കണ്ണൂർ: പയ്യന്നൂർ കാമ്പസിലെ ഫിസിക്സ് പഠനവകുപ്പിൽ എംഎസ്‌സി ഫിസിക്സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: മാത്തമാറ്റിക്സ് ഒരു വിഷയമായി 50 ശതമാനം മാർക്കോടെ ഫിസിക്സ് ബിരുദം. 24 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 9447649820, 04972806401. അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾ https://admissions.kannuruniversity.ac.in/ എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്

എൽഎൽഎം മേഴ്സി ചാൻസ് പരീക്ഷകളുടെ ഹാൾടിക്കറ്റ്

കണ്ണൂർ: സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എൽഎൽഎം പ്രോഗ്രാമിന്‍റെ വൺ ടൈം മേഴ്സി ചാൻസ് (സിസിഎസ്എസ് - സപ്ലിമെന്‍ററി) 2015 - 2019 അഡ്മിഷൻ പരീക്ഷകളുടെ ഹാൾടിക്കറ്റ് (പ്രൊവിഷണൽ), നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഹാൾ ടിക്കറ്റ്

കണ്ണൂർ: അഫിലിയേറ്റഡ് കോളജുകളിൽ 11 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എഫ്‌വൈയുജിപി (റെഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ്- 2024 ആൻഡ് 2025 അഡ്മിഷൻ) ഏപ്രിൽ 2026 പരീക്ഷയുടെ ഹാൾടിക്കറ്റുകൾ കോളജുകൾക്ക് കെ-റീപ്പ് ലോഗിനിലും വിദ്യാർഥികൾക്ക് സ്റ്റുഡന്‍റ് മൊബൈൽ ആപ്പിലും ലഭ്യമാണ്.

പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

കണ്ണൂർ: അഫിലിയേറ്റഡ് കോളജുകളിലെ ആറാം സെമസ്റ്റർ ബിഎ/ബിടിടിഎം / ബിഎസ്ഡബ്ല്യൂ (റെഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് ) ഏപ്രിൽ 2026 പരീക്ഷാ ഫലം സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃ പരിശോധന / സൂക്ഷ്മ പരിശോധന / ഫോട്ടോകോപ്പി എന്നിവയുടെ അപേക്ഷകൾ 21ന് വൈകുന്നേരം അഞ്ചുവരെ ഓൺലൈനായി സ്വീകരിക്കും.

ഒന്നാം സെമസ്റ്റർ ത്രിവത്സര എൽഎൽബി (റെഗുലർ / സപ്ലിമെന്‍ററി ) നവംബർ 2025 പരീക്ഷാ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് . ഉത്തരക്കടലാസിൽ പുനഃ പരിശോധനയ്ക്കും സൂക്ഷ്മ പരിശോധനയ്ക്കും ഫോട്ടോകോപ്പിക്കുമുള്ള അപേക്ഷകൾ 20ന് വൈകുന്നേരം അഞ്ചുവരെ സർവകലാശാലയിൽ സ്വീകരിക്കും.

പ്രൊജക്റ്റ്/ പ്രായോഗിക പരീക്ഷ

കണ്ണൂർ: പ്രൈവറ്റ് രജിസ്ട്രേഷൻ ആറാം സെമസ്റ്റർ ബിഎ അറബിക് ആൻഡ് ഇസ്‌ലാമിക് ഹിസ്റ്ററി ഏപ്രിൽ 2026 പൊജക്ട് ആൻഡ് ഡിടിപി ഇൻ അറബിക് ( ഡിസി) 2026 പരീക്ഷ 18,19,21 തീയതികളിൽ തളിപ്പറമ്പ സർ സയ്ദ് കോളജിൽ നടക്കും. വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

പ്രൈവറ്റ് രജിസ്ട്രേഷൻ ആറാം സെമസ്റ്റർ ബിരുദം അസൈൻമെന്‍റ്

കണ്ണൂർ: കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ആറാം സെമസ്റ്റർ ബിരുദം (റഗുലർ - 2023 പ്രവേശനം/ സപ്ലിമെന്‍ററി - 2020, 2021, 2022 പ്രവേശനം), ഏപ്രിൽ 2026 സെഷൻ, ഇന്‍റേണൽ ഇവാലുവേഷൻ അസൈൻമെന്‍റ് ചോദ്യങ്ങളും കവറിംഗ് ഷീറ്റും മാർഗനിർദേശങ്ങളും, സർവകലാശാല വെബ് സൈറ്റിൽ, Academics - Private Registration - Assignment ലിങ്കിൽ ലഭ്യമാണ്. ഈ ലിങ്ക് വഴി ഓൺ‌ലൈൻ ആയി ഫീസ് അടച്ചതിനുശേഷം ലഭിക്കുന്ന കവറിംഗ് ഷീറ്റ് ഡൗൺലോഡ് ചെയ്ത് അസൈൻമെന്‍റിനൊപ്പം സമർപ്പിക്കേണ്ടതാണ്.

അസൈൻമെന്‍റ് നേരിട്ട് സമർപ്പിക്കുന്നവർ, സർവകലാശാല താവക്കര കാമ്പസിലെ സ്റ്റുഡന്‍റ്സ് അമിനിറ്റി സെന്‍ററിലെ സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ഡയറക്ടറുടെ ഓഫിസിൽ വിവിധ പ്രോഗ്രാമുകൾക്കായി നിശ്ചയിക്കപ്പെട്ട തീയതികളിലാണ് സമർപ്പിക്കേണ്ടത്. മറ്റു ദിവസങ്ങളിൽ അസൈൻമെന്‍റ് നേരിട്ട് സ്വീകരിക്കുന്നതല്ല. തപാൽ വഴി അയയ്ക്കുന്ന അസൈൻമെന്‍റുകൾ ലഭിക്കേണ്ട അവസാന തിയതി മേയ് 23 ആണ്.