എംജി യൂണിവേഴ്‌സിറ്റിയില്‍ ക്യാമ്പസിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയന്‍സ് ടെക്‌നോളജിയില്‍ (എന്‍ഐപിഎസ്ടി) എംഎസ്‌സി ബോട്ടണി ആന്‍ഡ് പ്ലാന്റ് സയന്‍സ് ടെക്‌നോളജി കോഴ്‌സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് (കാറ്റഗറി: എസ്‌സി, ജനറല്‍, ഈഴവ) 9, 10 തീയതികളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും.

കോര്‍ ഗ്രൂപ്പില്‍ 5.00ല്‍ കുറയാത്ത സിസിപിഎയോടുകൂടി ബോട്ടണിയിലോ അല്ലെങ്കില്‍ ബോട്ടണി - ബയോടെക്‌നോളജിയിലോ (ഡബിള്‍ മെയിന്‍) ബിരുദമുള്ള വിദ്യാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സര്‍വകലാശാലയിലെ കണ്‍വേര്‍ജന്‍സ് അക്കാദമിയ കോംപ്ലക്‌സിലെ നാലാം നിലയിലുള്ള എന്‍ഐപിഎസ്ടി ഓഫീസില്‍ (റൂം നം: 505) നേരിട്ട് എത്തിച്ചേരണം. 8547537541, 9497664697.

പ്രാക്ടിക്കല്‍

രണ്ടാം സെമസ്റ്റര്‍ ബിവോക് ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് മാനേജ്‌മെന്റ്, ബിവോക്. ഫാഷന്‍ ടെക്‌നോളജി (പുതിയ സ്‌കീം-2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2024 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്) ഏപ്രില്‍ 2026ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 10 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.