എം​എ​സ്‌​സി ഫി​സി​ക്സ് നാ​നോ​സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ​ടെ​ക്നോ​ള​ജി കോ​ഴ്സി​നു ജൂ​ൺ 30 വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ അ​പേ​ക്ഷി​ക്കാം. എം​എ​സ്‌​സി ഫി​സി​ക്സി​ന് ത​ത്തു​ല്ല്യ​മാ​യ ഈ ​കോ​ഴ്സ് നാ​നോ​ടെ​ക്നോ​ള​ജി രം​ഗ​ത്തെ പു​ത്ത​ൻ പ്ര​വ​ണ​ത​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി ക​ണ്ണൂ​ർ, എം. ​ജി (കോ​ട്ട​യം) സ​ർ​വ്വ​ക​ലാ​ശാ​ല​ക​ൾ സം​യു​ക്ത​മാ​യാ​ണ് ന​ട​ത്തു​ന്ന​ത്. അ​ഡ്മി​ഷ​ന് https://admissions.kannuruniversity.ac.in/ എ​ന്ന വെ​ബ്‌​സൈ​റ്റി​ൽ ജോ​യി​ന്‍റ് എം​എ​സ്‌​സി പ്രോ​ഗ്രാം എ​ന്ന ലി​ങ്ക് സ​ന്ദ​ർ​ശി​ക്കു​ക. ഫോ​ൺ: 9447649820, 9497720572.

 എംഎ ആ​ന്ത്രോ​പോ​ള​ജി സീ​റ്റൊ​ഴി​വ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പാ​ല​യാ​ട് ഡോ. ​ജാ​ന​കി അ​മ്മാ​ൾ കാന്പസിൽ എംഎ ആ​ന്ത്രോ​പോ​ള​ജി​ക്ക് എസ്‌സി, എസ്ടി വിഭാഗത്തിൽ ​സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ​വ​ർ 29-06-2026 ന് ​രാ​വി​ലെ 10.30 ന് വകുപ്പ് മേധാവികൾ മു​മ്പാ​കെ അ​സ​ൽ സ​ർ​ട്ടി​ഫി​ക​റ്റു​ക​ൾ സ​ഹി​തം ഹാ​ജ​രാ​വ​ണം.ഫോ​ൺ: 7306130450.

യുജി (എഫ്‌യുജിപി, എഫ്‌വൈഐഎംപി രണ്ടാം അ​ലോ​ട്ട്മെ​ന്‍റും നിർദേശങ്ങളും

2026 - 27 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്രൊ​ഫൈ​ലി​ൽ 28.06.2026-ന് ഉച്ച കഴിഞ്ഞു രണ്ടിനു ശേഷം ലഭിക്കും. അ​പേ​ക്ഷ​ക​ർ അ​പ്ലി​ക്കേ​ഷ​ൻ ന​മ്പ​റും പാ​സ്‌​വേ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് ത​ങ്ങ​ളു​ടെ അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്കേ​ണ്ടതാണ്. ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റി​ൽ ആ​ദ്യ​മാ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ അ​ഡ്മി​ഷ​ന്‍ ഫീ​സ് ഓ​ൺ​ലൈ​നാ​യി നി​ർ​ബ​ന്ധ​മാ​യും അ​ട​ച്ച​തി​ന് ശേ​ഷം (SBIePay വ​ഴി മാത്രം) അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജു​ക​ളി​ൽ ജൂ​ലൈ നാലിനകം അ​ഡ്മി​ഷ​ന് ഹാജരാകണം. മ​റ്റു രീ​തി​ക​ളി​ല്‍ ഫീ​സ് അ​ട​ച്ചാ​ല്‍ ഒ​രു കാ​ര​ണ​വ​ശാ​ലും പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. അ​ഡ്മി​ഷ​ൻ ഫീ​സ് 1035 രൂ​പ​യാ​ണ്. (പട്ടികജാതി-വർഗ വിഭാഗത്തിനും പിഡബ്ല്യുബിഡി വിഭാഗക്കാർക്ക് 960 രൂ​പ). ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച് ഫീ​സ് അ​ട​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ഹ​യ​ർ ഓ​പ്ഷ​ൻ ല​ഭി​ച്ചാ​ൽ വീ​ണ്ടും ഫീ​സ് അ​ട​യ്ക്കേ​ണ്ട​തി​ല്ല. നി​ശ്ചി​ത അ​ഡ്മി​ഷ​ൻ ഫീ​സ് ഒ​ടു​ക്കി കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാ​ത്ത​വ​ർ തു​ട​ർ​ന്നു​ള്ള അ​ല്ലോ​ട്മെ​ന്‍റു​ക​ളി​ൽ നി​ന്നും പുറത്താകും.

