കാലിക്കട്ട് സർവകലാശാലാ സ്കൂൾ ഓഫ് ഹെൽത്ത് സയൻസസിലെ എംഎസ്‌സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി പ്രോഗ്രാമിന് ആറ് എൻആർഐ ക്വാട്ട സീറ്റൊഴിവുണ്ട്. യോഗ്യത: ഈ സർവകലാശാലയിൽ നിന്നുള്ളതോ തത്തുല്യമായതോ ആയ കുറഞ്ഞത് 50 ശതമാനം മാർക്കോടുയുള്ള ബിഎസ്‌സി ഫുഡ് ടെക്‌നോളജി / ബിവോക് ഫുഡ് ടെക്‌നോളജി / ബിവോക് ഫുഡ് സയൻസ് / ബിവോക് ഫുഡ് പ്രോസസിംഗ് / ബിവോക് ഫുഡ് പ്രോസസിംഗ് ടെക്‌നോളജി / ബിവോക് ഫുഡ് പ്രോസസിംഗ് ആൻഡ് സേഫ്റ്റി മാനേജ്മെന്‍റ് / ബിവോക് ഫുഡ് പ്രോസസിംഗ് ആൻഡ് ക്വാളിറ്റി മാനേജ്മെന്‍റ് ബിരുദം. പ്രവേശനം ആഗ്രഹിക്കുന്നവർ ജൂലൈ ഏഴിന് വൈകുന്നേരം അഞ്ചിന് മുൻപായി [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ പാസ്പോട്ട്, വിസ, ഓൺലൈൻ അപേക്ഷയുടെ പകർപ്പ്, ചലാൻ രസീത്, എസ്എസ്എൽസി, പ്ലസ്‌ടു, ബിരുദ മാർക്ക് ലിസ്റ്റ് / സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം അപേക്ഷിക്കണം. ഫോൺ: 0494 2407345, 8089841996.

 എംഎ വിമൻ സ്റ്റഡീസ് പ്രവേശനം

കാലിക്കട്ട് സർവകലാശാലാ വിമൻ സ്റ്റഡീസ് പഠനവകുപ്പിൽ 2026 - 27 അധ്യയന വർഷത്തെ പിജി പ്രവേശനത്തിന്‍റെ വെയ്റ്റിംഗ് ലിസ്റ്റിലുൾപ്പെട്ടവർക്കുള്ള പ്രവേശനം ജൂലൈ ആറിന് നടക്കും. യോഗ്യരായവർക്ക് പ്രവേശന മെമ്മോ ഇ-മെയിൽ ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10.30 ന് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ: 0494 2407366, ഇ-മെയിൽ: [email protected].

 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷ

കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ നോർമൽ സപ്ലിമെന്‍ററി അവസരങ്ങളും നഷ്‌ടമായവർക്കുള്ള മൂന്നാം വർഷ ബിഎച്ച്എം (2004 സിലബസ് - 2019 പ്രവേശനം) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകൾ ഓഗസ്റ്റ് മൂന്നിന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

 പരീക്ഷാ അപേക്ഷ

സർവകലാശാലാ എൻജിനിയറിംഗ് കോളജിലെ (ഐഇടി) എട്ടാം സെമസ്റ്റർ സെമസ്റ്റർ ബിടെക് (2015 പ്രവേശനം) നവംബർ 2022, (2016 പ്രവേശനം) ഏപ്രിൽ 2023, (2017 പ്രവേശനം) നവംബർ 2023, (2018 പ്രവേശനം) ഏപ്രിൽ 2024 സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴ കൂടാതെ ജൂലൈ 16 വരെയും 210 രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം. ലിങ്ക് ജൂലൈ ആറ് മുതൽ ലഭ്യമാകും.

സർവകലാശാലാ എൻജിനീയറിംഗ് കോളജിലെ (ഐഇടി) നാലാം സെമസ്റ്റർ സെമസ്റ്റർ ബിടെക് (2024 പ്രവേശനം) ഏപ്രിൽ 2026 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ ജൂലൈ എട്ട് വരെയും 200 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം. ലിങ്ക് ജൂലൈ മൂന്ന് മുതൽ ലഭ്യമാകും.

 പരീക്ഷ

വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ ( 2014, 2015 പ്രവേശനം ) ബാച്ചിലർ ഓഫ് ഇന്‍റീരിയർ ഡിസൈൻ നാലാം സെമസ്റ്റർ ഏപ്രിൽ 2020 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ഓഗസ്റ്റ് 14നും മൂന്നാം സെമസ്റ്റർ നവംബർ 2019 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ഓഗസ്റ്റ് 21നും തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

 പരീക്ഷാഫലം

ആറാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എംഎ പൊളിറ്റിക്സ് ആൻഡ് ഇന്‍റർനാഷണൽ റിലേഷൻസ് (സിബിസിഎസ്എസ് - 2020 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂലൈ മൂന്നുമുതൽ 13 വരെ അപേക്ഷിക്കാം.