കോ​​ട്ട​​യം: ഈ ​​മാ​​സം 13-ന് ​​ന​​ട​​ക്കു​​ന്ന എ​​ൻ​​ഡി​​എ (നാ​​ഷ​​ണ​​ൽ ഡി​​ഫ​​ൻ​​സ് അ​​ക്കാ​​ഡ​​മി)/ എ​​ൻ​​എ (നേ​​വ​​ൽ അ​​ക്കാ​​ഡ​​മി) പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യ്ക്ക് മു​​ന്നോ​​ടി​​യാ​​യി, ബ്രി​​ല്ല്യ​​ന്‍റ് സ്റ്റ​​ഡി സെ​​ന്‍റ​​ർ പാ​​ലാ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ സൗ​​ജ​​ന്യ ഓ​​ണ്‍​ലൈ​​ൻ മാ​​തൃ​​കാ​​പ​​രീ​​ക്ഷ സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു. 5, 6 തീ​​യ​​തി​​ക​​ളി​​ലാ​​ണ് പ​​രീ​​ക്ഷ ന​​ട​​ക്കു​​ക.

യ​​ഥാ​​ർ​​ഥ പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യു​​ടെ അ​​തേ മാ​​തൃ​​ക​​യി​​ൽ ത​​യാ​​റാ​​ക്കി​​യി​​ട്ടു​​ള്ള ഈ ​​മോ​​ക്ക് ടെ​​സ്റ്റ്, വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ത​​ങ്ങ​​ളു​​ടെ ത​​യാ​​റെ​​ടു​​പ്പ് വി​​ല​​യി​​രു​​ത്താ​​നും സ​​മ​​യ​​നി​​യ​​ന്ത്ര​​ണം മെ​​ച്ച​​പ്പെ​​ടു​​ത്താ​​നും സ​​ഹാ​​യി​​ക്കും. വ​​രു​​ന്ന ഏ​​പ്രി​​ൽ മാ​​സ​​ത്തി​​ലെ എ​​ൻ​​ഡി​​എ / എ​​ൻ​​എ പ​​രീ​​ക്ഷ​​യ്ക്കു​​ള്ള പു​​തി​​യ പ​​രി​​ശീ​​ല​​ന ബാ​​ച്ചു​​ക​​ൾ ഒ​​ക്ടോ​​ബ​​ർ ആ​​ദ്യ​​വാ​​രം മു​​ത​​ൽ ബ്രി​​ല്ല്യ​​ന്‍റി​​ൽ ആ​​രം​​ഭി​​ക്കു​​മെ​​ന്നും അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.

പ​​രീ​​ക്ഷ​​യി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ​​ക്ക് ക്യൂ​​ആ​​ർ കോ​​ഡ് സ്കാ​​ൻ ചെ​​യ്തോ www.brilliantpala.org എ​​ന്ന വെ​​ബ്സൈ​​റ്റ് സ​​ന്ദ​​ർ​​ശി​​ച്ചോ ര​​ജി​​സ്റ്റ​​ർ ചെ​​യ്യാ​​വു​​ന്ന​​താ​​ണ്. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക്: 04822-206100, 9188900656.