തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സ​​​​ർ​​​​ക്കാ​​​​ർ/ സ​​​​ർ​​​​ക്കാ​​​​ർ എ​​​​യ്ഡ​​​​ഡ്/ സ​​​​ർ​​​​ക്കാ​​​​ർ അം​​​​ഗീ​​​​കൃ​​​​ത സ്വാ​​​​ശ്ര​​​​യ പോ​​​​ളി​​​​ടെ​​​​ക്‌​​​​നി​​​​ക്കു​​​​ക​​​​ളി​​​​ൽ മൂ​​​​ന്നു വ​​​​ർ​​​​ഷ ഡി​​​​പ്ലോ​​​​മ കോ​​​​ഴ്‌​​​​സു​​​​ക​​​​ൾ​​​​ക്ക് പ​​​​ഠി​​​​ക്കു​​​​ന്ന ന്യൂ​​​​ന​​​​പ​​​​ക്ഷ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് (മു​​​​സ്‌​​​​ലിം, ക്രി​​​​സ്ത്യ​​​​ൻ (എ​​​​ല്ലാ വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്കും), സി​​​​ഖ്, ബു​​​​ദ്ധ, ജൈ​​​​ന, പാ​​​​ഴ്‌​​​​സി) ജ​​​​ന​​​​സം​​​​ഖ്യാ​​​​നു​​​​പാ​​​​തി​​​​ക​​​​മാ​​​​യി 2026-27 സാ​​​​മ്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷം ന​​​​ൽ​​​​കു​​​​ന്ന എ.​​​​പി.​​​​ജെ.​​ അ​​​​ബ്ദു​​​​ൽ ക​​​​ലാം സ്‌​​​​കോ​​​​ള​​​​ർ​​​​ഷി​​​​പ്പി​​​​ന് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

കേ​​​​ര​​​​ള​​​​ത്തി​​​​ൽ പ​​​​ഠി​​​​ക്കു​​​​ന്ന സ്ഥി​​​​ര​​​​താ​​​​മ​​​​സ​​​​ക്കാ​​​​രാ​​​​യ ന്യൂ​​​​ന​​​​പ​​​​ക്ഷ മ​​​​ത​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് ആ​​​​റാ​​​​യി​​​​രം രൂ​​​​പ വീ​​​​ത​​​​മാ​​​​ണ് സ്‌​​​​കോ​​​​ള​​​​ർ​​​​ഷി​​​​പ്പ്. സ​​​​ർ​​​​ക്കാ​​​​ർ അം​​​​ഗീ​​​​കൃ​​​​ത സ്വാ​​​​ശ്ര​​​​യ പോ​​​​ളി​​​​ടെ​​​​ക്‌​​​​നി​​​​ക്കു​​​​ക​​​​ളി​​​​ൽ മെ​​​​റി​​​​റ്റ് സീ​​​​റ്റി​​​​ൽ അ​​​​ഡ്മി​​​​ഷ​​​​ൻ നേ​​​​ടി​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം. ബി​​​​പി​​​​എ​​​​ൽ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്ക് മു​​​​ൻ​​​​ഗ​​​​ണ​​​​ന. ഇ​​​​വ​​​​രു​​​​ടെ അ​​​​ഭാ​​​​വ​​​​ത്തി​​​​ൽ ന്യൂ​​​​ന​​​​പ​​​​ക്ഷ മ​​​​ത വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ എ​​​​ട്ടു ല​​​​ക്ഷം രൂ​​​​പ വ​​​​രെ വാ​​​​ർ​​​​ഷി​​​​ക വ​​​​രു​​​​മാ​​​​ന​​​​മു​​​​ള്ള എ​​​​പി​​​​എ​​​​ൽ വി​​​​ഭാ​​​​ഗ​​​​ത്തെ പ​​​​രി​​​​ഗ​​​​ണി​​​​ക്കും.

ര​​​​ണ്ടാം വ​​​​ർ​​​​ഷ​​​​ക്കാ​​​​രെ​​​​യും മൂ​​​​ന്നാം വ​​​​ർ​​​​ഷ​​​​ക്കാ​​​​രെ​​​​യും സ്‌​​​​കോ​​​​ള​​​​ർ​​​​ഷി​​​​പ്പി​​​​നാ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ക്കും. ഒ​​​​റ്റ​​​​ത്ത​​​​വ​​​​ണ മാ​​​​ത്ര​​​​മേ സ്‌​​​​കോ​​​​ള​​​​ർ​​​​ഷി​​​​പ്പ് ല​​​​ഭി​​​​ക്കു​​​​ക​​​​യു​​​​ള്ളൂ. വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക്: www.mwdscholarship.kerala.gov.in, 0471 2300523, 0471 2300524.