കോ​ളേ​ജ് പ്ര​വേ​ശ​നം

ഒ​ന്ന്, ര​ണ്ട്, അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ഡ്മി​ഷ​ൻ ല​ഭി​ക്കു​ന്ന​തി​നാ​യി കോ​ളജു​ക​ളി​ൽ ഹാ​ജ​രാ​ക്കു​ന്ന​തി​നു​ള്ള അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ 28.06.2026 മു​ത​ൽ വെ​ബ്‌​സൈ​റ്റി​ൽ നി​ന്നും ലഭ്യമാകും. അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന കാ​ല​യ​ള​വി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജു​ക​ളി​ൽ അ​ഡ്‌​മി​ഷ​ന് വേ​ണ്ടി ഹാ​ജ​രാ​കണം. ഏ​തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ നി​ശ്ചി​ത തീ​യ​തി​യി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ, അ​ത​ത് കോ​ള​ജ് പ്രി​ൻ​സി​ലുമായി ബന്ധപ്പെടണം. കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും APAAR ID നി​ർ​ബ​ന്ധ​മാ​യും ഉ​ണ്ടാ​യി​രിക്കണം. നി​ല​വി​ൽ APAAR ID ഇ​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ www.abc.gov.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ച്ച് APAAR ID ജ​ന​റേ​റ്റ് ചെയ്യണം.അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മൊ​യോ​ടൊ​പ്പം താഴെ പറയുന്ന രേഖകളും പ്രവേശന സമയത്ത് അതത് കോളജുകളിൽ ഹാജരാക്കണം.
രേഖകളുടെ വിവരങ്ങൾ: ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് ഔ​ട്ട്, അ​ലോ​ട്മെ​ന്‍റ് മെ​മ്മോ, ര​ജി​സ്‌​ട്രേ​ഷ​ൻ ഫീ​സ്, സ​ർ​വ​ക​ലാ​ശാ​ല അ​ഡ്മി​ഷ​ൻ ഫീ​സ് എ​ന്നി​വ ഓ​ൺ​ലൈ​നാ​യി അ​ട​ച്ച ര​സീ​തി​യു​ടെ പ്രി​ന്‍റ് ഔ​ട്ട്, യോ​ഗ്യ​താ പ​രീ​ക്ഷ​യു​ടെ അ​സ​ൽ മാ​ർ​ക്ക് ലി​സ്റ്റ്, ജ​ന​ന​തീ​യ​തി തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, ട്രാ​ൻ​സ്ഫ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്, കോ​ഴ്സ് ആൻഡ് കോ​ണ്ട​ക്ട് സ​ർ​ട്ടി​ഫി​ക്ക​റ്റ്, അസൽ ക​മ്യൂ​ണി​റ്റി, ജാതി സ​ർ​ട്ടി​ഫി​ക്ക​റ്റ് (പട്ടികജാതി-വർഗ വിഭാഗക്കാർ), കമ്യൂണിറ്റി, ജാതി തെളിയിക്കുന്നതിനുള്ള ഏതെങ്കിലും വിദ്യാഭ്യാസ രേഖ( ഒഇസി വി​ഭാ​ഗ​ങ്ങ​ൾ​ക്ക്) ഇഡബ്ല്യു വി​ഭാ​ഗ​മാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്(​ബാ​ധ​ക​മാ​യ​വ​ർ​ക്ക്), അസൽ നോ​ൺ ക്രീ​മി​ലെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് (എസ്ഇബിസി വി​ഭാ​ഗ​ങ്ങ​ൾ​ക്ക്),
ഗ്രേ​സ് മാ​ർ​ക്ക് ല​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ അ​സ​ൽ സ​ർ​ട്ടി​ഫി​ക്കറ്റ്, എച്ച്എസ്ഇ, വിഎച്ച്എസ്ഇ, ടിഎച്ച്എസ്ഇ, സിബിഎസ്ഇ, സിഐഎസ്‌സിഇ, എൻഐഒഎസ്, കേരള പ്ലസ് ടു തുല്യത പരീക്ഷഎ​ന്നി​വ ഒ​ഴി​കെ മ​റ്റു ബോ​ർ​ഡു​ക​ളി​ൽ നി​ന്നും യോ​ഗ്യ​ത പ​രീ​ക്ഷ പാ​സാ​യ​വ​ർ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ Recognition Certificate ഹാജരാക്കണം, നേ​റ്റി​വി​റ്റി തെ​ളി​യി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഏ​തെ​ങ്കി​ലും രേ​ഖ,.അ​പേ​ക്ഷ​യി​ൽ കൊ​ടു​ത്തി​രി​ക്കു​ന്ന മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റുകൾ 

താ​ത്കാ​ലി​ക പ്ര​വേ​ശ​നം

ഹ​യ​ർ ഓ​പ്ഷ​ൻ നി​ല​നി​ർ​ത്തു​ന്ന​വ​ർ ഇ​പ്പോ​ൾ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ താ​ത്ക്കാ​ലി​ക പ്ര​വേ​ശ​നം നേ​ടേ​ണ്ട​താ​ണ്. ഇ​തി​നാ​യി അ​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളെ​ല്ലാം ഇ​പ്പോ​ൾ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ ഹാ​ജ​രാ​ക്കി പ്ര​വേ​ശ​നം ഉ​റ​പ്പു​വ​രു​ത്തണം. ഇ​ത്ത​രം വി​ദ്യാ​ർ​ഥി​ക​ൾ മ​റ്റു ഫീ​സു​ക​ൾ കോ​ള​ജി​ൽ അ​ട​ക്കേ​ണ്ട​തി​ല്ല. അ​ടു​ത്ത അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ ഇവർക്ക് ഹ​യ​ർ ഓ​പ്ഷ​ൻ ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ പു​തു​താ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ളേജി​ൽ പ്ര​വേ​ശ​നം നേടണം. അ​ല്ലാ​ത്ത​പ​ക്ഷം അ​ഡ്മി​ഷ​ൻ പ്ര​ക്രി​യ​യി​ൽ നി​ന്നും പു​റ​ത്താ​കും. താ​ത്ക്കാ​ലി​ക പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ കോ​ള​ജു​ക​ൾ പ്ര​ത്യേ​കം ര​ജി​സ്റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​താ​ണ്.

ഹ​യ​ർ ഓ​പ്ഷ​ൻ നി​ല​വി​ലി​ല്ലാ​ത്ത എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും മു​ഴു​വ​ൻ ഫീ​സ് അ​ട​ച്ച് അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ പ്ര​കാ​ര​മു​ള്ള തീ​യ​തി​ക​ളി​ൽ സ്ഥി​ര​പ്ര​വേ​ശ​നം നേ​ടേ​ണ്ട​താ​ണ്. കോ​ള​ജു​ക​ളി​ൽ സ്ഥി​ര​പ്ര​വേ​ശ​നം നേ​ടു​ന്ന​വ​ർ ഹ​യ​ർ ഓ​പ്ഷ​ൻ റ​ദ്ദ് ചെ​യ്തു എ​ന്ന് ഉ​റ​പ്പു വ​രു​ത്തണം. അ​ല്ലാ​ത്ത​പ​ക്ഷം അ​ടു​ത്ത അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ ഹ​യ​ർ ഓ​പ്ഷ​ൻ ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ പു​തു​താ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടേ​ണ്ടി വ​രും. മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് ജൂലൈ 17ന് നടക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് admissions.kannuruniversity.ac.in എ​ന്ന വെ​ബ് സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക.ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​റു​ക​ൾ : 04972766388, 04972715227

