ്റ്റര്‍ ബിടെക്/ പാര്‍ട്ട് ടൈം ബിടെക് വിദ്യാര്‍ഥികള്‍ക്കുള്ള സെപ്റ്റംബര്‍ 2024 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ ജൂണ്‍ ഒന്നിന് തുടങ്ങും. പരീക്ഷാകേന്ദ്രം: ടാഗോര്‍നികേതന്‍ ഹാള്‍, സര്‍വകലാശാല കാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
2019-ല്‍ പ്രവേശനം നേടുകയും കോഴ്സ് പൂര്‍ത്തീകരിച്ചിട്ടും എല്ലാ അവസരങ്ങളും നഷ്ടമായ മൂന്ന്, നാല് വര്‍ഷ ബിഎച്ച്എം (2004 സിലബസ്) വിദ്യാര്‍ഥികള്‍ക്കുള്ള ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിക്കാനുള്ള 28 മുതല്‍ വെബ്സൈറ്റില്‍ ലഭ്യമാകും. മേയ് 29 വരെ അപേക്ഷിക്കാം. വിശദവിജ്ഞാപനം വെബ്സൈറ്റില്‍.
പ്രാക്ടിക്കല്‍ പരീക്ഷ
ആറാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎസ്സി സൈക്കോളജി ഏപ്രില്‍ 2026 പ്രാക്ടിക്കല്‍ പരീക്ഷ ചാലക്കുടി സേക്രഡ് ഹാര്‍ട്ട് കോളജില്‍ ഏപ്രില്‍ 29, 30 തീയതികളിലും എംഇഎസ് കല്ലടി കോളജില്‍ മെയ് അഞ്ച്, ആറ് തീയതികളിലും നടക്കും.
പുനര്‍മൂല്യനിര്‍ണയഫലം
ഏപ്രില്‍ 2025-ല്‍ നടന്ന രണ്ടാം സെമസ്റ്റര്‍ ബിവോക് പ്രഫഷണല്‍ അക്കൗണ്ടിംഗ് ആൻഡ് ടാക്സേഷന്‍, ടൂറിസം ആൻഡ് ഹോസ്പിറ്റിലിറ്റി മാനേജ്മെന്റ്, ലോജിസ്റ്റിക് മാനേജ്മെന്റ്, ഒപ്റ്റോമെട്രി ആൻഡ് ഒഫ്താല്‍മോളജിക്കല്‍ ടെക്നിക്സ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റര്‍ എംഎ മള്‍ട്ടിമീഡിയ നവംബര്‍ 2025 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
ഹാള്‍ടിക്കറ്റ്
മേയ് ഏഴിന് തുടങ്ങുന്ന നാലാം സെമസ്റ്റര്‍ ബികോം, ബിബിഎ, ബിടിഎച്ച്എം, ബിഎച്ച്എ, ബികോം ഹോണേഴ്സ്, ബികോം പ്രഫഷണല്‍ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് ഏപ്രില്‍ 2026 പരീക്ഷയുടെ ഹാള്‍ടിക്കറ്റ് വെബ്സൈറ്റില്‍ ലഭ്യമാണ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions