എംജി സര്‍വകലാശാല ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസബിലിറ്റി സ്റ്റഡീസില്‍ 2026 2028 ബാച്ച് മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് (എംഎസ്ഡബ്ല്യു സെല്‍ഫ് ഫിനാന്‍സിംഗ്) കോഴ്‌സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് 20ന് രാവിലെ 10നു സ്‌പോട്ട് അഡ്മിഷന്‍ നടത്തും. കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക് എന്നിവയാണ് സ്‌പെഷ്യലൈസേഷനുകള്‍. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. സയന്‍സ് വിഷയങ്ങള്‍ പഠിച്ചവര്‍ക്ക് ഓപ്പണ്‍ കാറ്റഗറിയില്‍ 55 ശതമാനവും, ഹ്യുമാനിറ്റീസ് വിഷയങ്ങള്‍ പഠിച്ചവര്‍ക്ക് ഓപ്പണ്‍ കാറ്റഗറിയില്‍ 50 ശതമാനവും മാര്‍ക്ക് ഉണ്ടായിരിക്കണം. എസ്‌സി, എസ്ടി വിഭാഗക്കാര്‍ക്ക് ഇരുവിഭാഗത്തിലും 45 ശതമാനം മാര്‍ക്ക് മതിയാകും.
താല്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എംജി സര്‍വകലാശാല കാമ്പസിലെ സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസ് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഐയുസിഡിഎസ് ഓഫീസില്‍ നേരിട്ട് ഹാജരേകണം. വിശദവിവരങ്ങള്‍ക്ക്:www.iucds.mgu.ac.in. 9747157323.

പരീക്ഷാ തീയതി

ആറാം സെസ്റ്റര്‍ (സിബിസിഎസ്) (2023 അഡ്മിഷന്‍ തോറ്റവര്‍ക്കായുള്ള സ്‌പെഷല്‍ റീഅപ്പിയറന്‍സ്) മേയ് 2026 പരീക്ഷകള്‍ 23 മുതല്‍ നടക്കും.

പ്രാക്ടിക്കല്‍

നാലാം സെമസ്റ്റര്‍ ബികോം (സിബിസിഎസ്) (2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) മാര്‍ച്ച് 2026 ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 19ന് നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ ബിവോക് അഡ്വാന്‍സ്ഡ് കോഴ്‌സ് ഇന്‍ മള്‍ട്ടി സ്‌പോര്‍ട്‌സ് ആന്‍ഡ് ഫിറ്റ്‌നസ് ട്രെയിനിംഗ് (പുതിയ സ്‌കീം-2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) ഏപ്രില്‍ 2026 ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 22 മുതല്‍ മാറമ്പള്ളി എംഇഎസ് കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

നാലാം സെമസ്റ്റര്‍ എംഎസ്‌സി അപ്ലൈഡ് ഇലക്ട്രോണിക്‌സ് (സിഎസ്എസ്) (2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 18 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.