എംപിഇഎസ്, എംഎ മ്യൂസിക് പ്രവേശനം

സ്‌​കൂ​ൾ ഓ​ഫ് ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ ആ​ൻഡ് സ്പോ​ർ​ട്സ് സ​യ​ൻ​സ് പ​ഠ​ന വ​കു​പ്പി​ലെ എംപിഇഎസ് പ്രോ​ഗ്രാ​മി​ന്‍റെ റാങ്ക് ലിസ്റ്റിലുള്ളവർ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ​ക്കാ​യി മ​ങ്ങാ​ട്ടു​പ​റ​മ്പ കാ​മ്പ​സി​ൽ ബ​ന്ധ​പ്പെ​ട്ട പ​ഠ​ന വ​കു​പ്പ് മു​മ്പാ​കെ 29ന് ഹാജരാകണം. ഫോൺ: 9447027990.
മ്യൂ​സി​ക്ക് പ​ഠ​ന വ​കു​പ്പി​ലെ എംഎ പ്രോ​ഗ്രാ​മി​ന്‍റെ പ്ര​വേ​ശ​ന​ പട്ടികയിൽ ഉള്ളവർ 29ന് രാ​വി​ലെ 11 പ​യ്യ​ന്നൂ​ർ കാ​മ്പ​സി​ലെ മ്യൂ​സി​ക്ക് പ​ഠ​ന വ​കു​പ്പി​ൽ ഹാ​ജ​രാ​കണം. ഫോൺ: 0497-2806404, 9562042439.
റാ​ങ്ക് ലി​സ്റ്റി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ പ്രൊ​ഫൈ​ലി​ൽ ലോ​ഗി​ൻ ചെ​യ്ത് സെ​ലെ​ക്ഷ​ൻ മെ​മ്മോ ഡൗ​ൺ​ലോ​ഡ് ചെ​യ്ത്, അ​തി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന രേ​ഖ​ക​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ് ഹാ​ജ​രാ​കേ​ണ്ട​ത്.

ഓ​പ്പ​ൺ ഡി​ഫ​ൻ​സ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ലൈഫ് സയൻസിൽ ഗവേഷണം നടത്തുന്ന കെ. സാവിൻ പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിൻ മേലുള്ള ഓപ്പൺ ഡിഫൻസ് ജൂലൈ എട്ടിന് ഉച്ച കഴിഞ്ഞ് രണ്ടിന് വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിംഗിലൂടെ നടക്കും. പ്ര​സ്തു​ത പ്ര​ബ​ന്ധം സെ​മി​നാ​റി​ന് മൂ​ന്നു ദി​വ​സം മു​ന്പ് മു​ത​ൽ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പാ​ല​യാ​ട് കാന്പസ് ലൈ​ബ്ര​റി​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് ലഭിക്കും.
ഫിസിക്സിൽ ഗവേഷണം നടത്തുന്ന ടിനു ആൻ ജോസ് പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിൻ മേലുള്ള തുറന്ന സംവാദം ജൂലൈ മൂന്നിന് രാവിലെ 11.30 ന് ​വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിംഗിലൂടെ നടക്കും. പ്ര​സ്തു​ത പ്ര​ബ​ന്ധം ഓ​പ്പ​ൺ ഡി​ഫെ​ൻ​സ് സെ​മി​നാ​റി​ന് മൂ​ന്നു ദി​വ​സം മു​ന്പ് മു​ത​ൽ പ​യ്യ​ന്നൂ​ർ കാന്പസ് ലൈ​ബ്ര​റി​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് ലഭിക്കും.